മുഖക്കുരു മാറാന്‍ പതിനെട്ടടവും പയറ്റിക്കഴിഞ്ഞോ..!, എന്നാല്‍ ഇനി മുതല്‍ ഈ എട്ട് വഴികള്‍ മാത്രം പരീക്ഷിക്കൂ

പ്രായഭേദമന്യേ എല്ലാവരെയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ് മുഖക്കുരു. ഇത് തടയുന്നതിനും കറുത്ത പാടുകള്‍ മറയ്ക്കുന്നതിനുമായി ചെയ്ത് നോക്കാത്ത കാര്യങ്ങളൊന്നും ഉണ്ടാകില്ല. പരസ്യങ്ങളില്‍ കാണുന്ന ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചിട്ടും മുഖക്കുരുവിന് യാതൊരു കുറവും ഇല്ലെന്നു പറയുന്നവരാണ് അധികവും.
എന്നാല്‍ ഇനി മുതല്‍ ഈ എട്ട് വഴികള്‍ ഒന്ന് പരീക്ഷിച്ചു നോക്കൂ. മുഖക്കുരു എന്ന പ്രശ്‌നത്തിന് ഒരു പരിഹാരം കാണാന്‍ സാധിക്കും. ഏതെല്ലാമാണ് ആ വഴികളെന്ന് നമുക്ക് നോക്കാം.
* മുഖത്തെ അമിത എണ്ണമയം ഒഴിവാക്കാനായി ദിവസവും രാത്രിയില്‍ കിടക്കുന്നതിനു മുമ്ബ് മുഖം വൃത്തിയായി കഴുകുക.
* മുഖക്കുരുവിന് താരന്‍ ഒരു കാരണമാകാറുണ്ട്. തലയോട്ടിയും മുടിയും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.
* നല്ല ചൂടുള്ള സമയത്ത് വ്യായാമം ചെയ്യുമ്‌ബോള്‍ മുഖത്ത് അടിഞ്ഞുകൂടുന്ന വിയര്‍പ്പ് വൃത്തിയായി തുടച്ചുമാറ്റുക.
* മുഷിഞ്ഞ വസ്ത്രങ്ങള്‍ വീണ്ടും ധരിക്കാതിരിക്കുക.
* ഉപയോഗിക്കുന്ന ബെഡ്ഷീറ്റുകള്‍ പരമാവധി വൃത്തിയായി സൂക്ഷിക്കുക.
* വൃത്തിയില്ലാത്ത കൈകള്‍ കൊണ്ട് മുഖത്തും മുഖക്കുരുവുള്ള ഭാഗങ്ങളിലും തൊടുന്ന ശീലം ഒഴിവാക്കുക.
* ധാരാളം വെള്ളം കുടിക്കുക.
* ഭക്ഷണത്തില്‍ ഇലക്കറികള്‍, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തുക.
https://www.facebook.com/Malayalivartha