സരിതയും അമ്മയും ഇരതേടല്‍ തുടങ്ങി

സോളാര്‍ നായിക സരിതാനായരുടെ അമ്മയും ബന്ധുക്കളും സംസ്ഥാനത്ത് ‘ഇരതേടല്‍’ ആരംഭിച്ചു. സരിതയുമായി പരിചയമുള്ള നേതാക്കളെ വരെ ഫോണില്‍ വിളിച്ച് ‘പ്രശ്‌നം സെറ്റില്‍’ ചെയ്‌തില്ലെങ്കില്‍ പേരു പറഞ്ഞ് വഷളാക്കുമെന്നാണ് ഭീഷണി. സോളാര്‍ ഇടപാടില്‍ സരിത നല്‍കാനുള്ള പണമെല്ലാം കൊടുത്തു തീര്‍ക്കാനാണ് ശ്രമം. പണം കൊടുത്തു തീര്‍ത്താല്‍ വഞ്ചനാകുറ്റങ്ങളില്‍ നിന്നും ഒഴിവാകാനുമാവുമെന്ന് സരിത വിശ്വസിക്കുന്നു.
ബിജുവുമായി സ്വരചേര്‍ച്ചയില്ലെങ്കിലും ആലുവയില്‍ ബിജു മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തിയ കാര്യങ്ങള്‍ തനിക്ക് ഗുണകരമായെന്നാണ് സരിതയുടെ വിശ്വാസം. ഏതായാലും മൂന്നു പേരുകള്‍ പുറത്തു വന്ന സ്ഥിതിക്ക് ബാക്കി പേരുകള്‍ പുറത്തു വരുമെന്ന് ഭയപ്പെടുന്നവര്‍ തന്റെ കാര്യങ്ങള്‍ നോക്കി കൊള്ളും എന്നാണ് സരിതയുടെ വിശ്വാസം. ഭരണതലത്തിലുള്ള നിരവധി പ്രമുഖരുടെ പേരുകള്‍ ഇനിയും പുറത്തു വരാനുണ്ട്.
താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന സരിതയുടെ മൊഴി മജിസ്‌ട്രേറ്റ് റെക്കോര്‍ഡ് ചെയ്‌തിട്ടുണ്ട്. ഇതിപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലുമാണ്. ഇതു സംബന്ധിച്ച് ഹൈക്കോടതി ചിലപ്പോള്‍ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയേക്കും. അങ്ങനെ വന്നാല്‍ സരിതയുടെ കോള്‍ ലിസ്റ്റും സരിത താമസിച്ച ഹോട്ടലുകളുടെ വിശദാംശങ്ങളും പോലീസ് അന്വേഷിക്കും. മന്ത്രിയും മുന്‍മന്ത്രിയുമൊക്കെ സരിതയെ ഉപയോഗിച്ചത് തലസ്ഥാനത്ത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ വച്ചാണ്. വിവരാവകാശ പ്രകാരം ഒരു വിദ്വാന്‍ ഹോട്ടലിലെ ഗസ്റ്റ് രജിസ്റ്റര്‍ ചോദിച്ചെങ്കിലും അത് ബിസിനസ് രഹസ്യമായതിനാല്‍ ഹോട്ടല്‍ മാനേജര്‍ നല്‍കിയില്ല. എന്നാല്‍ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ആവശ്യപ്പെട്ടാല്‍ നല്‍കേണ്ടി വരും.
ഏതായാലും വിലപേശല്‍ തുടരാനാണ് സരിതയുടെയും അമ്മയുടെയും തീരുമാനം. എങ്ങനെയെങ്കിലും ജയിലില്‍ നിന്നുമിറങ്ങണം എന്നതുമാത്രമാണ് സരിതയ്‌ക്ക് മുമ്പിലുള്ള ഏക വഴി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha