കറുത്ത പാടുകള്‍ മാറി മുഖം വെട്ടിത്തിളങ്ങാന്‍ കാപ്പിയും പാലും ഉപയോഗിച്ചൊരു പായ്ക്ക്; മാറ്റം നിങ്ങളെ ഞെട്ടിക്കും

സൗന്ദര്യ സംരക്ഷണത്തിനും മുടി സംരക്ഷണത്തിനും ഉപയോഗിയ്ക്കുന്ന ഒന്നാണ് കാപ്പി. പല സൗന്ദര്യവര്‍ദ്ധക പായ്ക്കുകളിലും ഇത് ഉപയോഗിയ്ക്കുന്നു.കാപ്പിക്ക് നമ്മുടെ ചര്‍മ്മത്തെ പുറംതള്ളാനും സെല്ലുലൈറ്റ് പ്രശ്‌നങ്ങളെ ഇല്ലാതാക്കാനും കഴിയുന്ന ഒരു മികച്ച സ്‌ക്രബായി പ്രവര്‍ത്തിക്കാന്‍ കഴിവുണ്ട്. ഇന്ന് വിപണിയില്‍ ലഭ്യമായ നിരവധി ഫാന്‍സി എക്‌സ്‌ഫോളിയേറ്ററുകളില്‍ നിന്ന് വ്യത്യസ്തമായി, ചര്‍മ്മത്തെ പരുഷമാകാതെ ഇത് ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ കഴിയും.
കാപ്പിക്കുരുവില്‍ ഉയര്‍ന്ന അളവില്‍ ക്ലോറോജെനിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തിലെ കൊളാജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു, അതിനാല്‍ തന്നെ ഇത് ഒരു ചര്‍മ്മ സൗന്ദര്യ ഉത്തേജക ചേരുവയായി പ്രവര്‍ത്തിക്കും. ചര്‍മത്തിന് ഈര്‍പ്പം നല്‍കുന്ന പാല്‍ സ്വഭാവം ചര്‍ത്തിലെ ചുളിവുകളും വരണ്ട ചര്‍മവുമെല്ലാം നീക്കാന്‍ ഏറെ നല്ലതാണ്. വരണ്ട സ്വഭാവമാണ് ഒരു പരിധി വരെ ചര്‍മത്തിന് ഇത്തരം പ്രശ്നങ്ങള്‍ വരുത്തുന്നതും പ്രായക്കൂടുതല്‍ നല്‍കുന്നതും.
ഇതിനുളള നല്ലൊരു പരിഹാരമാണ് പാല്‍ മുഖത്തു പുരട്ടുന്നത്. ഇത് ചര്‍മ കോശങ്ങള്‍ക്കടിയിലേയ്ക്കു കടന്ന് ചര്‍മത്തിന് ഈര്‍പ്പം നല്‍കുന്നു. ചര്‍മത്തിന് മോയിസ്ചറൈസേഷന്‍ നല്‍കുന്നു. നല്ലൊരു മോയിസ്ചറൈസറാണ് പാല്‍. പാലിലെ പല പോഷകങ്ങളും ചര്‍മത്തിനു നിറം നല്‍കുന്ന ഘടകമായി വര്‍ത്തിയ്ക്കുന്നു. സ്വാഭാവിക രീതിയില്‍ ഇതു ചര്‍മത്തിന് നിറം നല്‍കും.
തേന്‍ ഒരു സ്വാഭാവിക മോയിസ്ചറൈസറാണ്. അതായത്, ഇത് ചര്‍മ്മത്തില്‍ ആഴത്തില്‍ ഈര്‍പ്പം പകരുന്നു. തേനിലെ എന്‍സൈമുകള്‍ ചര്‍മ്മത്തില്‍ മണിക്കൂറുകളോളം ജലാംശം നിലനിര്‍ത്തുന്നു, ഇത് ചര്‍മ്മത്തെ മൃദുവാക്കാനും പോഷിപ്പിക്കുവാനും സഹായിക്കുന്നു. പ്രകൃതിദത്തമായ ആന്റി ബാക്ടീരിയല്‍ ഘടകമാണ് നാരങ്ങകള്‍. ഇവ മുഖക്കുരുവിനെ സ്വാഭാവികമായി ചികിത്സിക്കാന്‍ സഹായിക്കുന്നു.മുഖചര്‍മത്തിന് തിളക്കം നല്‍കാനും ചര്‍മം അയയാതിരിയ്ക്കാനും ഇത് നല്ലതാണ്.
ഇതു തയ്യാറാക്കാന്‍ ഏറെ എളുപ്പമാണ്. ഇതിനായി കാപ്പിപ്പൊടി ആവശ്യത്തിന് എടുത്ത് ഇതില്‍ തിളപ്പിയ്ക്കാത്ത പാല്‍ ചേര്‍ത്തിളക്കണം. ഇതിലേയ്ക്ക് പിന്നീട് തേന്‍ കൂടി ചേര്‍ക്കണം. ഇത് മുഖം കഴുകി വൃത്തിയാക്കി തുടച്ച ശേഷം മുഖത്ത് പുരട്ടാം. മുഖത്തിന് തിളക്കം നല്‍കാനും കറുത്ത പാടുകള്‍ നീക്കാനും ഇതേറെ നല്ലതാണ്. ചര്‍മത്തിലെ കരുവാളിപ്പു മാറ്റുന്നതിനും സണ്‍ ടാന്‍ തടയുന്നതിനും നല്ലൊരു വഴിയാണിത്. ഇത് സൂര്യന്റെ അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്നും ചര്‍മത്തിന് സംരക്ഷണം നല്‍കുന്നു. ടാനായി തിരികെ വന്ന് ഇതു പുരട്ടിയാല്‍ ടാന്‍ മാറും.
https://www.facebook.com/Malayalivartha