Widgets Magazine
26
Mar / 2019
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രമേഹരോഗികളുടെ വായില്‍ കയ്പ് 

09 JANUARY 2019 11:21 AM IST
മലയാളി വാര്‍ത്ത

പ്രമേഹമുള്ളവരില്‍ ചിലര്‍ക്ക് ഭക്ഷണം കഴിക്കാന്‍ പറ്റാത്ത വിധം വായയ്ക്ക് രുചി നഷ്ടമാകാറുണ്ട്. വായിലെ കയ്പ് ദുസ്സഹമായിരിക്കും. വായില്‍ ഏതു ഭക്ഷണം വച്ചാലും കയ്പു മൂലം കഴിക്കാന്‍ പറ്റില്ല.

പ്രമേഹം അഥവാ മധുമേഹം (തേന്‍മൂത്രം) ഉണ്ടെന്നു സ്ഥിരീകരിച്ചാല്‍ അതു നിഴലായി എന്നും കൂടെ ഉണ്ടായിരിക്കും. ഒരു ജലദോഷം വന്നു മാറിപ്പോകുന്ന പോലെയല്ല പ്രമേഹം. പലപ്പോഴും മൂത്രത്തിലോ ചര്‍മത്തിലോ പഴുപ്പു വരുന്നതില്‍ക്കൂടിയായിരിക്കും പ്രമേഹം കണ്ടുപിടിക്കപ്പെടുന്നത്. ആ ലക്ഷണങ്ങള്‍ നിയന്ത്രണത്തിലാകുന്നതോടെ പ്രമേഹവും വിട്ടുമാറി എന്നു പലരും വിശ്വസിക്കുന്നു. ചിലപ്പോള്‍ ഒരു ഒറ്റമൂലി കൂടി കഴിച്ചെന്നും വരാം.

പ്രമേഹമില്ലാത്തവരില്‍ രക്തത്തിലെ പഞ്ചസാര ആഹാരത്തിനു മുന്‍പ് 80 മില്ലിഗ്രാമിനോടടുത്തും ആഹാരം കഴിഞ്ഞു 120 മില്ലിഗ്രാമില്‍ താഴെയുമായിരിക്കും. പ്രമേഹം പഴുകുന്തോറും എല്ലാ അവയവങ്ങളിലും സങ്കീര്‍ണതകള്‍ വരാന്‍ നല്ല സാധ്യതയുണ്ട്. വായില്‍ കയ്പു വരുന്നതിന്റെ പ്രധാന കാരണം പല്ലിനടിയില്‍ ആഹാരത്തിന്റെ ചെറിയൊരംശം കിടന്നു ജീര്‍ണിക്കുന്നതാണ്. പ്രമേഹ രോഗികളില്‍ ഇതു കൂടുതലായിരിക്കും. ആഹാരം കഴിച്ച ശേഷം പല്ലു തേയ്ക്കുന്നതു നിര്‍ബന്ധമാക്കുക. വായിലെ കയ്പു മാറ്റാന്‍ ഇതു പ്രായോഗികമാക്കി നോക്കാം.

പ്രമേഹം നിയന്ത്രണത്തിലാക്കണം. ഇപ്പോള്‍ ഇന്‍സുലിന്‍ രണ്ടു പ്രാവശ്യം കുത്തി വയ്ക്കുന്നുണ്ടെങ്കില്‍ അതിന്റെ അളവു കൂടുതലാക്കണം. ആഹാരത്തിനുശേഷം എപ്പോഴും രക്തത്തിലെ പഞ്ചസാര അളവ് 160 മില്ലിഗ്രാമില്‍ താഴെ ആക്കണം.

രക്തത്തിലെ പഞ്ചസാരയുടെ അളവ് എപ്പോള്‍ കൂടുമെന്നോ, കുറയുമെന്നോ ഒരു ധാരണയുമില്ലാതെയാണ് ഭൂരിഭാഗം പ്രമേഹരോഗികളും ജീവിക്കുന്നത്. എന്നാല്‍ ഇനി അതിനെക്കുറിച്ച് ആലോചിച്ച് ടെന്‍ഷനടിക്കേണ്ട കാര്യമില്ല. പഞ്ചസാരയുടെ അളവ് ഫോണില്‍ കണ്ടുകൊണ്ടിരിക്കാവുന്ന സെന്‍സര്‍ 'ഗാര്‍ഡിയന്‍ കണക്ട്' നമ്മുടെ നാട്ടിലും എത്തിക്കഴിഞ്ഞു.പ്രമേഹരോഗ ചികിത്സയില്‍ ഒരു നൂതന സാങ്കേതിക വിദ്യയാണ് ഇത്. ഈ സെന്‍സര്‍ വയറിലാണ് ഘടിപ്പിക്കേണ്ടത്. ഇത് ഒട്ടിച്ചു കഴിഞ്ഞാല്‍ നമ്മുടെ ഫോണില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കണ്ടുകൊണ്ടേ ഇരിക്കാം. ഓരോ അഞ്ചു മിനിറ്റ് ഇടവേളകളിലും അളവ് പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കും. വളരെ കൃത്യതയോടുകൂടി പഞ്ചസാരയുടെ അളവ് മനസ്സിലാക്കാമെന്ന പ്രത്യേകതയും ഇതിനുണ്ട്.

