പിണറായിക്ക് ഇനി ചോറ്റാനിക്കര ശരണം! സെക്രട്ടറി സ്ഥാനം സ്ഥാനമൊഴിഞ്ഞാല്‍ പാര്‍ലമെന്ററി രംഗത്തേക്ക് വരാനുള്ള പിണറായിയുടെ പദ്ധതി തച്ചുടയ്ക്കാന്‍ വിഎസ്

ഇരുപത്തിയൊന്നാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായുളള സിപിഎം ജില്ലാസമ്മേളനങ്ങള്‍ വ്യാഴാഴ്ച തുടങ്ങാനിരിക്കെ അച്യുതാനന്ദന്‍ പിണറായി വിഭാഗങ്ങള്‍ തമ്മില്‍ അടിമൂക്കും. ഇതിനിടെ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്ന സൂചന അച്യുതാനന്ദന്‍ നല്‍കി കഴിഞ്ഞു. പിണറായി വിജയന്റെ സാധ്യതയാണ് ഇതോടെ മങ്ങിയിരിക്കുന്നത്. കുറെക്കാലം മൗനം പാലിക്കുകയായിരുന്ന അച്യുതാനന്ദന്‍ ജില്ലാസമ്മേളനങ്ങള്‍ ലക്ഷ്യമിട്ടാണ് ഏഷ്യനെറ്റിലൂടെ പരസ്യപ്രസ്താവനയ്ക്ക് തുനിഞ്ഞത്.
പി.ഗോവിന്ദപിളളയുടെ മകന്‍ എം.ജി.രാധാകൃഷ്ണനാണ് ഏഷ്യാനെറ്റിന്റെ എഡിറ്റര്‍ ഇന്‍ ചീഫ്. നേരത്തെ ഇന്ത്യാടുഡേയില്‍ എഡിറ്ററായിരുന്ന എം.ജി.ആറിന് വി.എസുമായി അടുത്ത ബന്ധമുണ്ട്. അച്യുതാനന്ദന്റെ ആവശ്യപ്രകാരമാണ് ഏഷ്യാനെറ്റ് ഇത്തരമൊരു അഭിമുഖം സംപ്രേഷണം ചെയ്തതെന്ന് അിറയുന്നു. പി.കൃഷ്ണപിളള സ്മാരകം തകര്‍ത്ത കേസിലാണ് അച്യുതാനന്ദന്‍ രംഗത്തിറങ്ങിയത്. ഇതില്‍ അച്യുതാനന്ദന്റെ അടുത്ത അനുയായികളെയാണ് അറസ്റ്റ് ചെയ്തത്. അച്യുതാനന്ദന്റെ അനുയായികളെ അറസ്റ്റു ചെയ്തതിനു പിന്നില്‍ രമേശ് ചെന്നിത്തലയാണെന്ന് അറിയുന്നു. രമേശ് ചെന്നിത്തല ഇക്കാര്യത്തില്‍ കര്‍ശനമായ എന്ത് നടപടിയും സ്വീകരിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം പിണറായി വിജയന്‍ വരുന്ന വേളയില്‍ സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയും. സ്ഥാനമൊഴിഞ്ഞാല്‍ പാര്‍ലമെന്ററി രംഗത്തേക്ക് വരാനാണ് പിണറായിയുടെ പദ്ധതി. കോടിയേരി പാര്‍ട്ടി സെക്രട്ടറിയാവാനാണ് തീരുമാനം. പിണറായിക്ക് കോടിയേരിയെ വിശ്വാസം ഇല്ലെങ്കിലും മറ്റൊരാളെ കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ട്. കോടിയേരിയെ വെട്ടിയാല്‍ ബേബി പാര്‍ട്ടി സെക്രട്ടറിയാവും. ബേബിയെ പിണറായിക്ക് ഒരു താത്പര്യവുമില്ല. അച്യുതാനന്ദന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ അദ്ദേഹത്തെ തന്നെ മുഖ്യമന്ത്രിയാക്കേണ്ടിവരും. അങ്ങനെ വന്നാല്‍ പിണറായിക്ക് മുമ്പിലുളള എല്ലാ വാതിലുകളും അടയും. എന്നുമാത്രമല്ല പിണറായി ചിലപ്പോള്‍ അഴിമതിക്കേസില്‍ അകത്താവുകയും ചെയ്യും.
പിണറായിക്ക് മുമ്പില്‍ പരിഹാരം ഒന്നുമാത്രം. ചോറ്റാനിക്കര കീഴ്ക്കാവിലോ, കാടാമ്പുഴയിലോ, ശത്രുസംഹാര പുജനടത്തണം. ചോറ്റാനിക്കരയിലെ ശത്രുസംഹാര പുജയ്ക്ക് ഇരട്ടി ശക്തിയുണ്ടെന്നാണ് വിവരം. നാസ്തികനാണെങ്കിലും പിണറായിയെ ദൈവം സഹായിച്ചില്ലെങ്കില്‍ അദ്ദേഹത്തിന്റെ ഭാവി ഇരുളടയും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha