Widgets Magazine
22
Oct / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വര്‍ണ വിലയില്‍ കനത്ത ഇടിവ്..ബുധനാഴ്ച പവന്റെ വില 2,480 രൂപ കുറഞ്ഞ് 93,280 രൂപയായി..ഇതോടെ രണ്ട് ദിവസത്തിനിടെ പവന്റെ വില 4,080 രൂപ കുറഞ്ഞു..സ്വർണവില കനത്ത ചാഞ്ചാട്ടം നേരിടാനാണ് സാധ്യത..


ജീവനക്കാര്‍ അകത്തുള്ളപ്പോഴാണ് ഫാക്ടറിക്ക് തീയിട്ടത്. തീ അണയ്ക്കാന്‍ പോയ ഫയര്‍ഫോഴ്‌സ് എന്‍ജിനുകളെ പോലും തടഞ്ഞുവച്ചു


മകളുടെ ആരോപണങ്ങള്‍ നിഷേധിച്ച് സിപിഎം പ്രാദേശിക നേതാവും പിതാവുമായ പി.വി. ഭാസ്‌കരന്‍... മകളുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും അത് ഉടന്‍ പുറത്തുവരുമെന്നും പിതാവ്..


മകളുടെ ആരോപണങ്ങള്‍ നിഷേധിച്ച് സിപിഎം പ്രാദേശിക നേതാവും പിതാവുമായ പി.വി. ഭാസ്‌കരന്‍... മകളുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും അത് ഉടന്‍ പുറത്തുവരുമെന്നും പിതാവ്..


മഴ ശക്തമായതോടെ ജില്ലയിൽ ഡാമുകൾ നിറയുകയാണ്... കല്ലാർ, മലങ്കര, പാംബ്ല, കല്ലാർകുട്ടി, പൊന്മുടി, മുല്ലപ്പെരിയാർ അണക്കെട്ടുകൾ തുറന്നിരിക്കുകയാണ്...ഞെട്ടിക്കുന്ന പ്രവചനം പുറത്ത്..കേന്ദ്രത്തിന്റെ അപായസൂചനയും..

