Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രതിഫലം നല്‍കിയില്ലെന്ന ശ്രീദേവിയുടെ വാദം തെറ്റാണെന്ന് പുലിയുടെ നിര്‍മ്മാതക്കള്‍

10 NOVEMBER 2015 11:34 PM IST
മലയാളി വാര്‍ത്ത.

പ്രതിഫലം നല്‍കിയില്ലെന്ന നടി ശ്രീദേവിയുടെ വാദം തെറ്റാണെന്ന് പുലി സിനിമയുടെ നിര്‍മ്മാതാക്കള്‍ രംഗത്ത്. ചിമ്പു ദേവനാണ് പുലി സംവിധാനം ചെയ്തത്.

താരം തങ്ങളില്‍നിന്നും കൂടുതല്‍ പണം തട്ടിയതായാണ് നിര്‍മാതാക്കള്‍ പറയുന്നത്. കരാര്‍ അടിസ്ഥാനത്തിലുള്ള പണം ശ്രീദേവിക്ക് നല്‍കിയെങ്കിലും ചിത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകാറായപ്പോള്‍ ഭര്‍ത്താവ് ബോണി കപൂറെത്തി കൂടുതല്‍ പണം ആവശ്യപ്പെട്ടിരുന്നതായി നിര്‍മാതാക്കള്‍ പറയുന്നു.

മറ്റ് ഭാഷകളിലേക്ക് ചിത്രം മൊഴിമാറ്റുന്നതിലൂടെ ലഭിക്കുന്ന പണത്തിന്റെ വിഹിതം ലഭിക്കണമെന്നായിരുന്നു ആവശ്യം. സത്യത്തില്‍ ശ്രീദേവി തങ്ങള്‍ക്കാണ് പണം നല്‍കാനുള്ളതെന്നും കണക്കുകള്‍ നിരത്തി നിര്‍മാതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു.

ചിത്രത്തിന്റെ നിര്‍മാതാക്കള്‍ തനിക്ക് 50 ലക്ഷം രൂപ നല്‍കാനുണ്ടെന്ന് ചൂണ്ടിക്കാണിച്ച് ശ്രീദേവി പ്രഡ്യൂസേഴ്‌സ് കൗണ്‍സിലിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്നും 30 ലക്ഷം രൂപ സര്‍വീസ് ടാക്‌സ് അടക്കം 2.7 കോടി രൂപ താരത്തിന് നല്‍കിയതായി നിര്‍മാതാക്കളായ പി.റ്റി സെല്‍വകുമാറും തമീന്‍സും പറയുന്നു.

ഛായാഗ്രാഹകരായി മൂന്നുപേരെ തങ്ങള്‍ നിയമിച്ചെങ്കിലും ശ്രീദേവിക്ക് അവരെ ഇഷ്ടമായില്ല. തുടര്‍ന്ന് താരത്തിന്റെ നിര്‍ദേശപ്രകാരം 50 ലക്ഷം മുടക്കി മനീഷ് മല്‍ഹോത്രയെന്നയാളെ കൊണ്ടുവന്നു. ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ പ്രമോട്ടര്‍മാര്‍ക്ക് ശ്രീദേവിയുടെ നിര്‍ദേശ പ്രകാരം എട്ട് ലക്ഷം രൂപയും ഈ അവസരത്തില്‍ അധികമായി നല്‍കി. ശ്രീദേവിക്ക് ഹിന്ദി ഭാഷയില്‍ ആരാധകര്‍ കൂടുതലുണ്ടെന്ന വാദത്തെ തുടര്‍ന്നായിരുന്നു ഇത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം ; കന്യാകുമാരി തീരത്തും കേരളത്തിലും ജാഗ്രത; കടലാക്രമണത്തിന് സാധ്യത  (59 minutes ago)

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ.. സ്ഥിതി ഗതികൾ വിലയിരുത്തി മുഖ്യമന്ത്രി  (2 hours ago)

കാവേരി നദിയിലെ വെള്ളം പങ്കിടുന്നതിനെച്ചൊല്ലിയുള്ള തർക്കം രൂക്ഷം... കന്നട അനുകൂല സംഘടനകൾ 13ന് സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു  (2 hours ago)

സ്വന്തം ശാരീരിക തകരാർ ഭാര്യയിൽ നിന്നും മറച്ചുവെച്ചു; ഒടുവിൽ പിതൃത്വത്തെ സംശയിച്ച് കൊലപാതകം...  (2 hours ago)

അനധികൃത ഫ്ലെക്സുകളും ബോർഡുകളും സ്ഥാപിക്കുന്നതിനെതിരായ കോടതി നിർദേശങ്ങൾ ലംഘിക്കുന്നത് തുടർന്നാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി  (2 hours ago)

മംഗലംഡാമിൻ്റെ ഷട്ടറുകൾ തുറന്നു, മംഗലം പുഴയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ  (2 hours ago)

റാന്നി വടശേരിക്കര റോഡ് പൂർണ്ണമായും മുങ്ങി...പമ്പയാറും കക്കാട്ടാറും കരകവിഞ്ഞ് ഒഴുകുന്നു...  (2 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (3 hours ago)

ഗൂഡല്ലൂരിലെയും നാടുകാണിയിലെയും മലനിരകളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്.... മേട്ടുക്കുറിഞ്ഞി നശിപ്പിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് തമിഴ്നാട് സർക്കാർ  (3 hours ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ... പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും മുന്നറിയിപ്പുമായി ജില്ലാഭരണകൂടം  (3 hours ago)

പോക്‌സോ കേസിൽ 31 കാരനായ പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി; വിധി കേട്ടയുടൻ കോടതിയിൽ നിന്നിറങ്ങിയോടി പ്രതി; പിന്നാലെയോടി പോലീസ്  (3 hours ago)

ഇടുക്കിയിലും കോട്ടയത്തും ദുരന്തഭൂമിയാക്കി ഉരുൾപൊട്ടൽ; നിലവിലെ സ്ഥിതി ഇങ്ങനെ...  (3 hours ago)

സ്വർണവിലയിൽ വീണ്ടും ഇടിവ്... പവന് 280 രൂപയുടെ കുറവ്  (3 hours ago)

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോ ഫൈനലിൽ ആവേശം... ഇന്ത്യയുടെ ഒളിംപിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര വെള്ളി മെഡൽ സ്വന്തമാക്കി  (3 hours ago)

ശബരിമല ക്ഷേത്രത്തിൽ ഭക്തർ സമർപ്പിക്കുന്ന നെയ്യ് കൂടുതൽ കാര്യക്ഷമമായി ശേഖരിക്കാനും ഉപയോഗം കൃത്യമായി നിരീക്ഷിക്കാനുമായി പുതിയ സംവിധാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്....  (4 hours ago)

Malayali Vartha Recommends