സ്ട്രെച്ച് മാര്‍ക്കുകള്‍ നിങ്ങളുടെ ആത്മവിശ്വാസം തകര്‍ക്കുന്നുണ്ടോ...!?, വീട്ടില്‍ തന്നെ പരീക്ഷിക്കാം ഈ വഴികള്‍

പ്രസവത്തിനു ശേഷം പല സ്ത്രീകളെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് വയറില്‍ കാണപ്പെടുന്ന സ്ട്രെച്ച് മാര്‍ക്കുകള്‍. ശരീരഭാരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ കൊണ്ടും, ഹോര്‍മോണുകളുടെ വ്യത്യാസം കൊണ്ടുമെല്ലാമാണ് ഇങ്ങനെ ഉണ്ടാകാം. അത്തരത്തില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് സ്‌ട്രെച്ച് മാര്‍ക്ക് മാറ്റാനായി പരീക്ഷിക്കാവുന്ന ചില എളുപ്പവഴികള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ഏതെങ്കിലും ബേബി ഓയില്‍ ഉപയോഗിച്ച് ദിവസത്തില്‍ ഒരു തവണ മസാജ് ചെയ്യുന്നത് സ്ട്രെച്ച് മാര്‍ക്കുകളെ അകറ്റാനും ചര്‍മ്മത്തിലെ ചുളിവുകള്‍ മാറാനും ശരീരം മൃദുവാകാനും സഹായിക്കും. ചര്‍മ്മത്തിലുണ്ടാകുന്ന പാടുകളെ അകറ്റാന്‍ മികച്ചതാണ് വെളിച്ചെണ്ണ. സ്ട്രെച്ച് മാര്‍ക്കുകളെ അകറ്റാനും വെളിച്ചെണ്ണ സഹായിക്കും. ഇതിനായി സ്ട്രെച്ച് മാര്‍ക്കുകളുള്ള ഭാഗത്ത് ദിവസവും വെളിച്ചെണ്ണ പുരട്ടാം.
ആല്‍മണ്ട് ഓയില്‍ അഥവാ ബദാം എണ്ണ സ്ട്രെച്ച് മാര്‍ക്കുകളുള്ള ഭാഗത്ത് ദിവസവും പുരട്ടുന്നതും ഫലം നല്‍കും. സ്ട്രെച്ച് മാര്‍ക്കുകളുള്ള ഭാഗങ്ങളില്‍ അല്‍പ്പം ആവണക്കെണ്ണ ദിവസവും പുരട്ടാം. ആവണക്കെണ്ണയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകളാണ് സ്ട്രെച്ച് മാര്‍ക്കുകളെ അകറ്റാന്‍ സഹായിക്കുന്നത്.
കൂടാതെ ചര്‍മ്മത്തിന്റെ 'ഇലാസ്റ്റിസിറ്റി' നിലനിര്‍ത്താനും ചര്‍മ്മത്തിലുണ്ടാവുന്ന ചുളിവുകളെ തടയാനും ഇവയ്ക്ക് കഴിവുണ്ട്. സ്ട്രെച്ച് മാര്‍ക്കുകള്‍ ഇല്ലാതാക്കാന്‍ അടുത്ത മികച്ചൊരു വഴിയാണ് ഒലീവ് ഓയില്‍ പുരട്ടുന്നത്. വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ ഇവ ചര്‍മ്മത്തിലെ പാടുകളെ നീക്കം ചെയ്യാന്‍ സഹായിക്കും.
https://www.facebook.com/Malayalivartha