ക്ലിഫ്‌ഹൗസ് ഉപരോധം വെള്ളിയാഴ്‌ച തീര്‍ന്നേക്കും

സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇടതുമുന്നണി നടത്തിവരുന്ന ക്ലിഫ്‌ഹൗസ് ഉപരോധം വെള്ളിയാഴ്‌ചയോടെ അവസാനിപ്പിക്കുമെന്ന് സൂചന. വരുന്ന 19 ന് തിരുവനന്തപുരത്ത് ചേരുന്ന എല്‍.ഡി.എഫ് യോഗം ഇതുസംബന്ധിച്ച് തീരുമാനമെടുക്കും. ഉപരോധം ക്ലിഫ് ഹൗസ് പരിസരത്ത് തുടരുന്നതിനോടുളള വിയോജിപ്പ് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ഇതിനകം പരസ്യമായി സൂചിപ്പിച്ചു കഴിഞ്ഞു.
സോളാര്‍ സമരത്തില്‍ സി.പി.എം നടത്തിയ സെക്രട്ടേറിയേറ്റ് ഉപരോധം പോലെ ക്ലിഫ് ഹൗസ് ഉപരോധവും പരാജയപ്പെടുകയാണ്. ക്ലിഫ് ഹൗസ് ഉപരോധം ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് അവസാനിപ്പിക്കുന്നതെങ്കില്‍ സെക്രട്ടറിയേറ്റ് ഉപരോധം അവസാനിപ്പിച്ചത് അജ്ഞാതമായ കാരണങ്ങളാലാണ്.
ഉപരോധസമരങ്ങളുടെ കാലം കഴിഞ്ഞതായി സി.പി.എമ്മിന് തന്നെ വ്യക്തമായി കഴിഞ്ഞു. ഇത്തരം സമരങ്ങള്‍ക്ക് സി.പി.എം ലക്ഷക്കണക്കിന് രൂപയാണ് ഓരോ ദിവസവും ചെലവഴിക്കുന്നത്. ഉപരോധത്തില്‍ പങ്കെടുക്കുന്നതിന് ഓരോരുത്തര്‍ക്കും ആയിരം രൂപയാണ് സി.പി.എം നല്‍കുന്നത്. എന്നാല്‍ ആയിരം രൂപ കിട്ടിയാലും ഉപരോധത്തില്‍ പങ്കെടുക്കാന്‍ ഇപ്പോള്‍ ആളെ കിട്ടുന്നില്ല. കേസും പുക്കാറും പിന്നാലെ വരുമെന്നാണ് ജനങ്ങള്‍ക്ക് ഭയം.
സന്ധ്യ എന്ന വീട്ടമ്മയാണ് ക്ലിഫ് ഹൗസ് ഉപരോധത്തിനെതിരെ ആദ്യമായി ചൂലെടുത്തത്. ഡല്‍ഹിയില്‍ അരവിന്ദ് കെജരിവാളിന്റെ പാര്‍ട്ടി വിജയിച്ചതിന്റെ ആവേശത്തില്‍ കേരളത്തിലും ജനങ്ങള്‍ ഇളകികളഞ്ഞു. സന്ധ്യയ്‌ക്ക് പിന്നാലെ നന്തന്‍കോട്ടെ ജനങ്ങളും രംഗത്തിറങ്ങി. ഉപരോധം പാടില്ലെന്ന് മനുഷ്യാവകാശ കമ്മീഷനും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം അവഗണിച്ചാണ് ഉപരോധം തുടങ്ങിയത്.
കടകംപള്ളി സുരേന്ദ്രന്‍ സമരം പ്രതീകാത്മകമാണെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും വൈക്കം വിശ്വന്‍ ഉടന്‍ രംഗത്തെത്തുകയും സമരം പ്രതീകാത്മകമല്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്‌തു സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയായിരുന്നു വൈക്കം വിശ്വന്റെ പ്രഖ്യാപനം. എന്നാല്‍ ഉപരോധം വേണ്ടത്ര വിജയിക്കില്ലെന്ന് കണ്ടാണ് കടകംപള്ളിസുരേന്ദ്രന്‍ പ്രതീകാത്മകസമരം പ്രഖ്യാപിച്ചത്. ഏതായാലും ഇത്രയും നാറിയ സ്ഥിതിക്ക് ഇനിയും തുടരരുതെന്ന് ഇടതുമുന്നണി യോഗത്തില്‍ ഘടകകക്ഷികള്‍ സിപിഎമ്മിനോട് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha