കണ്ണിലെ ലേസർ ശസ്ത്രക്രിയ അറിയേണ്ടത്

ഇന്നത്തെ കാലത്ത് കാഴ്ചക്ക് തകരാർ ഉള്ള പലരും ലേസർ ശസ്ത്രക്രിയക്ക് വിധേയരാകാറുണ്ട്.പലരും മുഖ സൗന്ദര്യം കണക്കിലെടുത്താണ് ഇത് ചെയ്യുന്നത്.നിങ്ങൾ കണ്ണടയും,കോണ്ടാക്റ്റ് ലെൻസും ഉപയോഗിക്കുന്നവരാണെങ്കിൽ ജീവിതകാലം മുഴുവൻ തുടർ പരിശോധനകൾ ചെയ്യേണ്ടി വരും. എന്നാൽ ലേസർ ശസ്ത്രക്രീയ ചെയ്യുകയാണെങ്കിൽ നിശ്ചിത തുകയ്ക്ക് സ്ഥിരമായ ഒരു പരിഹാരം ലഭ്യമാണ്
ഗ്ലാസും കോണ്ടാക്ട് ലെൻസിനേക്കാളും ലേസർ സർജറി ഒരു സ്ഥിരം ചികിത്സയും നീണ്ടു നിൽക്കുന്ന ഫലം നൽകുന്നതുമാണ്.അതിനാൽ കാഴചയ്ക്കായി ലേസർ ശസ്ത്രക്രിയക്ക് ചെലവഴിച്ചാൽ ജീവിതകാലം മുഴുവൻ നല്ല കാഴച ലഭിക്കുന്നതായിരിക്കും.ഈ ശസ്ത്രക്രിയക്ക് ശേഷം ആദ്യ 24 മണിക്കൂറുകൾക്കുള്ളിൽ തന്നെ ഫലം കണ്ടു തുടങ്ങും.ഒരു ആഴച്ചയോടൊത്തു നിങ്ങളുടെ കണ്ണിന്റെ കാഴ്ച്ചശക്തി ഏതാണ്ട് പൂർണ്ണമായും തിരിച്ചു ലഭിക്കുകായും ചെയ്യും.
പലരും ലേസർ വേദനാജനകമെന്ന് കരുതുന്നു.എന്നാൽ ഇത് ഒട്ടും വേദനയില്ലാത്തതും സർജൻ ലേസർ ചെയ്യുന്നതിന് മുൻപ് അനസ്‌തെറ്റിക് ഐ ഡ്രോപ്പ് കണ്ണിൽ ഒഴിക്കും.സർജറിക്ക് ശേഷം ചെറിയ അസ്വസ്ഥതകൾ ഉണ്ടാകുമെങ്കിലും അവ വേഗം തന്നെ മാറുന്നവയും ആണ്.
https://www.facebook.com/Malayalivartha