മുരളീധരന് ഒരു ചലനവും സൃഷ്ടിക്കാന്‍ സാധിച്ചിട്ടില്ലെന്ന് വി ശിവന്‍കുട്ടി; മലയാളി വാര്‍ത്തയോട് തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മനസ് തുറന്ന് നേമത്തിന്റെ സ്വന്തം എം.എല്‍.എ; നേമത്തുക്കാരുടെ വോട്ട് പണം കൊടുത്ത് വാങ്ങാനുള്ള ശ്രമം പരാജയപ്പെട്ടു

നേമത്ത് കെ മുരളീധരന് ഒരു ചലനവും സൃഷ്ടിക്കാന്‍ സാധിച്ചിട്ടില്ലെന്ന് വി. ശിവന്‍കുട്ടി. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മലയാളി വാര്‍ത്തക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. മുരളീധരന്‍ നേമത്ത് വന്നതുകൊണ്ട് കോണ്‍ഗ്രസിന്റെ വോട്ടു കച്ചവടം സംഭവിച്ചില്ല. എന്നാലും മൂന്നാം സ്ഥാനത്ത് എത്തിയ മുരളീധരന് 35000 വോട്ടുകളെ നേടാന്‍ സാധിച്ചുള്ളുവെന്ന് വി ശിവന്‍കുട്ടി പറഞ്ഞു.
മുരളീധരനും കുമ്മനവും വന്‍ തോതില്‍ പണം ഒഴിക്കി വോട്ടു തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ ശ്രമിച്ചു. എന്നാല്‍ നേമത്തുക്കാരുടെ മനസാക്ഷിയെ അവര്‍ക്ക് വിലക്കെടുത്തു വാങ്ങാന്‍ സാധിച്ചില്ല. കോണ്‍ഗ്രസിന് വേണ്ടി അവരുടെ ദേശീയ നേതാക്കളായ പ്രിയങ്കയും രാഹുലും നേമത്ത് പ്രചാരണത്തിന് എത്തി. ബി.ജെ.പിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ എത്തി. എന്നിട്ടും പിണറായിക്കൊപ്പം നില്‍ക്കാനാണ് നേമത്തെ വോട്ടര്‍മാര്‍ തീരുമാനിച്ചതെന്നും അദ്ദേഹം മലയാളി വാര്‍ത്തയോട് പറഞ്ഞു.
കഴിഞ്ഞ തവണ ഒ. രാജഗോപാല്‍ ജയിച്ചത് അദ്ദേഹം കേരളത്തിലെ റെയില്‍വേക്ക് നല്‍കിയ വികസനത്തിന്റെ പേരില്ല. സത്യത്തില്‍ ഒരു വികസനവും അദ്ദേഹം കേന്ദ്ര റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ ചെയ്തിട്ടില്ല. അന്ന് മറ്റു പല ഘടങ്ങളുമുണ്ടായിരുന്നു. അന്ന് കോണ്‍ഗ്രസിന്റെ വോട്ടുകള്‍ ബി.ജെ.പിക്കാണ് ലഭിച്ചത്.
എന്നാല്‍ ഇത്തവണ വ്യക്തമായ രാഷ്ട്രീയ പോരാട്ടമാണ് നേമത്ത് നടന്നതെന്നും അദ്ദേഹം പറഞ്ഞു. അഞ്ചു വര്‍ഷക്കാലത്തെ വികസന മുരടിപ്പിന് അവസാനമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. എല്‍.ഡി.എഫ് സര്‍ക്കാരിനൊപ്പം നിന്ന് നേമത്തിന്റെ സമഗ്രവികസനത്തിന് വേണ്ടി സാധിക്കുന്നതെല്ലാം ചെയ്യുമെന്നും ശിവന്‍കുട്ടി വ്യക്തമാക്കി.
https://www.facebook.com/Malayalivartha