സ്വകാര്യ ഭാഗത്ത് മെന്‍സ്ട്രല്‍ കപ്പിനുള്ളില്‍ വിദഗ്ധമായി രാസലഹരി..സരിതയെ കയ്യോടെ പൊക്കി പോലീസ്.. സ്വകാര്യഭാഗത്ത് ഒളിപ്പിച്ചു കടത്തുന്നതാണ് സരിതയുടെ രീതി.. 'ഡോർ ഡെലിവറി' രീതിയിലായിരുന്നു ഇവരുടെ കച്ചവടം..

ഓപ്പറേഷൻ തൂഫാന്റെ കണ്ണിൽ പെടാതെ എങ്ങനെയെങ്കിലും ലഹരി കടത്താൻ നോക്കുകയാണ് ലഹരി സംഘങ്ങൾ . അതിനായി എന്തും മാർഗവും സ്വീകരിക്കാൻ ഇവർ തയ്യാറാണ് . അത്തരത്തിലൊരു ലഹരി സംഘത്തെയാണ് പോലീസ് പിടികൂടിയിരിക്കുന്നത് .സ്വകാര്യ ഭാഗത്ത് മെന്‍സ്ട്രല്‍ കപ്പിനുള്ളില്‍ വിദഗ്ധമായി രാസലഹരി ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച രണ്ടുപേരെ എക്‌സൈസ് സംഘം പിടികൂടി. ആലപ്പുഴ തൃക്കുന്നപ്പുഴ പാണ്ടികശാലയില്‍ വീട്ടില്‍ മുഹമ്മദ് ഷാഫി (29), ആലപ്പുഴ സ്വദേശിനി സരിത (30) എന്നിവരാണ് അറസ്റ്റിലായത്.
എറണാകുളം സൗത്തിലെ 'ക്യൂ' ഹോട്ടലിൽ നിന്ന് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിൽ നിന്ന് വൻതോതിൽ ലഹരിമരുന്ന് എത്തിച്ച്, ഓർഡറുകൾക്ക് അനുസൃതമായി ആവശ്യക്കാർ പറയുന്ന സ്ഥലത്ത് എത്തിച്ചുനൽകുന്ന 'ഡോർ ഡെലിവറി' രീതിയിലായിരുന്നു ഇവരുടെ കച്ചവടം.എംഡിഎംഎ മെന്‍സ്ട്രല്‍ കപ്പിലാക്കിയ ശേഷം സ്വകാര്യഭാഗത്ത് ഒളിപ്പിച്ചു കടത്തുന്നതാണ് സരിതയുടെ രീതി. വിപണിയില്‍ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന 94.032 ഗ്രാം എംഡിഎംഎയും, ലഹരി വില്‍പ്പനയിലൂടെ ലഭിച്ച 17,770 രൂപയും ഒരു മൊബൈല്‍ ഫോണും ഇവരില്‍ നിന്ന് എക്‌സൈസ് കസ്റ്റഡിയിലെടുത്തു.
എറണാകുളം സൗത്ത് ഭാഗത്തുള്ള ലോഡ്ജ് മുറിയില്‍ നിന്ന് 65.27 ഗ്രാം എംഡിഎംഎയുമായി മുഹമ്മദ് ഷാഫിയെ ആണ് എക്‌സൈസ് ആദ്യം പിടികൂടിയത്. ബെംഗളൂരുവില്‍ നിന്ന് വന്‍തോതില്‍ ലഹരി എത്തിച്ച് എറണാകുളത്തെയും ആലപ്പുഴയിലെയും വിവിധ ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുന്നതാണ് ഇവരുടെ രീതി. കഴിഞ്ഞ കുറച്ചു ആഴ്ചകളായി ഇരുവരും എക്‌സൈസിന്റെ ശക്തമായ നിരീക്ഷണത്തിലായിരുന്നു. മുന്‍പ് ഹോംനഴ്സായി ജോലി ചെയ്തിരുന്ന ആളാണ് സരിത. ഈ ജോലി ഉപേക്ഷിച്ച ശേഷം കൂടുതല്‍ പണത്തിനായാണ് സരിത ലഹരിക്കച്ചവടത്തിലേക്ക് എത്തിയത്. മുഹമ്മദ് ഷാഫി ഇന്റീരിയര്‍ ഡിസൈനറായി ജോലി ചെയ്തു വരികയായിരുന്നു.
മെന്‍സ്ട്രല്‍ കപ്പില്‍ എംഡിഎംഎ നിറച്ച്, ഒരു ഭാഗം പശവച്ച് അടച്ച ശേഷം സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ചാണ് സരിത ലഹരി കടത്തിയിരുന്നത്. ബെംഗളൂരുവില്‍ നിന്ന് ഇരുവരും ബസില്‍ വരുന്ന വഴി കണ്ണൂര്‍ ഇരിട്ടിയില്‍ വച്ച് എക്‌സൈസ് പരിശോധന നടന്നിരുന്നു. ആ സമയം ഷാഫി കൈയിലുണ്ടായിരുന്ന ലഹരിവസ്തു എറിഞ്ഞുകളഞ്ഞെങ്കിലും, സരിത സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ചിരുന്നതിനാല്‍ പരിശോധനയില്‍ ലഹരി കണ്ടെത്താനായില്ല. തുടര്‍ന്ന് ഈ രാസലഹരിയുമായാണ് ഇരുവരും എറണാകുളത്ത് എത്തിയത്.എറണാകുളത്തെ മുറിയില്‍ പരിശോധന നടക്കുമ്പോള്‍ സരിത ആലപ്പുഴയില്‍ എംഡിഎംഎ വില്‍ക്കാന്‍ പോയിരിക്കുകയായിരുന്നു.
എറണാകുളത്ത് മടങ്ങിയെത്തിയ സരിതയെ രാത്രി 10.30-ഓടെ എക്‌സൈസ് സംഘം പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍, വില്‍പ്പനയ്ക്കായി കൊണ്ടുപോയ എംഡിഎംഎ ആലപ്പുഴയിലെ ഒരു വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് സരിത വെളിപ്പെടുത്തി. തുടര്‍ന്ന് പ്രതിയുമായി ആലപ്പുഴയിലെത്തി നടത്തിയ പരിശോധനയിലാണ് ബാക്കി 28.76 ഗ്രാം എംഡിഎംഎ കൂടി കണ്ടെടുത്തത്.ഗ്രാമിന് 4,000 രൂപ നിരക്കിലാണ് ഇവര്‍ എംഡിഎംഎ വില്‍പ്പന നടത്തിയിരുന്നത്. ചോദ്യം ചെയ്തു വരികയാണ് കൂടുതൽ ആളുകളിലേക്ക് അന്വേഷണം എപ്പോൾ വേണമെങ്കിലും എത്തും .
https://www.facebook.com/Malayalivartha
























