തെലുങ്ക്, തമിഴ് നടിയും പിന്നണി ഗായികയുമായ ആർ. ബാലസരസ്വതി ദേവി അന്തരിച്ചു...

തെലുങ്ക്, തമിഴ് നടിയും പിന്നണി ഗായികയുമായ ആർ. ബാലസരസ്വതി ദേവി (97) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഹൈദരാബാദിലെ വസതിയിലായിരുന്നു അന്ത്യം.
തെലുങ്ക് ചലച്ചിത്രമേഖലയിലെ ആദ്യത്തെ പിന്നണി ഗായികയായിരുന്നു ബാലസരസ്വതി ദേവി. ഓൾ ഇന്ത്യ റേഡിയോയിലെ ആദ്യകാല ഗായികയുമായിരുന്നു. 'സതി അനസൂയ’ എന്ന ചിത്രത്തിലൂടെയാണ് ബാലസരസ്വതി ദേവി ഗായികയായി അരങ്ങേറ്റം കുറിച്ചത്.
തെലുങ്ക്, തമിഴ് ഭാഷകളിലായി രണ്ടായിരത്തിലധികം ഗാനങ്ങൾ അവർ ആലപിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ബാലസരസ്വതി ദേവിയുടെ വിയോഗത്തിൽ തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണും ദുഃഖം രേഖപ്പെടുത്തി. 'ദക്ഷിണേന്ത്യയിലെ ആദ്യത്തെ പിന്നണി ഗായിക, തെലുങ്ക് ചലച്ചിത്രമേഖലക്ക് ശാസ്ത്രീയ സംഗീതം പരിചയപ്പെടുത്തിയ ബാലസരസ്വതി ദേവിയുടെ മരണം ചലച്ചിത്രമേഖലക്ക് നികത്താനാവാത്ത നഷ്ടമാണ്'- എന്ന് തെലങ്കാന മുഖ്യമന്ത്രിയുടെ ഓഫിസ് എക്‌സ് പോസ്റ്റിൽ പറഞ്ഞു.
"
https://www.facebook.com/Malayalivartha