Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബഹുബലിയിലുള്ള മൃഗങ്ങൾ ഒന്നും തന്നെ യഥാർഥമല്ല. സാങ്കേതിക തികവ് ഇങ്ങനെ.

02 MAY 2017 07:09 PM IST
മലയാളി വാര്‍ത്ത

വാക്കുകൾക്ക് അതീതമായ ദൃശ്യവിസ്മയം. രാജമൗലി സംവിധാനം ചെയ്ത ചിത്രം പക്ഷെ രാജമൗലിയുടേത് മാത്രമല്ല സാബുസിറിൾ എന്ന കലാകാരന്റേത് കൂടിയാണ്. സിനിമയിലുള്ള മൃഗങ്ങൾ ഒന്നും തന്നെ യഥാർഥമല്ല. എല്ലാം ഉണ്ടാക്കിയെടുത്തതാണ്. സിനിമയുടെ ആദ്യസീനിൽ കാണുന്ന ആനയുൾപ്പടെ എല്ലാം ഉണ്ടാക്കിയെടുത്തതാണ്.
ബാഹുബലി എന്ന സിനിമയ്ക്കുവേണ്ടി സാബുസിറിൾ മാറ്റിവച്ച അഞ്ചുവർഷങ്ങൾ ഒരിക്കലും പാഴ് അല്ല എന്ന് തെളിയിക്കുന്നതാണ് ബാഹുബലി 2–ദ കണ്ക്ലൂഷൻ. സിനിമയെക്കുറിച്ച്, അമര്‍ചിത്രകഥകളിലെ പോലെയുള്ള ഭ്രമാത്മകതയെ വെള്ളിത്തിരയിലെത്തിച്ചത്‌ പ്രൊഡക്ഷൻ ഡിസൈനർ സാബുസിറിൾ .
ഞാൻ വളർന്നത് വാൽപ്പാറ എസ്റ്റേറ്റിലാണ്. മാൽഗുഡി ഡെയ്സിലൊക്കെ വായിച്ചതു പോലെയുള്ള ഒരു സ്ഥലമാണത്. ആ പ്രകൃതി എന്നെ സ്വാധീനിച്ചിട്ടുണ്ട്. കുട്ടികാലത്ത് എനിക്ക് കഥകൾ പറഞ്ഞുതരുന്ന ഒരു അങ്കിളുണ്ടായിരുന്നു സേവ്യർ. അദ്ദേഹം ജോലിസ്ഥലത്തു നിന്നും നാട്ടിൽ അവധിക്ക് എത്തുമ്പോൾ ഞങ്ങൾ കുട്ടികൾക്ക് ഒരുപാട് കഥകൾ പറഞ്ഞുതരുമായിരുന്നു. കഥ പറ, കഥ പറ എന്നു പറഞ്ഞ് ഞങ്ങൾ കുട്ടികൾ പുറകിന് നടക്കുമായിരുന്നു. അന്നുകേട്ട കഥകൾ ഭാവനവളരാൻ സഹായിച്ചിട്ടുണ്ട്. കുട്ടികാലത്ത് ഞാൻ ഒരുപാട് കഥാപുസ്തകങ്ങളും വായിച്ചിട്ടുണ്ട്. അവയൊക്കെ പിൽകാലത്ത് ഉപകാരപ്പെട്ടിട്ടുണ്ട്. സാബു സിറിൾ പറയുന്നു.
ആന ഓടുന്നതൊക്കെ ഗ്രാഫിക്സാണ്. ഏതാണ് ഗ്രാഫിക്സ് ഏതാണ് ഒറിജിനൽ എന്ന് ആളുകൾക്ക് മനസിലാവില്ല. കാളകളെകൊണ്ടുള്ള യുദ്ധമുണ്ട് സിനിമയിൽ അതിനായി 12 കാളകളെ ഉണ്ടാക്കിയെടുത്തു, ബാക്കിയുള്ള കാളകൾ ഗ്രാഫിക്സാണ്. ബാഹുബലി 2വിൽ പ്രഭാസ് ഉരുട്ടികൊണ്ടുവരുന്ന രഥം ഫൈബറിലാണ് നിർമിച്ചിരിക്കുന്നത്. ക്രയിൻ ഉപയോഗിച്ചാണ് രഥം ഓടിച്ചിരിക്കുന്നത്.
ജീവനമുള്ള മൃഗങ്ങളെ ഉപയോഗിക്കുന്നതിന് വിലക്കുള്ളതിനാൽ ആനയെയും കുതിരയെയും പന്നിയേയും പോത്തിനെയുമെല്ലാം ഉണ്ടാക്കുകയായിരുന്നു. കൃത്രിമ ആനയിൽ 10 ആളുകൾ കയറി ഇരുന്നിട്ട് പുറകിൽ നിന്ന് കുറച്ച് ആളുകൾ കയറി നിന്ന് വലിച്ചാണ് ആന ചിന്നം വിളിക്കുന്ന രംഗം ആദ്യ സിനിമയിൽ ചിത്രീകരിച്ചത്. സിനിമയിലെ മനോഹരമായൊരു രംഗമായിരുന്നു അത്.

