അകാല വാർദ്ധക്യം തടയാൻ ഏലയ്ക്ക ഇട്ട് തിളപ്പിച്ച വെള്ളം

ഏലയ്ക്ക ദിവസവും ഉപയോഗിക്കുന്നത് ശരീരത്തിന് നല്ലതാണ്. ജലദോഷം, തൊണ്ട വേദന എന്നിവ ഉണ്ടാകാതിരിക്കാന്‍ ഏലയ്ക്ക വെള്ളം സഹായിക്കും. വൈറ്റമിന്‍ സി ഏലയ്ക്കയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
ഏലയ്ക്ക ഇട്ട് തിളപ്പിച്ച വെള്ളത്തിനും ഗുണങ്ങള്‍ ഏറെയാണ്. ദിവസവും ഒരു ഗ്ലാസ് ഏലയ്ക്കാവെള്ളം കുടിക്കുന്നത് ഏറെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കും. ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടാന്‍ ഇത് സഹായിക്കും.
ഹൃദ്രോഗത്തെ തടയാനും, കൊളസ്‌ട്രോള്‍ കുറയ്ക്കാനും, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും ഏലയ്ക്ക വെള്ളം കുടിക്കുന്നത് നല്ലതാണ്. പ്രമേഹത്തിന് നല്ലൊരു പരിഹാരമാണ് ഏലയ്ക്കാവെള്ളം. ഏലയ്ക്കയിലെ ആന്റി ഓക്‌സിഡന്റുകള്‍ ഹൃദയാഘാതത്തില്‍ നിന്ന് സംരക്ഷിക്കും.
കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന പോഷകഘടകങ്ങള്‍ ഏലയ്ക്കായില്‍ അടങ്ങിയിട്ടുണ്ട്. ത്വക്ക് രോഗങ്ങള്‍ നിയന്ത്രിക്കാനും ഏലയ്ക്കാവെള്ളം സഹായിക്കും.
ദിവസവും ചായയില്‍ ഏലയ്ക്ക പൊടിച്ച് ചേര്‍ത്ത് കുടിക്കുന്നതിലൂടെ ആരോഗ്യം മെച്ചപ്പെടുത്താം. ആസ്ത്‌മ തടയാനും വളരെ നല്ലതാണ് ഏലയ്ക്ക.
ടോക്‌സിനെ പുറന്തള്ളുന്നതിനും ശരീരത്തില്‍ ഒളിച്ചിരിക്കുന്ന വിഷാംശങ്ങളെ പുറന്തള്ളുന്നതിനും ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് ഏലക്ക. ഏലക്ക ചൂടുവെള്ളത്തില്‍ ഇട്ട് കുതിര്‍ത്ത് ദിവസവും കഴിക്കാം. എക്കിളിനെ ഇനി പിടിച്ച് കെട്ടിയ പോലെ നിര്‍ത്താനും ഏലക്ക ചൂടുവെള്ളത്തില്‍ ഇട്ട് വെള്ളം കുടിച്ചാൽ മതി
വായ്‌നാറ്റം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഏലക്ക ചൂടുവെള്ളത്തില്‍ കുതിര്‍ത്ത് ആ വെള്ളം കൊണ്ട് വായ്കഴുകിയാല്‍ മതി. ഏലക്ക ചതച്ച വെള്ളവും ഏലക്ക കുതിര്‍ത്ത് വെള്ളം കുടിക്കുന്നതും അണുബാധ ഏൽക്കാതിരിക്കാൻ സഹായകമാണ്
പനി മാറാന്‍ ഏറ്റവും ഫലപ്രദമായിട്ടുള്ള ഒന്നാണ് ഏലക്ക.വിറ്റാമിനുകളും എസന്‍ഷ്യല്‍ ഓയിലുകളും ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ഏലക്ക. ഇതാകട്ടെ അകാല വാര്‍ദ്ധക്യം എന്ന പ്രശ്‌നത്തെ ഇല്ലാതാക്കാനും അത്യുത്തമമാണ്
https://www.facebook.com/Malayalivartha