Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്വപ്നതുല്യമായ ആ സര്‍ക്കാര്‍ ജോലി കൈയെത്തും ദൂരത്തെത്തി..പക്ഷെ മഞ്ജുവിന്റെ ജീവനെടുത്തത് ആ കാർ..വിധി റോഡപകടത്തിന്റെ ക്രൂരരൂപത്തില്‍ ആ ജീവന്‍ തട്ടിയെടുത്തു..വിതുമ്പലോടെ ഒരു നാട്..

31 JULY 2026 11:55 AM IST
മലയാളി വാര്‍ത്ത

More Stories...

കള്ളക്കടൽ പ്രതിഭാസം ; കന്യാകുമാരി തീരത്തും കേരളത്തിലും ജാഗ്രത; കടലാക്രമണത്തിന് സാധ്യത

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ.. സ്ഥിതി ഗതികൾ വിലയിരുത്തി മുഖ്യമന്ത്രി

കാവേരി നദിയിലെ വെള്ളം പങ്കിടുന്നതിനെച്ചൊല്ലിയുള്ള തർക്കം രൂക്ഷം... കന്നട അനുകൂല സംഘടനകൾ 13ന് സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു, തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് കന്നട സംഘടനകൾ

അനധികൃത ഫ്ലെക്സുകളും ബോർഡുകളും സ്ഥാപിക്കുന്നതിനെതിരായ കോടതി നിർദേശങ്ങൾ ലംഘിക്കുന്നത് തുടർന്നാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

പാലക്കാട് കനത്ത മഴ... ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മംഗലംഡാമിൻ്റെ ഷട്ടറുകൾ തുറന്നു, മംഗലം പുഴയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ

ഒരുപാട് സ്വപ്നങ്ങൾ ബാക്കിവച്ചു കൊണ്ട് മഞ്ജു യാത്രയായി . കാലന്റെ രൂപത്തിലെത്തിയ കാർ അവരുടെ ജീവനെടുത്തു .പഠനകാലംമുതൽ മഞ്ജുവിന്റെ സ്വപ്‌നമായിരുന്നു സർക്കാർജോലി. കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും കൊണ്ട് പ്രതിസന്ധികളെയെല്ലാം നീന്തിക്കടന്ന്, ഒടുവില്‍ സ്വപ്നതുല്യമായ ആ സര്‍ക്കാര്‍ ജോലി കൈയെത്തും ദൂരത്തെത്തിയതായിരുന്നു. എന്നാല്‍, ആ സന്തോഷം കുടുംബത്തോടൊപ്പം ആഘോഷിച്ചു തീര്‍ക്കുന്നതിന് മുന്‍പേ, വിധി റോഡപകടത്തിന്റെ ക്രൂരരൂപത്തില്‍ ആ ജീവന്‍ തട്ടിയെടുത്തു.

പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററായി ജോലിയില്‍ പ്രവേശിക്കാനിരിക്കെ, വര്‍ക്കലയില്‍ വെച്ചുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ ഇടിഞ്ഞാര്‍ മാടന്‍കരിക്കകം ഷാലോം നിവാസില്‍ റിബിന്‍ ജോസിന്റെ ഭാര്യ മഞ്ജു (33) വിടപറഞ്ഞപ്പോള്‍ ഇടിഞ്ഞാര്‍ ഗ്രാമ ഒന്നടങ്കം നോമ്പരത്തിലാവുകയാണ്. ബുധനാഴ്ച രാത്രി വർക്കലയിൽ കാർ ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ആണ് മഞ്ജു തന്റെ സ്വപ്നങ്ങൾ ബാക്കിയാക്കി വിട പറഞ്ഞത് .

 

പഠനകാലം മുതല്‍ മനസ്സില്‍ കൊണ്ടുനടന്ന ആഗ്രഹമായിരുന്നു ഒരു സര്‍ക്കാര്‍ ജോലി. കുടുംബത്തിലെ പരാധീനതകള്‍ക്കിടയിലും തളരാതെ പഠിച്ച്, പൊതുവിദ്യാഭ്യാസ വകുപ്പിലെ ഡാറ്റാ എന്‍ട്രി തസ്തികയിലേക്കുള്ള പരീക്ഷയും അഭിമുഖവും പൂര്‍ത്തിയാക്കി അവസാനവട്ട ഉത്തരവിനായി കാത്തിരിക്കുകയായിരുന്നു മഞ്ജു. ജോലിയില്‍ പ്രവേശിക്കാനുള്ള തയ്യാറെടുപ്പുകള്‍ തകൃതിയായി നടക്കുന്നതിനിടയിലാണ് തികച്ചും അപ്രതീക്ഷിതമായി മരണമെത്തിയത്.

