Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇടുക്കിയിലും കോട്ടയത്തും ദുരന്തഭൂമിയാക്കി ഉരുൾപൊട്ടൽ; നിലവിലെ സ്ഥിതി ഇങ്ങനെ...


ജയിൽമേധാവി എസ്. ശ്രീജിത്തിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകി...


സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം.... പത്തനംതിട്ട തൂമ്പാക്കുളത്ത് ഉരുൾപൊട്ടി, പമ്പയിലും കക്കട്ടാറിലും ജലനിരപ്പ് ഉയർന്നു...


പുതിയ സൈനിക സഖ്യം തയ്യാറാക്കാന്‍ സൗദി അറേബ്യ... 50 രാജ്യങ്ങളെ സഖ്യത്തില്‍ ഭാഗമാകാന്‍ സൗദി ക്ഷണിച്ചു.. 43 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു..


കണ്ണൂരിലെ സിപിഎമ്മിനെ കുഴച്ച് വീണ്ടും സാമ്പത്തിക ക്രമക്കേട്..മുതിര്‍ന്ന നേതാവുമായ അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ സ്മരണയ്ക്കായി, നിര്‍മിക്കാനിരുന്ന ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ പേരില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്..

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോ ഫൈനലിൽ ആവേശം... ഇന്ത്യയുടെ ഒളിംപിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര വെള്ളി മെഡൽ സ്വന്തമാക്കി

01 AUGUST 2026 10:36 AM IST
മലയാളി വാര്‍ത്ത

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോ ഫൈനലിൽ ആവേശമുയർത്തി ഏഷ്യൻ കരുത്തർ. ഇന്ത്യയുടെ ഒളിംപിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര വെള്ളി മെഡൽ സ്വന്തമാക്കി. രണ്ടാം ശ്രമത്തിൽ 85.83 മീറ്റർ എറിഞ്ഞാണ് നീരജ് ചോപ്ര വെള്ളി മെഡൽ ഉറപ്പിച്ചത്.

ഈ സീസണിലെ തന്റെ മികച്ച പ്രകടനമാണ് ഗ്ലാസ്‌ഗോയിൽ നീരജ് കുറിച്ചത്. ശ്രീലങ്കയുടെ രുമേഷ് തരംഗ പതിരാഗെ 89.75 മീറ്റർ എറിഞ്ഞ് സ്വർണം നേടിയപ്പോൾ, ഇന്ത്യയുടെ യുവതാരം യഷ്‌വീർ സിങ് വെങ്കലം നേടുകയായിരുന്നു. മത്സരത്തിന്റെ അവസാന ഘട്ടം വരെ ആറാം സ്ഥാനത്തായിരുന്ന യഷ്‌വീർ സിങ് തന്റെ അവസാന ആറാം ശ്രമത്തിൽ 85.41 മീറ്റർ ദൂരം എറിഞ്ഞ് വ്യക്തിഗത മികച്ച പ്രകടനത്തോടെയാണ് മൂന്നാംസ്ഥാനത്തേക്കെത്തിയത്.

ഇന്ത്യയുടെ മറ്റൊരു താരമായ രോഹിത് യാദവ് 81.56 മീറ്റർ എറിഞ്ഞ് ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയായിരുന്നു. പാരീസ് ഒളിംപിക്‌സ് ചാമ്പ്യനും കോമൺവെൽത്ത് മുൻ ചാംപ്യനുമായ പാകിസ്താന്റെ അർഷാദ് നദീം ഇത്തവണ ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ആദ്യ മൂന്ന് റൗണ്ടുകൾക്ക് ശേഷം അർഷാദ് പുറത്താകുകയായിരുന്നു.

അതേസമയം ഗെയിംസിന്റെ ഒൻപതാം ദിനത്തിൽ ജൂഡോയിലും അത്ലറ്റിക്‌സിലുമായി 6 മെഡലുകളാണ് ഇന്ത്യ നേടയിത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 23 ആയി ഉയർന്നു. അഞ്ച് സ്വർണവും 12 വെള്ളിയും ആറ് വെങ്കലവും അടക്കം 23 മെഡലുകൾ കൈവരിച്ചെങ്കിലും ഇന്ത്യ പട്ടികയിൽ പത്താം സ്ഥാനത്ത് തുടരുകയാണ്. 55 സ്വർണമുൾപ്പെടെ 128 മെഡലുമായി ഓസ്‌ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്.

