ഹൃദയാഘാതം വരാൻ സാധ്യതയുണ്ടോ എന്നറിയാൻ ഒരു ഗ്ലാസ് ഐസ് വാട്ടർ മാത്രം മതി ... ഹൃദയാരോഗ്യത്തിനുണ്ടാകുന്ന പ്രശ്നങ്ങൾ തിരിച്ചറിയാതെ പോകുന്നതാണ് മരണങ്ങൾക്ക് കാരണമാകുന്നത്. ചിലപ്പോൾ നെഞ്ച് വേദന അനുഭവപ്പെടാതെ തന്നെ ഹൃദയാഘാതം സംഭവച്ചേക്കാം

ഹാർട്ട് അറ്റാക്ക് എന്ന് കേൾക്കുമ്പോൾ ഭയപ്പെടാത്തവരില്ല . ചെറുപ്പക്കാരെയും പ്രായമായവരെയും ഒരു പോലെ ബാധിക്കുന്ന ഒന്നായി മാറിയിട്ടുണ്ട് ഹൃദൃഗം. മാറിയ ജീവിത ചര്യകളും ഭക്ഷണരീതികളുമെല്ലാം ഇതിനു കാരണമായി മാറിയിട്ടുണ്ട് . പലപ്പോഴും ഹൃദയാരോഗ്യത്തിനുണ്ടാകുന്ന പ്രശ്നങ്ങൾ തിരിച്ചറിയാതെ പോകുന്നതാണ് മരണങ്ങൾക്ക് കാരണമാകുന്നത്. ചിലപ്പോൾ നെഞ്ച് വേദന അനുഭവപ്പെടാതെ തന്നെ ഹൃദയാഘാതം സംഭവച്ചേക്കാം.
ഹൃദയാഘാതത്തിലേയ്ക്കു നയിക്കുന്ന കാരണങ്ങള്‍ പലതാണ്. കൊളസ്‌ട്രോള്‍ ഇതില്‍ പ്രധാന വില്ലനാണ്. ഇത് രക്തധമനികളില്‍ തടസമുണ്ടാക്കി ഹൃദയത്തിലേയ്ക്കുളള രക്തപ്രവാഹം തടസപ്പെടുത്തുന്നതാണ് പ്രധാനപ്പെട്ട കാരണം. കൊളസ്‌ട്രോളിന് പുറമേ കൂടിയ പ്രമേഹം, പെട്ടെന്നുണ്ടാകുന്ന ആഘാതം, ചില പ്രത്യേക ഡ്രഗ്‌സ് തുടങ്ങിയവയെല്ലാം ഇതിനു കാരണവുമാകുന്നുണ്ട്.
നേരത്തെ അസുഖം തിരിച്ചറിയുന്നതുംചികിത്സ ആരംഭിക്കുന്നതും രോഗത്തിന്റെ കാഠിന്യം കുറയ്ക്കും. ഹൃദയാഘാതം വരുന്നതിനു മുൻപ് കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞാൽ ഒട്ടേറെ കേസുകളിൽ മരണത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിയും എന്നതാണ് പരമാർത്ഥം ..
അതിനാൽ ഹൃദയാരോഗ്യത്തിൽ പ്രശ്നങ്ങൾ നേരിടുന്നുണ്ടോ എന്നത് കൃത്യമായി കണ്ടെത്തേണ്ടതുണ്ട്. നമ്മുടെ ശരീരത്തിൽ ഹൃദയാഘാതത്തിന് സാധ്യതയുണ്ടോ എന്ന് വെറും ഒരു ഗ്ലാസ് ഐസ് വാട്ടർ കൊണ്ട് വീട്ടിൽ തന്നെ കണ്ടെത്താം.
ഇതിനായി ഒരു ഗ്ളാസ്സിൽ ഐസ് വെള്ളം നിറക്കുക. ഏതെങ്കിലും ഒരു കയ്യിന്റെ വിരലുകളുടെ അറ്റം മാത്രം വെള്ളത്തിൽ മുക്കി വക്കുക. ഏകദേശം ഒരു മിനിറ്റ് നേരം വിരലിന്റെ അറ്റം തണുത്ത വെള്ളത്തിൽ മുക്കിവക്കണം.
വെള്ളത്തിൽനിന്നും വിരലുകൾ എടുത്ത ശേഷം വിരലുകളുടെ അറ്റം ഇളം നീല നിറമോ വെള്ള നിറമോ ആയിട്ടുണ്ടെങ്കിൽ ഹൃദയാരോഗ്യത്തിൽ പ്രശ്നങ്ങൾ ഉണ്ട് എന്ന് മനസിലാക്കണം. ശരീരത്തിലെ രക്ത ചംക്രമണം കൃത്യമല്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
അതിനാൽ ഹോസ്പിറ്റലിൽ പോയി ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട ടെസ്റ്റുകൾ ചെയ്തു തുടങ്ങേണ്ടതാണ്. ഏറെ സമയം വിരലുകളിൽ ചുളിവുകൾ മാത്രമാണ് ഉള്ളത് എങ്കിൽ മികച്ച ഹൃദയ ആരോഗ്യം മെച്ചമാണ് എന്നാണ് സൂചിപ്പിക്കുന്നത്.
ഹൃദയാഘാതം എപ്പോൾ ഉണ്ടായാലും അടിയന്തിര വൈദ്യ സഹായം തേടേണ്ടതാണ്. എങ്കിലും അതിരാവിലെ ഉണ്ടാവുന്ന ഹൃദയാഘാതം പലപ്പോഴും അല്‍പം ഗുരുതരാവസ്ഥയുണ്ടാക്കുന്നതാണ് . ഏറ്റവും കൂടുതല്‍ ഹൃദയാഘാതം ഉണ്ടാവുന്നതും രാവിലെ തന്നെയാണ്
കൃത്യമായി പ്രഭാത ഭക്ഷണം കഴിക്കാത്തവരില്‍ ഹൃദയാഘാതം ഉണ്ടാവുന്നതിനും മരണ സാധ്യതക്കും ഉള്ള സാധ്യത വളരെ കൂടുതലാണ് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്
നെഞ്ചിലുണ്ടാകുന്ന അസ്വസ്ഥത, കൈകളില്‍ വേദന- പലപ്പോഴും നെഞ്ചില്‍ നിന്നും തുടങ്ങുന്ന വേദന കൈകളിലേക്ക് എത്തുന്നതായി കാണാറുണ്ട്, കിതപ്പോടു കൂടിയ കൂര്‍ക്കംവലി എന്നിവയും ഹൃദയം പണിമുടക്കാൻ പോകുന്നതിന്റെ ആദ്യ ലക്ഷണങ്ങളാകാം .
എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഹൃദയാഘാതം ഉടന്‍ തന്നെ നിങ്ങളെ പിടികൂടാന്‍ സാധ്യതയുണ്ട്. മാത്രമല്ല സര്‍വ്വസാധാരണമായി ചെയ്യാറുള്ള കാര്യങ്ങള്‍ ചെയ്യാനുള്ള ബുദ്ധിമുട്ടും ഹൃദയാഘാത ലക്ഷണങ്ങളാണ് .
കഠിനാധ്വാനം ചെയ്തില്ലെങ്കിലും വിയര്‍ക്കുന്നത് ഹൃദയാഘാതത്തിന്റെ അറിയപ്പെടാത്ത ലക്ഷണങ്ങളിലൊന്നാണ് .. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്
https://www.facebook.com/Malayalivartha