അതി ശക്തമായ മഴ... റാന്നി വടശേരിക്കര റോഡ് പൂർണ്ണമായും മുങ്ങി...പമ്പയാറും കക്കാട്ടാറും കരകവിഞ്ഞ് ഒഴുകുന്നു...

അതി ശക്തമായ മഴയെ തുടർന്ന് റാന്നി മേഖലയിൽ പ്രളയസമാനമായ സാഹചര്യം. റാന്നി വടശേരിക്കര റോഡ് പൂർണ്ണമായും മുങ്ങി. പമ്പയാറും കക്കാട്ടാറും കരകവിഞ്ഞ് ഒഴുകുന്നു. വളരെ പെട്ടെന്ന് തന്നെ വെള്ളം കയറുന്നുണ്ടെന്നാണ് പ്രദേശത്ത് നിന്ന് ലഭിക്കുന്ന സൂചനകൾ . പ്രദേശവാസികൾ സുരക്ഷിത സ്ഥാനത്തേക്ക് മാറുകയാണെന്നാണ് റിപ്പോർട്ടുകളുള്ളത്. ആറന്മുളയിലും ജലനിരപ്പ് ഉയർന്ന സാഹചര്യമാണുള്ളത്.
കോട്ടയത്തിന്റെ കിഴക്കൻ മേഖലയിൽ മഴ ശക്തമായി തുടരുന്നു. പ്രദേശത്ത് വീണ്ടും ഉരുൾപ്പെട്ടാനുള്ള സാദ്ധ്യത ഏറെയാണ്. മീനച്ചിലാറ്റിൽ വെള്ളം കുത്തനെ ഉയരുകയും ചെയ്യുന്നു. ഇടപ്പാടി റോഡിലും ഗതാഗതം സ്തംഭിച്ചു. ഈരാറ്റുപേട്ട പനയ്ക്കാപ്പാലം റോഡിലും വെള്ളം കയറി മീനച്ചിലാറിന്റെ തീരപ്രദേശങ്ങളിൽ വെള്ളം കയറി. വൈക്കം കുലശേഖരമംഗലത്തെ മണലിൽ കോളനി, കുളങ്ങര കോളനി, ഇടവട്ടം തെക്ക്, മുതലക്കുഴി, ഇടക്കേരി തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. അടിവാരം തീക്കോയി മേഖലയിലും കനത്ത മഴ തുടരുന്നു.
"
https://www.facebook.com/Malayalivartha

