 

നാട്ടില്‍ കുടുംബശ്രീ പ്രവര്‍ത്തനങ്ങളിലും സഭയിലെ വിശ്വസ അധിഷ്ഠിത കൂട്ടായ്മകളിലും എന്നും മുന്‍പന്തിയിലുണ്ടായിരുന്ന വ്യക്തിയായിരുന്നു മഞ്ജു. കുടുംബത്തിന്റെ സന്തോഷങ്ങള്‍ക്കായി എപ്പോഴും ഓടിനടന്ന അവര്‍, പ്രാര്‍ത്ഥനയിലും ദൈവിക കാര്യങ്ങളിലും ആഴമേറിയ വിശ്വാസം പുലര്‍ത്തിപ്പോന്നു. ഭര്‍ത്താവ് റിബിന്‍ ജോസ് പൊതുപ്രവര്‍ത്തന രംഗത്ത് സജീവവും കോണ്‍ഗ്രസ് പെരിങ്ങമ്മല മണ്ഡലം കമ്മിറ്റി ജനറല്‍ സെക്രട്ടറിയുമാണ്. പാളയംകുന്നില്‍ വാടകയ്ക്ക് താമസിച്ച് റബ്ബര്‍ ടാപ്പിങ് ജോലി ചെയ്തുവരികയായിരുന്നു ഇരുവരും.

ബുധനാഴ്ച രാത്രി 10.30-ഓടെ ചാവര്‍കോട് ജങ്ഷന് സമീപമായിരുന്നു ദാരുണമായ ആ അപകടം നടന്നത്. ഭര്‍ത്താവിന്റെ കൂട്ടുകാരന്റെ പുതിയ വീട് സന്ദര്‍ശിച്ച്, പാരിപ്പള്ളിയിലെ കടയില്‍ നിന്ന് വീട്ടുസാധനങ്ങളും വാങ്ങി പാളയംകുന്നിലേക്ക് മടങ്ങുകയായിരുന്നു മഞ്ജുവും കുടുംബവും. എന്നാല്‍, അമിതവേഗത്തില്‍ പാഞ്ഞെത്തിയ ഒരു കാര്‍ ഇവരുടെ ബൈക്കിന് പിന്നില്‍ അതിശക്തമായി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മഞ്ജുവിനെ ഉടന്‍ തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച പുലര്‍ച്ചെയോടെ ജീവന്‍ വെടിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം ; കന്യാകുമാരി തീരത്തും കേരളത്തിലും ജാഗ്രത; കടലാക്രമണത്തിന് സാധ്യത  (1 hour ago)

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ.. സ്ഥിതി ഗതികൾ വിലയിരുത്തി മുഖ്യമന്ത്രി  (2 hours ago)

കാവേരി നദിയിലെ വെള്ളം പങ്കിടുന്നതിനെച്ചൊല്ലിയുള്ള തർക്കം രൂക്ഷം... കന്നട അനുകൂല സംഘടനകൾ 13ന് സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു  (2 hours ago)

സ്വന്തം ശാരീരിക തകരാർ ഭാര്യയിൽ നിന്നും മറച്ചുവെച്ചു; ഒടുവിൽ പിതൃത്വത്തെ സംശയിച്ച് കൊലപാതകം...  (2 hours ago)

അനധികൃത ഫ്ലെക്സുകളും ബോർഡുകളും സ്ഥാപിക്കുന്നതിനെതിരായ കോടതി നിർദേശങ്ങൾ ലംഘിക്കുന്നത് തുടർന്നാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി  (2 hours ago)

മംഗലംഡാമിൻ്റെ ഷട്ടറുകൾ തുറന്നു, മംഗലം പുഴയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ  (2 hours ago)

റാന്നി വടശേരിക്കര റോഡ് പൂർണ്ണമായും മുങ്ങി...പമ്പയാറും കക്കാട്ടാറും കരകവിഞ്ഞ് ഒഴുകുന്നു...  (2 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (3 hours ago)

ഗൂഡല്ലൂരിലെയും നാടുകാണിയിലെയും മലനിരകളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്.... മേട്ടുക്കുറിഞ്ഞി നശിപ്പിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് തമിഴ്നാട് സർക്കാർ  (3 hours ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ... പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും മുന്നറിയിപ്പുമായി ജില്ലാഭരണകൂടം  (3 hours ago)

പോക്‌സോ കേസിൽ 31 കാരനായ പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി; വിധി കേട്ടയുടൻ കോടതിയിൽ നിന്നിറങ്ങിയോടി പ്രതി; പിന്നാലെയോടി പോലീസ്  (3 hours ago)

ഇടുക്കിയിലും കോട്ടയത്തും ദുരന്തഭൂമിയാക്കി ഉരുൾപൊട്ടൽ; നിലവിലെ സ്ഥിതി ഇങ്ങനെ...  (3 hours ago)

സ്വർണവിലയിൽ വീണ്ടും ഇടിവ്... പവന് 280 രൂപയുടെ കുറവ്  (3 hours ago)

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോ ഫൈനലിൽ ആവേശം... ഇന്ത്യയുടെ ഒളിംപിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര വെള്ളി മെഡൽ സ്വന്തമാക്കി  (3 hours ago)

ശബരിമല ക്ഷേത്രത്തിൽ ഭക്തർ സമർപ്പിക്കുന്ന നെയ്യ് കൂടുതൽ കാര്യക്ഷമമായി ശേഖരിക്കാനും ഉപയോഗം കൃത്യമായി നിരീക്ഷിക്കാനുമായി പുതിയ സംവിധാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്....  (4 hours ago)

Malayali Vartha Recommends