Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...


കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്


'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്‌ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...


നെടുമ്പാശേരി വാഹനാപകടം: ജനക്കൂട്ടം ചുരുട്ടികൂട്ടുമെന്ന് ഭയം! വണ്ടിയിൽ നിന്ന് പുറത്തിറക്കാതെ സുഹൈലിന്റെ തെളിവെടുപ്പ്; കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പ്രതിയുടെ ക്രിമിനൽ മേക്ക് ഓവർ...

മദ്യത്തിന്റെ ലഹരിയിൽ മതിമറന്നു!! ചോരത്തിളപ്പിൽ കാറും കൊണ്ട് റോഡിലിറങ്ങി രണ്ട് യുവാക്കൾ.. പിന്നാലെ ആ ദുരന്തം... ഒടുവിൽ പ്രശാന്തെന്ന ചെറുപ്പക്കാരന് സ്വന്തം കാൽ നഷ്ടമായി

31 JULY 2026 12:32 PM IST
മലയാളി വാര്‍ത്ത

മദ്യത്തിന്റെ ലഹരിയിൽ റോഡിലേക്ക് ഇറങ്ങുന്ന ചോരത്തിളപ്പുള്ള യുവാക്കൾ ഇനിയെങ്കിലും ഓർക്കുക !!! നിങ്ങൾ ഇല്ലാതാക്കുന്നത് സ്വന്തം ജീവിതം മാത്രമല്ല... ജീവിക്കാൻ ഒരുപാട് ഇഷ്ടപ്പെടുന്ന ജീവിതത്തോട് പൊരുതുന്ന  ചില ജീവിതങ്ങളെയാണ്.. അമിത വേ​ഗതയും അശ്രദ്ധയും കാരണമുണ്ടാകുന്ന വാഹനാപകടങ്ങളുടെ വാർത്തകൾ ഇപ്പോൾ സ്ഥിരമാണ്. പക്ഷേ കഴിഞ്ഞ ​ദിവസം തിരുവനന്തപുരം പാറ്റൂരിൽ നിന്ന് വന്ന റിപ്പോർട്ട് അത് ഹൃദയമുള്ളവരുടെ മനസ്സിനെ പിടിച്ചുലയ്ക്കുന്ന ഒന്നാണ്.

പതിവ് പോലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന ചെറുപ്പക്കാന്റെ കാലറ്റുപോയത് മറുവശത്ത് നിന്ന് വന്ന ചെറുപ്പക്കാരുടെ അതി​ഗുരുതരമായ അശ്രദ്ധ കൊണ്ട്. മദ്യപിച്ച് ലക്ക് കെട്ടു സുഹൃത്തിനൊപ്പെം സെറപറഞ്ഞ് വാഹനമോടിച്ച യുവാവിന് കാറിന്റെ നിയന്ത്രണം നഷ്ടമായതോടെ  ഉണ്ടായത് വലിയൊരപകടം. അപകടത്തിൽ പെട്ട് റോഡിൽ ചോരയിൽ കുളിച്ച് കിടന്ന യുവാവ് പറഞ്ഞതാകട്ടെ എന്റെ കാൽ അവിടെ കിടപ്പുണ്ട് ഒന്ന് എടുത്തിട്ട് വരാമോ എന്ന്.... അപകടത്തിൽ പെട്ട് വേദനയിൽ കിടക്കുമ്പോഴും പ്രശാന്തിനെ കൊണ്ട് അത് പറയിപ്പിച്ചത് ജീവിക്കാനുള്ള കൊതിതന്നെയാണ്..

പക്ഷേ നിർഭാ​ഗ്യമെന്ന് പറയട്ടെ അപകടത്തിൽ നഷ്ടമായ പ്രശാന്തിന്റെ കാൽ ഇനി തുന്നിപ്പിടിപ്പിക്കാൻ പറ്റിയ അവസ്ഥയിലല്ല എന്നാണ് ഡോക്ടന്മാർ പറയുന്നത്.  പാറ്റൂരിൽ കഴിഞ്ഞ ദിവസം വൈകിട്ട് അമിത വേഗത്തിലെത്തിയ കാറിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ മലയിൻകീഴ് മച്ചേൽ ഉദയാനിവാസിൽ പ്രശാന്ത് കുമാറിന്റെ (45) അറ്റുപോയ കാൽ തുന്നിച്ചേർക്കാനായില്ല. സെമിത്തേരിയിലേക്ക് തെറിച്ചുവീണ വലതുകാലിന്റെ തുടയ്ക്ക് താഴെയുള്ള ഭാഗം ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാൽ ചതഞ്ഞ നിലയിലായതിനാൽ തുന്നിച്ചേർക്കൽ സാദ്ധ്യമായില്ലെന്ന് കിംസ് ആശുപത്രി അധികൃതർ പറഞ്ഞു. നിലവിൽ വെന്റിലേറ്റർ സഹായത്തോടെയാണ് ചികിത്സ തുടരുന്നത്. വിമാനത്താവളത്തിൽ ബില്ലിംഗ് ക്ലാർക്കായ പ്രശാന്ത്കുമാർ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. അതേസമയം അപകടത്തിന് കാരണമായ കാർ ഓടിച്ചിരുന്ന ചടയമംഗലം സ്വദേശി സിദ്ധാർത്ഥ് ശിവനെയും ഒപ്പമുണ്ടായിരുന്ന വട്ടിയൂർക്കാവ് സ്വദേശി അനന്തകൃഷ്ണനേയും റിമാൻഡ് ചെയ്തു.

മനപ്പൂർവമല്ലാത്ത നരഹത്യാശ്രമമാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇവർ അമിതമായി മദ്യപിച്ചിരുന്നെന്ന് വൈദ്യ പരിശോധനയിൽ കണ്ടെത്തി. അപകടം നടന്ന സമയത്ത് കാറിൽ ഒഴിഞ്ഞ മദ്യക്കുപ്പികളടക്കം കണ്ടെത്തിയിരുന്നു. അപകടസ്ഥലത്ത് ഫോറൻസിക് സംഘം ഇന്നലെ വൈകിട്ട് തെളിവെടുപ്പ് നടത്തി. അപകടമുണ്ടാക്കിയ കാർ,തകർന്ന ഓട്ടോ, ബൈക്ക് എന്നിവ പരിശോധിച്ചു. ബുധനാഴ്ച വൈകിട്ട് 6.30ഓടെ പാറ്റൂർ ഓർത്തഡോക്സ് പള്ളി സെമിത്തേരിക്ക് സമീപത്തെ വളവിലായിരുന്നു അപകടം.

ജനറൽ ആശുപത്രി ഭാഗത്തുനിന്നും പാറ്റൂരിലേക്ക് വരികയായിരുന്ന കാർ വളവ് കഴിഞ്ഞയുടൻ നിയന്ത്രണം വിടുകയായിരുന്നു. ഡിവൈഡർ തകർത്ത് പാഞ്ഞ കാർ ആദ്യം എതിർദിശയിൽ വരികയായിരുന്ന പ്രശാന്ത് കുമാറിന്റെ ബൈക്കിലും തുടർന്ന് ഓട്ടോയിലും ഇടിച്ചാണ് നിന്നത്. കാൽ നഷ്ടമായ പ്രശാന്തിനേയും ഓട്ടോയിൽ യാത്ര ചെയ്തിരുന്ന പരിക്കേറ്റവരെയും മൂന്ന് ആംബുലൻസുകളിലായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

കാൽ മുറിഞ്ഞ് തെറിച്ചുപോയെന്ന് ഓടിക്കൂടിയവരോട് പ്രശാന്താണ് വിളിച്ചുപറഞ്ഞത്. തുടർന്ന് അബോധാവസ്ഥയിലായ ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെ സെമിത്തേരിയിൽ നടത്തിയ തെരച്ചിലിലാണ് കാലിന്റെ ഭാഗം കണ്ടെത്തിയത്. ഇത് മറ്റൊരു ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഡംബര കാറിടിച്ച് മൂന്നുപേര്‍ കൊല്ലപ്പെട്ട സംഭവം; മുഖ്യപ്രതി സുഹൈലിന്റെ ലഹരി ഉപയോഗ റിപ്പോര്‍ട്ട് പുറത്ത്  (24 minutes ago)

മാസപ്പടി കേസില്‍ സര്‍ക്കാര്‍ പറയാത്ത ഒരു കാര്യവും എ.ജി കോടതിയില്‍ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി  (35 minutes ago)

നെടുമ്പാശേരിയിലെ അപകടത്തില്‍ പ്രതികരിച്ച് ഭാഗ്യലക്ഷ്മി  (54 minutes ago)

തിരുത്തേണ്ടത് ആരെയായാലും ഞങ്ങള്‍ തിരുത്തും സാര്‍...കോളേജില്‍ വിദ്യാര്‍ത്ഥികളുടെ കൈയടി നേടി നിഖില വിമല്‍  (1 hour ago)

തിരുവനന്തപുരത്ത് ഭൂമി രണ്ടായി പിളർന്നു..!ഭൂമി കുലുങ്ങി വിറച്ച് നിലംപൊത്തി 60 കുടുംബത്തെ ഒഴിപ്പിച്ചു  (1 hour ago)

EX മുഖ്യമന്ത്രി ദേ കുടുങ്ങി അറസ്റ്റ് ഉടൻ..! വീണയുടെ കോടികൾ വന്ന വഴികൾ ഇങ്ങനെ..! ED പൂട്ടി തുടങ്ങി  (1 hour ago)

പാവപ്പെട്ട ചെറുക്കനെ നീ കൊന്നില്ലേ.. ഡി; പോയി ചാവ്...ഭർത്താവിനെ കൊന്ന് തള്ളിയ ഭാര്യയെ ചീമുട്ടയെറിഞ്ഞ് ഓടിച്ച് നാട്ടുകാർ  (1 hour ago)

രാത്രി തിരുവനന്തപുരത്ത് കൊടും മഴ, മാറി മാറിയും നാളെയും കൊടും മഴ മുന്നറിയിപ്പ് ഇങ്ങനെ  (1 hour ago)

ടോമിന്‍ തച്ചങ്കരിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു  (1 hour ago)

അയ്യോ..പ്രവാസി അമ്മയുടെയും മകന്റെയും തലയിലൂടെ വണ്ടി കയറി ഇറങ്ങി,മരണം പ്രവാസിക്ക് തൂക്ക് കയർ റദ്ദാക്കി  (2 hours ago)

എണ്ണിക്കൊണ്ട് 28 ദിവസം പൊട്ടിച്ചിരിച്ച് തച്ചങ്കരി സെൻട്രൽ ജയിലിന് പുറത്ത്..! പണച്ചാക്കിന് എന്ത് ചെറ്റത്തരവും ആവമല്ലേ ..!പൊട്ടിത്തെറിച്ച് ബോബി  (2 hours ago)

മമ്മൂട്ടിയുടെ ചോദ്യത്തിന് വിജയരാഘവന്‍ പറഞ്ഞതിങ്ങനെ നടനെന്ന രീതിയില്‍ എനിക്ക് അഭിമാനം തോന്നുന്നത് അപ്പോളാണ്  (2 hours ago)

അനു ടീച്ചര്‍ എവിടെ? സ്‌കൂളിലേക്ക് പോയ അധ്യാപികയെ കാണാതായിട്ട് 10 ദിവസം..! ഭർത്താവ് നെട്ടോട്ടത്തില്‍..!!  (2 hours ago)

ദിയയുടെ പോസ്റ്റിന് മറുപടിയുമായി അഹാന  (2 hours ago)

തൃഷ അഭിനയരംഗത്തുനിന്ന് പിന്മാറാനൊരുങ്ങുകയാണെന്നതില്‍ സത്യാവസ്ത എന്ത്?  (2 hours ago)

Malayali Vartha Recommends