പോക്‌സോ കേസിൽ 31 കാരനായ പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി; വിധി കേട്ടയുടൻ കോടതിയിൽ നിന്നിറങ്ങിയോടി പ്രതി; പിന്നാലെയോടി പോലീസ്

തിരുവനന്തപുരം നെടുമങ്ങാട് കോടതിയില്‍നിന്നു പോക്‌സോ കേസ് പ്രതി ചാടിപ്പോയി. നെടുമങ്ങാട് സ്വദേശി നിതിന്‍ രാജ് (31) ആണ് രക്ഷപ്പെട്ടത്.14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്യുന്നുവെന്ന് ജഡ്ജി പറഞ്ഞതോടെ ഇയാള്‍ കോടതിയില്‍നിന്ന് ഇറങ്ങി ഓടുകയായിരുന്നു.
നിതിനെ കണ്ടെത്താനുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയെന്ന് നെടുമങ്ങാട് പൊലീസ് അറിയിച്ചു.2022ല്‍ പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ നാലാം പ്രതിയാണ് നിതിന്‍. ഒളിവിലായിരുന്ന നിതിന്‍ വാറന്റ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് അഭിഭാഷകനൊപ്പം കോടതിയില്‍ എത്തിയപ്പോഴാണ് രക്ഷപ്പെട്ടത്.
https://www.facebook.com/Malayalivartha
























