എന്താണ് പോളിയോമെലിറ്റസ് ?

പോളിയോവൈറസ് ബാധയാൽ ഉണ്ടാകുന്ന രോഗമാണ് പോളിയോമെലിറ്റസ് അഥവാ പോളിയോ. ഇതിനെ ഇൻഫന്റൈൽ പരാലിസിസ് എന്നും വിളിക്കുന്നു. രോഗബാധിതനായ വ്യക്തിയുടെ വിസർജ്ജ്യത്തിലൂടെ പുറത്തെത്തുന്ന വൈറസ് പകരുന്നത് വിസർജ്ജ്യവുമായി സമ്പർക്കത്തിൽ വരുന്ന കുടിവെള്ളം, ഭക്ഷണം മുതലായവ മറ്റൊരു വ്യക്തി കഴിക്കാനിടവരുമ്പോഴാണ്.
പോളിയോ വാക്സിനേഷൻ വഴി പോളിയോ നിർമാർജ്ജനം വളരെ ഫലപ്രദമാണ്, കാരണം പോളിയോ വാക്സിനേഷൻ പോളിയോ വൈറസ് വ്യക്തികളിൽ നിന്നും വ്യക്തികളിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിന് സഹായിക്കുന്നു.നിർജീവമായ പോളിയോ വൈറസുകളെയാണ് IPV (inactivated polio vaccine) വാക്സിനിനായി ഉപയോഗിക്കുന്നത്. IPVയിൽ നിർജ്ജീവീകരിച്ച വൈറസുകളെ ഉപയോഗിക്കുന്നതിനാൽ ഇതിലെ വൈറസ്സുകൾക്ക് രൂപമാറ്റം സംഭവിച്ച് അത് വീണ്ടും രോഗമുണ്ടാക്കാൻ സാധിക്കുന്ന നിലയിലേക്ക് മാറാനുള്ള സാധ്യത ഇല്ലാത്തതുകൊണ്ടു തന്നെ IPV വാക്സിൻ സുരക്ഷിതവും പ്രയോജനപ്രദവുമാണ്.
.
https://www.facebook.com/Malayalivartha