മുഖം ഇടവിട്ട് കഴുകുന്നതും, ചൂടുവെള്ളം ഉപയോഗിച്ച് കഴുകുന്നതും നല്ലതാണോ? അറിയണം ഈ കാര്യങ്ങൾ..

ഇടവിട്ട് മുഖം കഴുകുന്നവരാണ് നമ്മളിൽ പലരും. പൊതുവെ പൊടിയും അഴുക്കും കഴുകി കളയാനാണ് നമ്മൾ ഇടവിട്ട് മുഖം കഴുകുന്നത്. ഈ സാഹചര്യത്തിൽ ഓരോ മണിക്കൂർ ഇടവിട്ട് മുഖം കഴുകുന്ന സൗന്ദര്യ പ്രേമികളായ ആളുകളും ഏറെയാണ്. എന്നാൽ ഇടവിട്ട് മുഖം കഴുകുന്നത് നല്ലതല്ലെന്നാണ് സൗന്ദര്യരംഗത്തെ വിദഗ്ധർ പറയുന്നത്. മുഖം കഴുകുമ്പോൾ ചെയ്യാൻ പാടില്ലാത്ത നാല് കാര്യങ്ങൾ ഇതൊക്കെയാണ്.
ഇടവിട്ട് മുഖം കഴുകുന്നത് മുഖത്തെ ചര്‍മം കൂടുതല്‍ വലിയാന്‍ കാരണമാകും. ഒരു ദിവസം രണ്ട് നേരം മുഖം കഴുകുന്നതിൽ പ്രശ്നമില്ല. രാവിലെയോ വെെകിട്ടോ കഴുകി വൃത്തിയാക്കുന്നതാണ് നല്ലത്. ഇടവിട്ട് മുഖം കഴുകുന്നതിലൂടെ ത്വക്കിനെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ സഹായിക്കുന്ന സ്വഭാവികമായ എണ്ണമയം ഇല്ലാതാകുന്നു. കൂടാതെ മുഖം വരണ്ട് പോകാനുമുള്ള സാധ്യത കൂടുതലാകുന്നു. മൂന്നോ നാലോ തവണ സോപ്പ് ഉപയോഗിച്ച് മുഖം കഴുകിയാൽ ചർമ്മം വരണ്ട് പോകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
അതുപോലെ തന്നെ മുഖം കഴുകിയ ശേഷം ഒരിക്കലും അമര്‍ത്തി തുടയ്ക്കാൻ പാടില്ല. അതിനു പകരം ഉണങ്ങിയ ടവല്‍ കൊണ്ട് ഈര്‍പ്പം ഒപ്പിയെടുക്കുക. കൂടാതെ മുഖം തുടയ്ക്കുന്ന ടവല്‍ എപ്പോഴും വൃത്തിയുള്ളതാകണം. കാരണം വൃത്തിയില്ലാത്ത ടവല്‍ അണുക്കളുടെ പ്രിയപ്പെട്ട ഇടമാണ് എന്നതോര്‍ക്കുക. മുഖം തുടയ്ക്കാന്‍ ഏറ്റവും നല്ല തുണി തന്നെ തിരഞ്ഞെടുക്കാൻ ശ്രമിക്കുക.
അടുത്തത് നിങ്ങളുടെ ചര്‍മത്തിന് അനുയോജ്യമായ ക്ലെൻസര്‍ ഉപയോഗിക്കാൻ ശ്രയിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് ചർമത്തെ കൂടുതൽ ദോഷം ചെയ്യാൻ കാരണമാകുന്നു. ഒരുപാട് വീര്യം കൂടിയതും നിലവാരമില്ലാത്തതുമായവ ഒരിക്കലും ഉപയോഗിക്കാതെ ഇരിക്കുക.
മറ്റൊന്ന് ചൂടുവെള്ളം ഉപയോഗിച്ച് ഒരിക്കലും മുഖം കഴുകരുത്. ഇതുവഴി മുഖത്തെ രക്തക്കുഴലുകളെ ചുരുക്കുകയും, ഒപ്പം മുഖത്ത് കരിവാളിപ്പും ചുവപ്പ് നിറവും വരുത്താനും ഇടയാകും. ചർമം വരണ്ട് പോകാനുള്ള സാധ്യത വളരെ കൂടുതലാണ്.
https://www.facebook.com/Malayalivartha