ടി സിദ്ദിഖ് പുറത്താകും സുധീരന്‍ നിലപാട് കര്‍ശനമാക്കി

കോണ്‍ഗ്രസ് നേതാവ് ടി.സിദ്ദിഖിനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്യാന്‍ വിഎം സുധീരനും രമേശ് ചെന്നിത്തലയും ധാരണയായി. സിദ്ദിഖിനെതിരെ നടപടി വേണ്ടെന്ന ഉമ്മന്‍ചാണ്ടിയുടെ ആവശ്യം പാര്‍ട്ടി പരിഗണിക്കില്ല. എ ഗ്രൂപ്പ് നേതാവ് ഭാരതീപുരം ശശി കണ്‍വീനറായ പാര്‍ട്ടി കമ്മീഷനാണ് സിദ്ദിഖിനെ പുറത്താക്കണമെന്ന ശുപാര്‍ശ കോണ്‍ഗ്രസ് നേതൃത്വത്തിന് നല്‍കിയിരിക്കുന്നത്. ഉമ്മന്‍ചാണ്ടിക്ക് സിദ്ദിഖിനെ സഹായിക്കണമെന്നുണ്ടായിരുന്നെങ്കില്‍ കമ്മിറ്റി മുമ്പാകെ പറയണമെന്നാണ് പാര്‍ട്ടി നിലപാട്. വിഎം സുധീരനും രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിക്കെതിരെ നടത്തുന്ന പടയൊരുക്കത്തിന്റെ ഭാഗമായി സിദ്ദിഖിനെതിരായ പാര്‍ട്ടി നടപടി മാറും. ഉമ്മന്‍ചാണ്ടിക്കെതിരെ ഓങ്ങുന്ന വാളാണ് സിദ്ദിഖിനെതിരായ നടപടി.
ആദ്യ ഭാര്യയുമായി ബന്ധം വേര്‍പ്പെടുത്തുന്നതിനു മുമ്പ് രണ്ടാമത് വിവാഹം കഴിച്ചതാണ് സിദ്ദിഖിനു വിനയായത്. സിദ്ദിഖിന്റെ സമുദായം ഇത്തരം വിവാദങ്ങള്‍ അനുവദിക്കുന്നുണ്ടെങ്കിലും അത്തരം പ്രവൃത്തികള്‍ ഒരു കോണ്‍ഗ്രസുകാരന് യോജിച്ചതല്ലെന്നാണ് പാര്‍ട്ടിയുടെ നിലപാട്. പ്രശ്‌നം പറഞ്ഞു തീര്‍ക്കുന്നതിനു പകരം ചാനലുകളില്‍ ചര്‍ച്ചയാക്കി പാര്‍ട്ടിയുടെ പേര് ചീത്തയാക്കിയെന്നാണ് ആരോപണം. കെ പി സി സി ആസ്ഥാനത്ത് വിളിച്ചു വരുത്തിയാണ് സിദ്ദിഖിന്റെ തെളിവെടുത്തത്. കെ പി സി സി ആസ്ഥാനത്ത് എത്തിയ സിദ്ദിഖ് വി എം സുധീരനെ കാണാന്‍ സമയം ആവശ്യപ്പെട്ടിങ്കിലും അദ്ദേഹം കാണാന്‍ കൂട്ടാക്കിയില്ല. സ്വഭാവ ശുദ്ധിയില്ലാത്ത നേതാക്കളെ തനിക്ക് കാണേണ്ടതില്ലെന്നാണ് വി എം സുധീരന്റെ നിലപാട്.
ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനാണ് ടി. സിദ്ദിഖ്. കാസര്‍ഗോഡ് നിയോജകമണ്ഡലത്തില്‍ സിദ്ദിഖിനു സീറ്റ് വാങ്ങി കൊടുത്തത് ഉമ്മന്‍ചാണ്ടിയാണ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും സിദ്ദിഖ് സീറ്റ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ തന്നെ രാഷ്ടീയമായി ഒതുക്കാനുള്ള നീക്കങ്ങളാണ് വിവാദങ്ങള്‍ക്ക് കാരണമായതെന്ന് സിദ്ദിഖ് പറയുന്നു. ഏറെനാളായി തന്നെ ഒതുക്കാന്‍ എം ഐ ഷാനവാസ് ശ്രമിക്കുന്നു എന്നും സിദ്ദിഖിന് ആരോപണമുണ്ട്. ഷാനവാസിന് താന്‍ ഭീഷണിയായതു കാരണമാണ് തന്നെ ഒതുക്കിയതെന്നും സിദ്ദിഖ് പറയുന്നു. ഏതായാലും സിദ്ദിഖിന് പാര്‍ട്ടിക്ക് പുറത്തേക്കുള്ള വഴി തെളിയുകയാണ്.]
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha