മുഖക്കുരു മാറാനും താരന്‍ അകറ്റാനും ബീറ്റ് റൂട്ട് മതി; ഇനി മുതല്‍ ബീറ്റ്‌റൂട്ട് ഇങ്ങനെ ഉപയോഗിച്ച് നോക്കൂ

ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ബീറ്റ്‌റൂട്ട് മികച്ചൊരു സൗന്ദര്യ വര്‍ധക വസ്തുവുമാണെന്ന് കാര്യം പലര്‍ക്കും അറിയില്ല. താരനകറ്റാനും മുടികൊഴിച്ചില്‍ തടയാനും ചര്‍മ സൗന്ദര്യത്തിനുമൊക്കെ ബീറ്റ്‌റൂട്ട് മികച്ച പ്രതിവിധിയാണ്. ഇനി ബീറ്റ്‌റൂട്ട് എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് നോക്കാം.
മുഖക്കുരു പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ഇതൊഴിവാക്കാനായി ബീറ്റ്‌റൂട്ട് ജ്യൂസും തക്കാളി ജ്യൂസും തുല്യ അളവില്‍ എടുക്കുക. ശേഷം മുഖത്ത് പുരട്ടുക. 15 മിനുട്ടിന് ശേഷം കഴുകിക്കളയാം. ബ്ലാക്ക് ഹെഡ്‌സ് അകറ്റാന്‍ ഇത് മികച്ചതാണ്.
കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാന്‍ മികച്ച മാര്‍ഗ്ഗമാണ് ബീറ്റ്‌റൂട്ട്. ഒരു ചെറിയ പാത്രത്തില്‍ ബീറ്റ്‌റൂട്ട് ജ്യൂസും തേനും പാലും മിക്‌സ് ചെയ്തുവയ്ക്കുക. ഇതിലേക്ക് അല്‍പം പഞ്ഞിയെടുത്ത് മുക്കി കണ്‍പോളകളില്‍ വയ്ക്കുക. 15 മിനുട്ടിന് ശേഷം കഴുകിക്കളയാം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇത് ഇടാം.
മുടികൊഴിച്ചില്‍ അകറ്റാന്‍ ബീറ്റ്‌റൂട്ട് ഉപയോഗിക്കാം. ഒരു ബീറ്റ്‌റൂട്ടിന്റെ ജ്യൂസും രണ്ട് ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയിലുമായി ചേര്‍ത്ത് മിക്‌സ് ചെയ്യുക. ശേഷം പേസ്റ്റ് രൂപത്തിലാക്കി ശിരോചര്‍മ്മത്തിലും മുടിയിഴകളിലും പുരട്ടുക. 15 മിനുട്ടിന് ശേഷം കഴുകിക്കളയാം.
താരനകറ്റാനും ബീറ്റ്‌റൂട്ട് മികച്ചൊരു പ്രതിവിധിയാണ്. ബീറ്റ്‌റൂട്ട് ജ്യൂസിനൊപ്പം അല്‍പം വിനാഗിരിയോ ചെറുചൂടുവെള്ളമോ ചേര്‍ക്കുക. ഇത് മുടിയിഴകളില്‍ പുരട്ടുക. ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.
https://www.facebook.com/Malayalivartha