മറഞ്ഞത് ക്രിക്കറ്റ് ബിസിനസിന്റെ കുലപതി

21 SEPTEMBER 2015 11:06 AM IST
മലയാളി വാര്‍ത്ത.

ഇന്ത്യന്‍ ക്രിക്കറ്റിനെ ലോക ക്രിക്കറ്റിന്റെ നെറുകയില്‍ എത്തിച്ച കുലപതിയെന്നു വിശേഷിപ്പാക്കാം ഡാല്‍മിയയെ. കാരണം ക്രിക്കറ്റിന്റെ ഏത് പ്രശ്‌നത്തിനും അദ്ദേഹത്തിന്റെ കയ്യില്‍ മറുപടി ഉണ്ടായിരുന്നു. തന്ത്രങ്ങളെക്കാള്‍ മികച്ച കുതന്ത്രങ്ങളിലൂടെ അദ്ദേഹം അത് പലതവണ തെളിയിച്ചു.
ക്രിക്കറ്റിലെ മാക്യവെല്ലിയെന്നാണ് ജഗ്!മോഹന്‍ ഡാല്‍മിയയെ വിശേഷിപ്പിച്ചിരുന്നത്. ഡാല്‍മിയയുടെ ബിസിനസ് കൗശലവും തന്ത്രങ്ങളുമാണ് ഇന്ത്യന്‍ ക്രിക്കറ്റിനെ ഇത്രയും സമ്പന്നമാക്കിയത് എന്നു പറഞ്ഞാല്‍ ആരെങ്കിലും നിഷേധിക്കുമെന്നു തോന്നുന്നില്ല. വിക്കറ്റ് കീപ്പറായിരുന്നു കോളജ് കാലഘട്ടത്തില്‍ ഡാല്‍മിയ. എന്നാല്‍ ക്രിക്കറ്റ് അഡ്മിനിസ്‌ട്രേറ്ററെന്ന നിലയില്‍ ഡാല്‍മിയ ഒരിക്കലും വിക്കറ്റിനു പിന്നിലേക്കു നീങ്ങി നിന്നില്ല. എന്നും മുന്നില്‍ നിന്നു നയിച്ചു. വിജയിച്ചു . കൊല്‍ക്കത്തയിലെ മാര്‍വാഡി കുടുംബത്തിലാണ് ഡാല്‍മിയയുടെ ജനനം. അച്ഛന്‍ എം.എല്‍.ഡാല്‍മിയ കണ്‍സ്ട്രക്ഷന്‍ രംഗത്തെ രാജാവായിരുന്നു. കൊല്‍ക്കത്തിയിലെ പ്രശസ്തമായ ബിര്‍ല പ്ലാനറ്റോറിയം നിര്‍മിച്ചത് ഡാല്‍മിയയുടെ കമ്പനിയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് വലിയ മേല്‍വിലാസമൊന്നുമില്ലാതെ നില്‍ക്കുന്ന 1979 ലാണ് ഡാല്‍മിയ ബിസിസിഐയില്‍ എത്തുന്നത്.
ഡാല്‍മിയയുടേയും ഇന്ത്യന്‍ ക്രിക്കറ്റിന്റെയും നക്ഷത്രം ഒരുമിച്ചാണ് ഉദിച്ചത്. 1983 ല്‍ കപിലിന്റെ ചെകുത്താന്‍മാര്‍ ലോര്‍ഡ്‌സില്‍ പ്രുഡന്‍ഷ്യല്‍ ലോകകപ്പില്‍ മുത്തമിട്ടപ്പോള്‍ ഡാല്‍മിയ ബിസിസിഐ ട്രഷററായി അധികാരമേറ്റു. ക്രിക്കറ്റിനെ എങ്ങനെ ഭംഗിയായി മാര്‍ക്കറ്റ് ചെയ്യാമെന്നും കോര്‍പ്പറേറ്റ് ഇന്ത്യയെ എങ്ങനെ പിച്ചിലിറക്കാമെന്നും !ഡാല്‍മിയ കാണിച്ചു തന്നു. 1983 ലെ ഐതിഹാസിക വിജയം ഏതു രീതിയില്‍ ക്രിക്കറ്റിന്റെ വളര്‍ച്ചയിലേക്കു തിരിച്ചുവിടണമെന്ന് ഡാല്‍മിയ എന്ന ബിസിനസുകാരനെ ആരും പറഞ്ഞു പഠിപ്പിക്കേണ്ടിയിരുന്നില്ല. ഡാല്‍മിയയുടെ ക്രിക്കറ്റ് ഗുരു ഐഎസ് ബിന്ദ്രയായിരുന്നു.ഇരുവരും ചേര്‍ന്ന് 1987 ലെ ലോകകപ്പ് ഏഷ്യയിലെത്തിച്ചു.അതു വലിയ വിജയമായി.1997ല്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റായി ഡാല്‍മിയ തിരഞ്ഞെടുക്കപ്പെട്ടു.
1996 ല്‍ ബിബിസി ലോകത്തെ ആറു പ്രമുഖ സ്‌പോര്‍ട്‌സ് എക്‌സിക്യൂട്ടീവുകളെ തിരഞ്ഞെടുത്തതില്‍ ഒരാള്‍ ഡാല്‍മിയ ആയിരുന്നു.ക്രിക്കറ്റില്‍ ഡാല്‍മിയയുടെ തന്ത്രങ്ങള്‍ പലതും വിജയിക്കുന്നതിനു ലോകം സാക്ഷ്യം വഹിച്ചു.1991 ല്‍ ദക്ഷിണാഫ്രിക്കയുടെ വിലക്കു നീക്കിയപ്പോള്‍ ആദ്യം പരമ്പരയ്ക്കു ക്ഷണിച്ച് ഇന്ത്യ ലോകത്തെ ഞെട്ടിച്ചു. 2001 മുതല്‍ 2004 വരെ ഡാല്‍മിയ ബിസിസിഐ പ്രസിഡന്റായി.കുതികാല്‍ വെട്ടിന്റെയും തന്ത്രങ്ങളുടെയും കളിയാരങ്ങായ ഇന്ത്യന്‍ കായികരംഗത്ത് ഡാല്‍മിയയും ഇടയ്‌ക്കൊന്നു കാലിടറി വീണു. 2005 ല്‍ സാമ്പത്തികക്രമക്കേടിന്റെ പേരില്‍ ഡാല്‍മിയയെ ബിസിസിഐയില്‍ നിന്നു പുറത്താക്കി.ധന ദുര്‍വിനിയോഗക്കുറ്റത്തിന് ഡാല്‍മിയ അറസ്റ്റിലായി.
നിയമകാര്യങ്ങള്‍ക്കായി വകയിരുത്തിയിരുന്ന തുകയില്‍നിന്നു 2.9 കോടി രൂപ ഉപയോഗിച്ചു സ്വകാര്യ ഫോണ്‍ ബില്ലുകള്‍ അടച്ചുവെന്നായിരുന്നു ആരോപണം. മുന്‍ കേന്ദ്രമന്ത്രി ശരദ്പവാര്‍ 2006 ല്‍ ബിസിസിഐ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്നാണ് ക്രമക്കടു സംബന്ധിച്ചു പരാതി നല്‍കിയത്. എന്നാല്‍, ബോര്‍ഡിലെ അധികാര വടംവലിയില്‍ എതിരാളിയെ നിലംപരിചാക്കാനുള്ള ഗൂഢതന്ത്രമായിരുന്നു ഇതെന്ന് അന്നേ വിമര്‍ശനമുയര്‍ന്നിരുന്നു.ഡാല്‍മിയ യുഗം അവസാനിച്ചുവെന്നു കരുതിയിരിക്കുമ്പോഴാണ് ജഗ്!മോഹന്‍ ഡാല്‍മിയ വീണ്ടും ബിസിസിഐയുടെ പ്രസിഡന്റാകുന്നത്.
ഐപിഎല്‍ വിവാദത്തില്‍പ്പെട്ട് എന്‍.ശ്രീനിവാസന്‍ സ്ഥാനമൊഴിഞ്ഞപ്പോള്‍ ഡാല്‍മിയയുടെ പേരു മുന്നിലേക്കു വച്ചവരില്‍ അദ്ദേഹത്തിന്റെ ബദ്ധവൈരികളുമുണ്ടായിരുന്നു. കഴിഞ്ഞവര്‍ഷം തന്നെ ആട്ടിപ്പുറത്താക്കിയ ബിസിസിഐയുടെ വാതില്‍ ഒരു കാവ്യനീതി പോലെ !ജഗ്!മോഹന്‍ ഡാല്‍മിയക്കു മുന്നില്‍ തുറന്നു.ഇന്ത്യയിലെ ഏറ്റവും പ്രബലമായ സ്‌പോര്‍ട്‌സ് സംഘടനയുടെ തലപ്പത്ത് പത്തു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഡാല്‍മിയ വീണ്ടുമെത്തി.ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പിടിച്ച് തന്ത്രപരമായി കിഴക്കന്‍ മേഖലയെ മുന്‍നിര്‍ത്തി ഡാല്‍മിയ നടത്തിയ നീക്കത്തില്‍ ശ്രീനിവാസനും പവാറിനും കസേര നല്‍കേണ്ടി വന്നു.എന്നാല്‍ പുതിയ പദവയില്‍ പഴയതുപോലെ ശക്തനാകാന്‍ ആരോഗ്യം അദ്ദേഹത്തെ അനുവദിച്ചില്ല. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരങ്ങള്‍ നടത്തുക വഴി ക്രിക്കറ്റ് നയതന്ത്രഞജതക്കും അദ്ദേഹം തിരിതെളിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

