ശ്രീശാന്തിനെ പോലെ മുരളി; ബാഹുബലിയുടെ നീക്കം പൊളിയും

തന്നെ മിണ്ടാപ്രാണിയാക്കാനുള്ള രമേശ് ചെന്നിത്തലയുടെ ശ്രമം കെ മുരളീധരന്‍ കൊട്ടിയടിച്ചു. ഡപ്യൂട്ടി സ്പീക്കറാക്കി കെ മുരളീധരനെ ഒതുക്കാനായിരുന്നു ബാഹുബലിയായ രമേശിന്റെ ശ്രമം. ഐ ഗ്രൂപ്പില്‍ ഭാവിയില്‍ തനിക്ക് പാരയാകാന്‍ സാധ്യതയുള്ള നേതാവായി രമേശ് ചെന്നിത്തല കാണുന്നത് കെ മുരളീധരനെയാണ്. രമേശും മുരളിയും ഒരേ വേദിയിലിരിക്കുമ്പോള്‍ മുരളിക്ക് ലഭിക്കുന്ന ജനപ്രീതി രമേശിനെ വല്ലാതെ അലട്ടുന്നുണ്ട്. കരുണാകരന്റെ മകന്‍ എന്നതിലുപരി പക്വതയുള്ള ജനനേതാവ് എന്ന നിലയില്‍ കെ മുരളീധരന്‍ കേരള രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമാണ്.
ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനം വെറും ആലങ്കാരികം മാത്രമാണ്, സ്പീക്കര്‍ക്കൊഴികെ നിയമസഭയില്‍ മറ്റാര്‍ക്കും ഒരു ജോലിയുമില്ല. അതേസമയം സ്റ്റാഫും കാറും മറ്റ് സൗകര്യങ്ങളും ലഭിക്കും. എന്നാല്‍ മുരളീധരനെ പോലൊരു നേതാവ് സൗഭാഗ്യങ്ങളില്‍ മാത്രം വിശ്വസിക്കുന്നില്ല. രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായി ഉലകം ചുറ്റുമ്പോള്‍ കെപിസിസി പ്രസിഡന്റായിരുന്ന താന്‍ ഡപ്യൂട്ടി സ്പീക്കറായി ഇരിക്കുന്നത് മുരളിക്ക് സഹിക്കാനാവുന്നില്ല.
ക്രിക്കറ്റില്‍ ശ്രീശാന്തിനു സംഭവിച്ചതാണ് രാഷ്ട്രീയത്തില്‍ മുരളിക്ക് സംഭവിച്ചത് മര്യാദരാമനായിരുന്നെങ്കില്‍ പടിക്കെട്ടുകള്‍ ചവിട്ടി കയറാമായിരുന്നു. എന്നാല്‍ പടിക്കെട്ടില്‍ നിന്നും താഴെ വീണു.
ഡപ്യൂട്ടി സ്പീക്കറാകേണ്ടതില്ലെന്ന് മുരളിയെ ഉപദേശിച്ചത് എ കെ ആന്റണിയാണ്. അഞ്ചാഴ്ച മാത്രമുള്ള ഒരു പദവിയിലേക്ക് എന്തിനാണ് പോകുന്നതെന്നും ആന്റണി ചോദിച്ചു. ഇന്നത്തെ സാഹചര്യത്തില്‍ യുഡിഎഫ് തന്നെ തുടര്‍ന്നും അധികാരത്തിലെത്തും. അപ്പോള്‍ മുരളിയെ മന്ത്രി സ്ഥാനത്ത് നിന്നും ഒഴിവാക്കി നിര്‍ത്താനാവില്ല. ഇതായിരുന്നു ആന്റണിയുടെ ഉപദേശം. രമേശിനെക്കാളും മുരളി വിശ്വസിക്കുന്നത് എ കെ ആന്റണിയെയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha