മൂന്ന് ദിനരാത്രങ്ങള്‍ തരാറും തരൂരും; ദുബായില്‍ എന്താണ് നടന്നത്?

പാക് മാധ്യമ പ്രവര്‍ത്തക മെഹര്‍തരാറിനെ ഡല്‍ഹി പോലീസ് ഉടന്‍ ചോദ്യം ചെയ്യും. മെഹര്‍ തരാറിന് സുനന്ദയുടെ കൊലപാതകികളെ അറിയാമെന്ന നിഗമനത്തിലാണ് പോലീസ് നീങ്ങുന്നത്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക നളിനി സിംഗിന്റെ മൊഴിയാണ് പോലീസിന് ഇക്കാര്യത്തില്‍ നിര്‍ണായക തെളിവായി മാറിയിരിക്കുന്നത്. മെഹര്‍തരാറുമായി ശശിതരൂറിന് അടുത്ത ബന്ധമുണ്ടെന്നാണ് നളിനി സിംഗ് നല്‍കിയിരിക്കുന്ന മൊഴി. ഇതിനിടെ തരൂരും തരാറുമായി മൂന്ന് നാള്‍ ദുബായില്‍ ഒരുമിച്ച് താമസിച്ചു എന്ന രഹസ്യവും പുറത്തായി. അതേസമയം ഇതൊന്നും തന്നെക്കുറിച്ചല്ല പറയുന്നത് എന്ന ആത്മവിശ്വാസത്തില്‍ തരൂര്‍ ഡല്‍ഹിയില്‍ തന്നെയുണ്ട്.
തരാറുമായി തരൂരിനുളളത് വെറും പ്രണയമാണോ അതോ ബിസിനസ് ബന്ധങ്ങളാണോ എന്ന കാര്യത്തില്‍ പോലീസിന് വേണ്ടത്ര തെളിവ് ലഭിച്ചിട്ടില്ല. ശശിതരൂരിന് തരാറുമായി ബന്ധമുണ്ടായിരുന്നു എന്ന കാര്യം പോലീസ് ഏതാണ്ട് ഉറപ്പിച്ചു. തരൂരും തരാറുമായി തമ്മിലുളള ആശയവിനിമയത്തിന്റെ തെളിവുകള്‍ ശേഖരിക്കാന്‍ ഡല്‍ഹി പോലീസ് നടപടി തുടങ്ങി. ദുബായിയില്‍ തരൂരും തരാറും എന്തിനാണ് ഒരുമിച്ച് താമസിച്ചതെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. ഏതായാലൂം കുരുക്ക് മുറുകയാണ്. തരൂര്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിനെ കാണാനും ശ്രമിക്കുന്നുണ്ട്. കോണ്‍ഗ്രസ് ഹൈക്കമാന്റുമായി ചര്‍ച്ച ചെയ്യാന്‍ പോകുന്നത്. രാജിയുടെ കാര്യമാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ രാജിവയ്ക്കരുതെന്നും അങ്ങനെ സംഭവിച്ചാല്‍ എം.പി എന്ന പദവി നഷ്ടമാകുമെന്നും അങ്ങനെവന്നാല്‍ ചിലപ്പോള്‍ അകത്താകുമെന്നും അടുപ്പക്കാര്‍ തരൂരിനെ ഉപദേശിക്കുന്നുണ്ട്. തരൂര്‍ വല്ലാത്ത മാനസ്ഥികാവസ്ഥയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതിനിടെ തരൂരുമായി ബി.ജെ.പി നേതാക്കളാരും ആശയവിനിമയും നടത്തരുതെന്നും തരൂര്‍ അതിന് ശ്രമിക്കുകയാണെങ്കില്‍ ബി.ജെപി നേതൃത്വം അതിനു വഴങ്ങരുതെന്നും ബി.ജെ.പിയുടെ ഉന്നത നേതാക്കളെ കേന്ദ്രനേതൃത്വം അറിയിച്ചിട്ടുണ്ട്. സുനന്ദയുടെ കൊലപാതകത്തെക്കുറിച്ച് മെഹര്‍ തരാറിന് നേരിട്ട് അറിവുണ്ടെന്നും ഡല്‍ഹി പോലീസ് സംശയിക്കുന്നുണ്ട്. കാരണം തരാറും തരൂരും തമ്മിലുളള ആശയവിനിമയമാണ് സുനന്ദയെ പെട്ടെന്ന് പ്രകോപിപ്പിച്ചത്. മരണത്തിന് തലേന്ന് നളിനി സിംഗിനെ ഫോണില്‍ വിളിച്ച സുനന്ദ പുഷ്‌കര്‍ പറഞ്ഞത് മുഴുവന്‍ തരാറിനെ കുറിച്ചായിരുന്നു. നളിനിസിംഗിനെ പോലീസ് സംശയിക്കുകയില്ല. നളിനി സിംഗിന്റെ മൊഴി അവശ്വസിക്കേണ്ട കാര്യം പോലീസിനില്ല. അവരും സുനന്ദയും തമ്മില്‍ സൗഹൃദമുണ്ടായിരുന്നതായും പോലീസിനറിയാം.
മെഹര്‍ തരാര്‍ ഡല്‍ഹി പോലീസിന്റെ വിളിക്കായി താന്‍ കാത്തിരിക്കുകയാണെന്ന് പറഞ്ഞിട്ടുണ്ട്. നളിനിസിംഗിന്റെ മൊഴിയില്‍ പറഞ്ഞിരിക്കുന്ന സമയത്ത് താന്‍ ദുബായിലുണ്ടായിരുന്നതായും അവര്‍ പറഞ്ഞു. ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ വേണ്ടിയായിരുന്നു താന്‍ ദുബായില്‍ പോയതെന്നും മെഹര്‍ തരാര്‍ പറഞ്ഞു. തരാറിന്റെ ഈ വെളിപ്പെടുത്തലോടെ നളിനി സിംഗ് പറഞ്ഞത് ശരിയായിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha