കണ്ണൂരിലെ സിപിഎമ്മിനെ കുഴച്ച് വീണ്ടും സാമ്പത്തിക ക്രമക്കേട്..മുതിര്‍ന്ന നേതാവുമായ അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ സ്മരണയ്ക്കായി, നിര്‍മിക്കാനിരുന്ന ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ പേരില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്..

പിണറായി സർക്കാർ വീണതോടെ കഷ്ടകാലം തുടങ്ങി . പഴയ സാമ്പത്തിക തട്ടിപ്പിന്റെയും ഞെട്ടിക്കുന്ന കണക്കുകൾ ആണ് പുറത്തു വന്നിരിക്കുന്നത് . പയ്യന്നൂർ ഫണ്ട് വിവാദത്തിൽ പ്രതിരോധത്തിലായ കണ്ണൂരിലെ സിപിഎമ്മിനെ കുഴച്ച് വീണ്ടും സാമ്പത്തിക ക്രമക്കേട് ആരോപണം. മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ പേരിൽ സിപിഎം കണ്ണൂർ ടൗൺ ലോക്കൽ കമ്മിറ്റി ഓഫീസിന് ആസ്ഥാന മന്ദിരമുണ്ടാക്കാൻ പണം പിരിച്ചതിന്റെ മറവിൽ ലക്ഷങ്ങളുടെ സാമ്പത്തിക തിരിമറിയുണ്ടെന്നാണ് ആരോപണം.
സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ സ്മരണയ്ക്കായി നിര്‍മിക്കാനിരുന്ന ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ പേരില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നെന്ന് വ്യക്തമായതോടെ കണ്ണൂര്‍ സി.പി.എമ്മില്‍ വന്‍ പൊട്ടിത്തെറി. പയ്യന്നൂരിലും തളിപ്പറമ്പിലും പാര്‍ട്ടി ഫണ്ട് തിരിമറിയെച്ചൊല്ലിയുള്ള പുകച്ചിലുകള്‍ ഒടുങ്ങും മുന്‍പേ തലശ്ശേരിയിലേക്കും കണ്ണൂര്‍ ടൗണിലേക്കും സാമ്പത്തിക ക്രമക്കേടുകള്‍ പടരുന്നത് സി.പി.എം നേതൃത്വത്തിന് കനത്ത തിരിച്ചടിയാകുകയാണ്.
കണ്ണൂരിലെ ഇത്തരം വിവാദങ്ങളിലും പാര്‍ട്ടിയിലെ തകര്‍ച്ചയിലും മുന്‍നിര നേതാവും നിയമസഭാ സ്പീക്കറുമായ എ.എന്‍. ഷംസീര്‍ കടുത്ത നിരാശയിലാണെന്നാണ് പുറത്തുവരുന്ന വിവരം. മാതൃഭൂമിയും മനോരമയും അടക്കം മുന്‍നിര മാധ്യമങ്ങളും ഈ വാര്‍ത്ത നല്‍കിയിട്ടുണ്ട്.കോടിയേരി ബാലകൃഷ്ണന്റെ പേരിലുള്ള സ്മാരക മന്ദിരത്തിന്റെ ധനസമാഹരണത്തില്‍ ഒരു കോടിയോളം രൂപയുടെ കണക്കില്ലെന്ന പരാതിയില്‍ അന്വേഷണം ശക്തമായതോടെ കണ്ണൂര്‍ പാര്‍ട്ടിയില്‍ ഗ്രൂപ്പ് പോര് രൂക്ഷമായിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ രണ്ടു വര്‍ഷമായി നേതൃത്വത്തിന് മുന്നിലുള്ള ഈ ഗുരുതരമായ സാമ്പത്തിക തിരിമറി, ലോക്സഭാ തിരഞ്ഞെടുപ്പിലെ ദാരുണ തോല്‍വിക്ക് പിന്നാലെ താഴെത്തട്ടിലുള്ള കമ്മിറ്റികളില്‍ വീണ്ടും സജീവ ചര്‍ച്ചയാവുകയായിരുന്നു. ഇ രമേശൻ ലോക്കൽ കമ്മിറ്റി ഓഫീസിന് വേണ്ടി തെക്കീബസാറിൽ 30 വർഷം പഴക്കമുള്ള വീടടക്കം നാല് സെന്റ് വസ്‌തു 70 ലക്ഷം രൂപയ്‌ക്ക് വാങ്ങി. ലോക്കൽ സെക്രട്ടറിയുടെ പേരിൽ രജിസ്റ്റർ ചെയ്യുന്നതിന് പകരം സ്വന്തം പേരിൽ രജിസ്റ്റർ ചെയ്യുകയും സഹോദരി സെക്രട്ടറിയായ സഹകരണബാങ്കിൽ കെട്ടിടം ഈടുവച്ച് 30 ലക്ഷം രൂപ വായ്‌പയുമെടുത്തു. ചോദ്യം ചെയ്‌തപ്പോൾ കെട്ടിട നിർമ്മാണത്തിനാണ് ഇതെന്ന് അറിയിച്ചു.
https://www.facebook.com/Malayalivartha


