പാട്ടുസീനിനുവേണ്ടിയാണ് അരയന്നതോണിയുണ്ടാകുന്നത്. ഫാന്റസി മൂഡിലുള്ള പാട്ടാണ്. അത് ചിത്രീകരിക്കുമ്പോൾ ഒരു ബോട്ട് ഉണ്ടാക്കണമെന്ന് മാത്രമേ രാജമൗലി പറഞ്ഞിരുന്നുള്ളൂ. കേട്ടപ്പോൾ തന്നെ അരയന്നതോണി നന്നാകുമെന്ന് ഞാൻ പറഞ്ഞു. അങ്ങനെയാണ് ബാനറിൽ ഉൾപ്പെടെ അരയന്നത്തോണി ഉൾപ്പെടുത്തിയത്.


അരയന്നത്തോണിയെന്ന സങ്കൽപം സാബു സിറിൾ ആദ്യം വായിക്കുന്നത് അമർചിത്രകഥയിലാണ്. വെള്ളകുതിരപ്പുറത്തുവന്ന രാജകുമാരിയെ കൂട്ടിക്കൊണ്ടുപോകുന്ന രാജകുമാരന്റെ കഥകൾ വായിച്ചാണ് വളർന്നത്. അത്തരം കഥകൾ തന്നെ സ്വാധീനിച്ചിട്ടുണ്ടെന്നു സാബു സിറിൾ പറയുന്നു.

മഹിഷ്മതിയിലുള്ള നാട്ടുരാജ്യമാണ് ദേവസേനയുടെ കുന്തലദേശം. നേപ്പാൾ, ഭൂട്ടാൻ പോലെയുള്ള ചെറിയൊരു രാജ്യം. അവിടുത്തെ കൊട്ടാരം മഹിഷ്മതിപോലെ വലുതാകേണ്ട ആവശ്യമില്ല. ദേവസേനയുടേതാകുമ്പോൾ അതിനൊരു സ്ത്രീത്വം കലർന്ന സൗന്ദര്യം വേണമെന്ന് തോന്നി. അങ്ങനെയാണ് മാർബിളിൽ കൊട്ടാരം ഉണ്ടാക്കിയത്. ഹൈദരാബാദ് നഗരത്തിന്റെ നടുക്കുള്ള വൈറ്റ് മാർബിൾ പാലസ് അലുമിനിയം ഫാക്ടറിയിൽ നാല് ഏക്കർ സ്ഥലമുണ്ട്. അവിടെയാണ് ദേവസേനയുടെ കൊട്ടാരം ഉണ്ടാക്കിയത്. അതിനുചുറ്റും കാണുന്ന ചെടികളും പൂക്കളും കുറേയൊക്കെ കൃത്രിമമായി ഉണ്ടാക്കിയെടുത്തതാണ്.

റാണയുടെ രഥത്തിനായി ഉപയോഗിച്ചിരിക്കുന്നത് ബുള്ളറ്റിന്റെ എൻജിനാണ്. ബുളറ്റിന്റെ എൻജിനിൽ രഥം ഉണ്ടാക്കിയെടുക്കുയായിരുന്നു വേഗത കിട്ടാൻ വേണ്ടി. അതിന്റെയുള്ളിൽ സ്റ്റിയറിങ്ങുണ്ട്, അകത്തിരുന്ന് ഒരാൾ രഥം ഓടിക്കുന്നുണ്ട്. ക്ലൈമാക്സ് ചിത്രീകരിച്ചിരിക്കുന്നത് ആന്ധ്രയിലെ കരിങ്കൽ ക്വാറിയിലാണ്. ആദ്യം ചമ്പലിൽ ചിത്രീകരിക്കാനായിരുന്നു ഇരുന്നത്, എന്നാൽ പ്രതികൂല കാലാവസ്ഥ മൂലം അവിടെ സാധിച്ചില്ല. കരിങ്കൽക്വാറി പെയിന്റടിച്ച് മണ്ണിന്റെ നിറം ആക്കുകയായിരുന്നു. സെറ്റിടാൻ ഇവിടെ തന്നെ അവസരമുണ്ടായിരുന്നു. 100 അടി മുകളിലുള്ള രംഗങ്ങൾക്കുമാത്രമാണ് ഗ്രാഫിക്സ് ഉപയോഗിച്ചിരിക്കുന്നത്. വിദേശരാജ്യങ്ങളിൽ പോയാൽ സമയവും ബജറ്റുമെല്ലാം ഇനിയും കൂടും. ഹൈദരബാദിലെ റാമോജി റാവു ഫിലിം സിറ്റിയിലാണ് സിനിമയുടെ തൊണ്ണൂറ് ശതമാനവും ചത്രീകരിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (16 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (27 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (34 minutes ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (56 minutes ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (1 hour ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (1 hour ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (2 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (3 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (3 hours ago)

Malayali Vartha Recommends