12-12-12 ഹാപ്പി ബെര്‍ത്ത്‌ഡേ രജനി....

ഈ മാജിക്‌ഡേ സൂപ്പര്‍ താരം രജനീകാന്തിന്റെ അറുപത്തിരണ്ടാമത് ജന്മദിനം കൂടിയാണ്. ഭാഷക്കതീതമായി ഇത്രയേറെ സ്‌നേഹം പിടിച്ചു പറ്റിയ മറ്റൊരു നടന്‍ ഉണ്ടോയെന്നു പോലും സംശയമാണ്. ലോകത്തെമ്പാടുമുള്ള ആരാധകര്‍ രജനിയുടെ ജന്മദിനാഘോഷം കെങ്കേമമാക്കാന്‍ നേരത്തേ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. രജനിയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ ശിവാജിയുടെ ത്രീഡി പതിപ്പ് റിലീസാകുന്നതും ഇന്നാണ്.
രജനീകാന്തിനെക്കുറിച്ചുള്ള സംഗീത ആല്‍ബവും ഇന്ന് പുറത്തിറങ്ങും. രജനിയുടെ സമഗ്ര ജീവചരിത്ര ഗ്രന്ഥവും ഇന്നാണ് പുറത്തിറങ്ങുക.
ചിലര്‍ അദ്ദേഹത്തിനു വേണ്ടി പ്രത്യേക പൂജകള്‍ നടത്തുന്നു. ജീവകീരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ആരാധകര്‍ വളരെയേറെ പ്രാധാന്യം നല്‍കുന്നുണ്ട്.
https://www.facebook.com/Malayalivartha