GOLD RATE പൊളിഞ്ഞ് ട്രംപ്-പുട്ടിൻ‌ ചർച്ച  (19 minutes ago)

കേരളത്തിന്‍റെ വ്യാവസായിക വികസന രൂപരേഖ രൂപപ്പെടുത്തുന്നതിനുള്ള സെമിനാര്‍  (1 hour ago)

Thamarassery ഇന്ന് ഹര്‍ത്താല്‍  (1 hour ago)

യുവാവ് ജീവനൊടുക്കിയ നിലയിൽ  (1 hour ago)

CPM LEADER ആര് പറയുന്നതാണ് സത്യം  (1 hour ago)

22ന് തിരുവനന്തപുരത്ത് നിന്ന് തിരിക്കുന്ന മുഖ്യമന്ത്രി 23ന് പുലർച്ചെ മസ്കത്തിലെത്തും...  (2 hours ago)

ഡാമുകൾ ഒരുമിച്ച് തുറന്നു..!  (2 hours ago)

ഗായകനും നടനുമായ റിഷഭ് ടണ്ടൻ അന്തരിച്ചു..  (2 hours ago)

SABARIMALA ഉയർന്ന ഉദ്യോഗസ്ഥരെല്ലാം ഭയത്തിലാണ്  (2 hours ago)

President-Helicopter- വന്‍ പരിശോധനാ വീഴ്ച  (2 hours ago)

ഏക്കത്തുകയിൽ വീണ്ടും റെക്കോര്‍ഡ് ...  (2 hours ago)

അല്പശി ഉത്സവത്തിന് കൊടിയേറി...  (2 hours ago)

അയ്യപ്പനെ കൺനിറയെ തൊഴുത് രാഷ്ട്രപതി ദ്രൗപതി മുർമു ..  (2 hours ago)

നാഗര്‍കോവിലിലേക്കുള്ള മടക്കയാത്രയ്ക്കിടെ അപകടം...  (3 hours ago)

സി.പി രാധാകൃഷ്ണൻ നവംബറിൽ കേരളം സന്ദർശിക്കും...  (3 hours ago)

Malayali Vartha Recommends