കാല്‍പ്പാദങ്ങളുടെ സംരക്ഷണം വളരെ പ്രധാനം, പാദങ്ങളെ സുന്ദരമാക്കാന്‍ ഇതാ ചില വഴികള്‍

ഒരാളുടെ വൃത്തി അയാളുടെ കാല്‍പ്പാദങ്ങളിലാണെന്ന് പറയുന്നത് വെറുതേയല്ല. കാല്‍പ്പാദങ്ങളുടെ സംരക്ഷണം വളരെ പ്രധാനമാണ്. പാദങ്ങള്‍ മനോഹരമുള്ളതാക്കാന്‍ പെഡിക്യൂറും മാനിക്യൂറും ചെയ്യാന്‍ ബ്യൂട്ടി പാര്‍ലറുകള്‍ പോകുന്നവരാണ് പലരും.
പാദങ്ങള്‍ക്ക് പെഡിക്യൂര്‍ ട്രീറ്റ്‌മെന്റ് വീട്ടിലിരുന്ന് തന്നെ ചെയ്യാനാകും. പാദങ്ങള്‍ മനോഹരമാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ചൂടുവെള്ളത്തിലും തണുത്തവെള്ളത്തിലും കാല്‍പ്പാദങ്ങള്‍ മാറിമാറി മുക്കിവയ്ക്കുക. തുടര്‍ന്ന് അല്പം എണ്ണകൊണ്ട് കാല്‍പ്പാദങ്ങള്‍ മസാജ് ചെയ്യുക. ഇത് പാദങ്ങള്‍ കൂടുതല്‍ മൃദുലമാകാന്‍ സഹായിക്കും.
പുറത്തു നിന്ന് വരുമ്‌ബോഴെല്ലാം പാദങ്ങള്‍ നന്നായി കഴുകുക. പ്യൂമിക് സ്റ്റോണ്‍ കൊണ്ട് ഉരച്ചു കഴുകുന്നത് പാദത്തിലെ മൃതകോശങ്ങള്‍ പോയി കാല്‍ സുന്ദരമാകാന്‍ സഹായിക്കും. ശേഷം ഒരു മോയ്‌സ്ചറേസര്‍ പുരട്ടി സോക്‌സ് ധരിച്ചു ഉറങ്ങുക.
നനഞ്ഞ കാലുകളില്‍ ഒരിക്കലും ഷൂ ധരിക്കരുത്. ഇത് ഫംഗല്‍ ഇന്‍ഫെക്ഷന്‍ ഉണ്ടാകാന്‍ കാരണമാകും. അതിനാല്‍ നനഞ്ഞ ചെരിപ്പുകള്‍ ഉണക്കി സൂക്ഷിക്കുക.
https://www.facebook.com/Malayalivartha