Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യുവാവിന്റെ അറ്റുപോയ കാൽ ചതഞ്ഞ നിലയിൽ, തുന്നിച്ചേർക്കാനായില്ല..ആ പ്രതീക്ഷയും അറ്റു.. നരഹത്യാ കുറ്റമാണു പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്... അപകട സ്ഥലത്ത് ഫൊറൻസിക് സംഘം..

31 JULY 2026 11:48 AM IST
മലയാളി വാര്‍ത്ത

More Stories...

കള്ളക്കടൽ പ്രതിഭാസം ; കന്യാകുമാരി തീരത്തും കേരളത്തിലും ജാഗ്രത; കടലാക്രമണത്തിന് സാധ്യത

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ.. സ്ഥിതി ഗതികൾ വിലയിരുത്തി മുഖ്യമന്ത്രി

കാവേരി നദിയിലെ വെള്ളം പങ്കിടുന്നതിനെച്ചൊല്ലിയുള്ള തർക്കം രൂക്ഷം... കന്നട അനുകൂല സംഘടനകൾ 13ന് സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു, തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് കന്നട സംഘടനകൾ

അനധികൃത ഫ്ലെക്സുകളും ബോർഡുകളും സ്ഥാപിക്കുന്നതിനെതിരായ കോടതി നിർദേശങ്ങൾ ലംഘിക്കുന്നത് തുടർന്നാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

പാലക്കാട് കനത്ത മഴ... ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മംഗലംഡാമിൻ്റെ ഷട്ടറുകൾ തുറന്നു, മംഗലം പുഴയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ

പാറ്റൂരിൽ കഴിഞ്ഞ ദിവസം രാത്രി അമിത വേഗത്തിലെത്തിയ കാറിടിച്ച് പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ മലയിൻകീഴ് സ്വദേശി പ്രശാന്തിന്റെ കാൽ അറ്റു പോയ വാർത്ത കഴിഞ്ഞ ദിവസ നമ്മളും നൽകിയിരുന്നു . അതിൽ ആ യുവാവിന്റെ കാൽ തുന്നി ചേർക്കാൻ സാധിക്കുമോ എന്നതിനെ കുറിച്ച് ആശുപത്രിയിൽ നിന്ന് ഇന്നലെ കൂടുതൽ വിശദാംശങ്ങൾ പുറത്തു വന്നിരുന്നില്ല . പക്ഷെ ഇന്ന് ലഭിക്കുന്ന വിവരംഅറ്റുപോയ കാൽ തുന്നിച്ചേർക്കാനായില്ല.

 

അപകടത്തിൽ അറ്റു മാറി സെമിത്തേരിയിലെ കെട്ടിടത്തിൽ വീണ കാലിന്റെ ഭാഗം തുന്നിച്ചേർക്കാനായി ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാൽ ചതഞ്ഞ നിലയിലായതിനാൽ തുന്നിച്ചേർക്കാൻ സാധിച്ചില്ലെന്നു സ്വകാര്യ ആശുപത്രി അധികൃതർ പറഞ്ഞു. നിലവിൽർ സഹായത്തോടെയാണ് പ്രശാന്തിന്റെ ചികിത്സ തുടരുന്നത്.അപകടകാരണമായ കാർ ഓടിച്ചിരുന്ന ചടയമംഗലം സ്വദേശി സിദ്ധാർഥ് ശിവൻ (29), ഒപ്പമുണ്ടായിരുന്ന വട്ടിയൂർക്കാവ് കാച്ചാണി സ്വദേശി അനന്തകൃഷ്ണൻ (25) എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

നരഹത്യാ കുറ്റമാണു പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. അപകട സ്ഥലത്ത് ഫൊറൻസിക് സംഘം ഇന്നലെ വൈകിട്ട് തെളിവെടുപ്പ് നടത്തി. പ്രതികൾ അമിതമായി മദ്യപിച്ചാണു വാഹനം ഓടിച്ചതെന്ന് വൈദ്യപരിശോധനയിൽ കണ്ടെത്തി.ബുധനാഴ്ച വൈകിട്ട് പാറ്റൂർ ഓർത്തഡോക്‌സ് പളളി സെമിത്തേരിക്കു സമീപത്തെ വളവിലായിരുന്നു അപകടം. ഡിവൈഡർ തകർത്ത് പാഞ്ഞ കാർ ആദ്യം എതിർദിശയിൽ വരികയായിരുന്ന പ്രശാന്തിന്റെ ബൈക്കിലും തുടർന്ന് ഓട്ടോയിലും ഇടിച്ചാണ് നിന്നത്.

 

ഒരാളുടെ കാൽ ഇടിയുടെ ആഘാതത്തിൽ മുറിഞ്ഞ് ഇത്രയും ദൂരം തെറിച്ചു പോവാണെമങ്കിൽ എത്രത്തോളം വേഗത്തിലായിരിക്കും ആ വാഹനം വന്നിടിച്ചിട്ടുണ്ടാവുക എന്നുള്ളത് ഊഹിക്കാവുന്നതെയുള്ളു . ഏതായാലും ആ യുവാവിന്റെ കുടുംബത്തിന് മാത്രം പോയി . എത്രത്തോളം വേദനയും കാലും നഷ്ട്ടപെട്ട ദുഖവും അയാളെ വേട്ടയാടും . ഇപ്പോൾ പിടിക്കപ്പെട്ട പ്രതികൾ കുറച്ചു ദിവസം കഴിയുമ്പോൾ സുഖമായി പുറത്തിറങ്ങി ജീവിക്കും . പക്ഷെ ഒരു നിമിഷത്തെ അശ്രദ്ധ ഒരാളുടെ ജീവിതമാണ് തകർത്തത് .നിലവിൽ വെന്റിലേറ്റർ സഹായത്തോടെയാണ് ചികിത്സ തുടരുന്നത്.

വിമാനത്താവളത്തിൽ ബില്ലിംഗ് ക്ലാർക്കായ പ്രശാന്ത്കുമാർ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടംഅപകടം നടന്ന സമയം കാൽ അറ്റുപോയ പ്രശാന്ത് തന്റെ കാൽ സെമിത്തേരിയിലുണ്ടെന്ന് സമീപത്ത് ഓടിക്കൂടിയ പ്രദേശവാസികളോട് കരഞ്ഞുകൊണ്ടാണ് പറഞ്ഞത്. ഓടിക്കൂടിയ ജനം അപ്പോഴാണ് ആ വിവരം അറിയുന്നത്. സെമിത്തേരിയിൽ കിടക്കുന്ന കാൽ കൂടിയെടുക്കാൻ വേദനയോടെ വിളിച്ചുപറയുന്നുമുണ്ടായിരുന്നു. ഓടിക്കൂടിയവരെല്ലാം ഇത് കേട്ടു പരിഭ്രമിച്ചു. ഓടിക്കൂടിയവർ കാലിനായി തെരച്ചിൽ നടത്തി.

 

അപകടം നടന്ന സ്ഥലത്ത് നിന്ന് അൽപ്പം മാറിയാണ് സെമിത്തേരി. പിന്നീട് ആളുകൾ തെറിച്ചുവീണ കാലിന്റെ ഭാഗം കണ്ടെടുത്ത് ആംബുലൻസിൽ കയറ്റി. ഇതിനിടയിൽ പ്രശാന്തിന് ബോധവും പോയി. പാറ്റൂരിൽ നിന്ന് അമിത വേഗത്തിലെത്തിയ കാർ എതിർദിശയിലൂടെ വന്ന ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടനെ സമീപത്ത് ഉണ്ടായിരുന്ന നഴ്സിംഗ് കോളേജിലെ രണ്ട് വിദ്യാർത്ഥികൾ അംബുലൻസെത്തുന്നതിന് മുൻപ് പ്രാഥമിക ചികിത്സ നൽകി. എന്നിരുന്നാലും കാൽ അറ്റുപോയതിനെ തുടർന്ന് റോഡിൽ നിറയെ ചോരക്കളമായി. ജനങ്ങൾ ഓടിക്കൂടിയതിനെ തുടർന്ന് ജംഗ്ഷനിൽ വൻ ഗതാഗത കുരുക്കുമായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം ; കന്യാകുമാരി തീരത്തും കേരളത്തിലും ജാഗ്രത; കടലാക്രമണത്തിന് സാധ്യത  (1 hour ago)

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ.. സ്ഥിതി ഗതികൾ വിലയിരുത്തി മുഖ്യമന്ത്രി  (2 hours ago)

കാവേരി നദിയിലെ വെള്ളം പങ്കിടുന്നതിനെച്ചൊല്ലിയുള്ള തർക്കം രൂക്ഷം... കന്നട അനുകൂല സംഘടനകൾ 13ന് സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു  (2 hours ago)

സ്വന്തം ശാരീരിക തകരാർ ഭാര്യയിൽ നിന്നും മറച്ചുവെച്ചു; ഒടുവിൽ പിതൃത്വത്തെ സംശയിച്ച് കൊലപാതകം...  (2 hours ago)

അനധികൃത ഫ്ലെക്സുകളും ബോർഡുകളും സ്ഥാപിക്കുന്നതിനെതിരായ കോടതി നിർദേശങ്ങൾ ലംഘിക്കുന്നത് തുടർന്നാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി  (2 hours ago)

മംഗലംഡാമിൻ്റെ ഷട്ടറുകൾ തുറന്നു, മംഗലം പുഴയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ  (2 hours ago)

റാന്നി വടശേരിക്കര റോഡ് പൂർണ്ണമായും മുങ്ങി...പമ്പയാറും കക്കാട്ടാറും കരകവിഞ്ഞ് ഒഴുകുന്നു...  (2 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (3 hours ago)

ഗൂഡല്ലൂരിലെയും നാടുകാണിയിലെയും മലനിരകളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്.... മേട്ടുക്കുറിഞ്ഞി നശിപ്പിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് തമിഴ്നാട് സർക്കാർ  (3 hours ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ... പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും മുന്നറിയിപ്പുമായി ജില്ലാഭരണകൂടം  (3 hours ago)

പോക്‌സോ കേസിൽ 31 കാരനായ പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി; വിധി കേട്ടയുടൻ കോടതിയിൽ നിന്നിറങ്ങിയോടി പ്രതി; പിന്നാലെയോടി പോലീസ്  (3 hours ago)

ഇടുക്കിയിലും കോട്ടയത്തും ദുരന്തഭൂമിയാക്കി ഉരുൾപൊട്ടൽ; നിലവിലെ സ്ഥിതി ഇങ്ങനെ...  (3 hours ago)

സ്വർണവിലയിൽ വീണ്ടും ഇടിവ്... പവന് 280 രൂപയുടെ കുറവ്  (3 hours ago)

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോ ഫൈനലിൽ ആവേശം... ഇന്ത്യയുടെ ഒളിംപിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര വെള്ളി മെഡൽ സ്വന്തമാക്കി  (4 hours ago)

ശബരിമല ക്ഷേത്രത്തിൽ ഭക്തർ സമർപ്പിക്കുന്ന നെയ്യ് കൂടുതൽ കാര്യക്ഷമമായി ശേഖരിക്കാനും ഉപയോഗം കൃത്യമായി നിരീക്ഷിക്കാനുമായി പുതിയ സംവിധാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്....  (4 hours ago)

Malayali Vartha Recommends