ജൂഡോയിൽ ഇന്ത്യ ചരിത്രപരമായ രണ്ട് സ്വർണ മെഡൽ സ്വന്തമാക്കി. വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിൽ അസ്മിത ഡേ കാനഡയുടെ ഹെയ്ഡി ക്വാച്ചിനെ പരാജയപ്പെടുത്തി സ്വർണം നേടി. പുരുഷന്മാരുടെ 60 കിലോഗ്രാം വിഭാഗത്തിൽ ഓസ്‌ട്രേലിയയുടെ ജോഷ്വ കാറ്റ്‌സിനെ പരാജയപ്പെടുത്തി ഹർഷ് സിങ് സ്വർണം നേടി. കോമൺവെൽത്ത് ഗെയിംസ് ചരിത്രത്തിൽ ജൂഡോയിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമായി ഹർഷ് മാറി. വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തിൽ യാമിനി മൗര്യ വെള്ളി നേടി. ഇംഗ്ലണ്ടിന്റെ അസെല്യ ടോപ്രാക്കിനെയാണ് ഫൈനലിൽ പരാജയപ്പെടുത്തിയത്.\

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (24 minutes ago)

ഗൂഡല്ലൂരിലെയും നാടുകാണിയിലെയും മലനിരകളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്.... മേട്ടുക്കുറിഞ്ഞി നശിപ്പിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് തമിഴ്നാട് സർക്കാർ  (33 minutes ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ... പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും മുന്നറിയിപ്പുമായി ജില്ലാഭരണകൂടം  (40 minutes ago)

പോക്‌സോ കേസിൽ 31 കാരനായ പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി; വിധി കേട്ടയുടൻ കോടതിയിൽ നിന്നിറങ്ങിയോടി പ്രതി; പിന്നാലെയോടി പോലീസ്  (42 minutes ago)

ഇടുക്കിയിലും കോട്ടയത്തും ദുരന്തഭൂമിയാക്കി ഉരുൾപൊട്ടൽ; നിലവിലെ സ്ഥിതി ഇങ്ങനെ...  (43 minutes ago)

സ്വർണവിലയിൽ വീണ്ടും ഇടിവ്... പവന് 280 രൂപയുടെ കുറവ്  (50 minutes ago)

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോ ഫൈനലിൽ ആവേശം... ഇന്ത്യയുടെ ഒളിംപിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര വെള്ളി മെഡൽ സ്വന്തമാക്കി  (56 minutes ago)

ശബരിമല ക്ഷേത്രത്തിൽ ഭക്തർ സമർപ്പിക്കുന്ന നെയ്യ് കൂടുതൽ കാര്യക്ഷമമായി ശേഖരിക്കാനും ഉപയോഗം കൃത്യമായി നിരീക്ഷിക്കാനുമായി പുതിയ സംവിധാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്....  (1 hour ago)

കെഎസ്ആര്‍ടിസി ബസുകളിലെ സംവരണ സീറ്റില്‍ അനര്‍ഹര്‍ യാത്ര ചെയ്താല്‍ 250 രൂപ പിഴ ഈടാക്കാന്‍ നിര്‍ദേശം...  (1 hour ago)

കേരള ക്രിക്കറ്റ് ലീഗിന്റെ (KCL) മൂന്നാം സീസൺ മത്സരക്രമം പ്രഖ്യാപിച്ചു... ഓഗസ്റ്റ് 20 മുതൽ സെപ്റ്റംബർ അഞ്ച് വരെ  (1 hour ago)

ലോട്ടറി തൊഴിലാളികൾക്ക് നൽകിയ വാഗ്ദാനം പാലിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ... മുൻ വർഷത്തേക്കാൾ 1,000 രൂപ വീതം വർദ്ധിപ്പിച്ചു  (1 hour ago)

കോമൺവെൽത്ത് ഗെയിംസ് ജൂഡോയിൽ ചരിത്രമെഴുതി ഇന്ത്യയുടെ അസ്മിത ഡേ...  (1 hour ago)

കോഴിക്കോട് നഗരമധ്യത്തിൽ വാക്കുതർക്കത്തിനൊടുവിൽ കൊലപാതകം....  (1 hour ago)

കുൽഗാമിൽ ഭീകരാക്രമണത്തിൽ ഒരു മരണം... ഭീകരർക്കായി സൈന്യത്തിൻ്റെ തെരച്ചിൽ തുടരുന്നു...  (1 hour ago)

പൊൻമുടിയിൽ മണ്ണിടിച്ചിൽ... ഇക്കോ ടൂറിസം കേന്ദ്രം അടച്ചു  (2 hours ago)

Malayali Vartha Recommends