പഞ്ചസാര കൂടുന്നതിനും കുറയുന്നതിനും മുന്‍പ് അലെര്‍ട്ട് വരിക, എത്ര സമയത്തെ ഇടവേളകളില്‍ റിപ്പോര്‍ട്ട് കിട്ടണം എന്ന സമയം സെറ്റ് ചെയ്തു വയ്ക്കാന്‍ സാധിക്കുക, പഞ്ചസാര വര്‍ധിക്കുന്നതും കുറയുന്നതും കാണിക്കുന്ന റേറ്റ് അലെര്‍ട്ട് എന്നിവ ഇതിന്റെ മറ്റു പ്രത്യേകതകളാണ്. ഒരു ബ്ലൂടൂത്ത് കണക്ടിവിറ്റിയിലൂടെ കൃത്യമായി രക്തത്തിലെ പഞ്ചസാര മനസ്സിലാക്കാന്‍ സാധിക്കുന്ന, പ്രമേഹരോഗികള്‍ക്ക് ഏറെ ഉപകാരപ്പെടുന്ന ഒന്നാണ് ഗാര്‍ഡിയന്‍ കണക്ട്. പ്രമേഹരോഗ ചികിത്സയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ഈ ഉപകരണത്തിനു സാധിക്കും.

വെറുമൊരു ലൈറ്റ് ശരീരത്തിലടിച്ച് പ്രമേഹവും ഹൃദ്രോഗവും തിരിച്ചറിയാനാവുമെന്നാണ് മറ്റൊരു പുതിയ കണ്ടുപിടുത്തം പറയുന്നത്. രക്തപരിശോധനകളോ മറ്റോ കൂടാതെ പ്രമേഹ, ഹൃദ്രോഗസാധ്യതകള്‍ മുന്‍കൂട്ടി കണ്ടുപിടിക്കാന്‍ ഈ നൂതനചികിത്സ വഴി സാധിക്കും.

AGE റീഡര്‍ എന്നൊരു ചെറിയ ഉപകരണമാണ് ഇതിനുപയോഗിക്കുന്നത്. അധികമായെത്തുന്ന ഗ്ലൂക്കോസ് നമ്മുടെ ശരീരത്തിലെ പല കോശങ്ങളിലും ഒട്ടിപ്പിടിച്ചിരിക്കാറുണ്ട്. ഇതിനെ Advanced glycation end products അല്ലെങ്കില്‍ AGEs എന്നാണു വിളിക്കുക. ഇതാണ് പലപ്പോഴും രക്തസമ്മര്‍ദം പോലും ഉണ്ടാക്കുന്നത്. ഇതൊരുതരം പശ പോലെയാണ് കാണപ്പെടുന്നത്.

ഇതാണ് പ്രമേഹത്തിനു തുടക്കമിടുന്നതും. പ്രായമേറുന്തോറും കോശങ്ങളില്‍ AGE അടിയുന്നത് കൂടുന്നു. നെതര്‍ലന്‍ഡ് സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകരാണ് ഈ കണ്ടെത്തലിനു നേതൃത്വം നല്‍കിയത്. ഡയഗനൊപ്ടിക്‌സ് എന്നൊരു കമ്പനിയാണ് ഈ AGE റീഡര്‍ കണ്ടെത്തിയത്. ചര്‍മത്തിലെ AGE ലെവല്‍ ഈ ഉപകരണത്തില്‍ നിന്നുള്ള ഫ്‌ലൂറസന്റ് ലൈറ്റ് ഉപയോഗിച്ച് നിര്‍ണയിക്കാന്‍ സാധിക്കും. പ്രമേഹസാധ്യതയില്ലെങ്കില്‍ അതു തിരിച്ചറിയാനും കഴിയും. 70,000 ത്തിലധികം ആളുകളില്‍ നടത്തിയ പരീക്ഷണത്തിനൊടുവിലാണ് ഗവേഷകര്‍ ഈ പഠനത്തിന്റെ അന്തിമഘട്ടത്തിലേക്ക് എത്തിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തന്റെ കുരുന്നുകൾക്കൊപ്പം പരിസരം മറന്ന് തകർത്താടി അദ്ധ്യാപിക; സോഷ്യല്‍ മീഡിയയുടെ ഹൃദയം കീഴടക്കി ടീച്ചർ  (6 minutes ago)

സൗദിയില്‍ താമസിക്കുന്ന വിദേശി പൗരന്മാര്‍ക്ക് സ്വന്തം ഉത്തരവാദിത്തത്തില്‍ ഉംറയ്ക്ക് ബന്ധുക്കളെ കൊണ്ടുവരാന്‍ സംവിധാനമൊരുങ്ങുന്നു  (27 minutes ago)

തെരഞ്ഞെടുപ്പ് കാലത്ത് അനധികൃത ഫ്‌ലക്‌സുകളും ബാനറുകളും ബോര്‍ഡുകളും കൊടിതോരണങ്ങളും സ്ഥാപിക്കുന്ന രാഷ്്ട്രീയപാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കുമെതിരെ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി  (37 minutes ago)

ഭര്‍ത്താവ് അഭിഷേകിനൊപ്പം അവധി ആഘോഷിക്കുന്ന ഐശ്വര്യ റായിയുടെ പുതിയ വിശേഷം  (9 hours ago)

ഞാന്‍ ജീവിച്ചിരുന്നത് ഇവളെ സ്‌നേഹിക്കാന്‍ വേണ്ടി മാത്രമാണെന്ന് ഉദയ് ചോപ്ര  (10 hours ago)

മുംബൈ ഇന്ത്യന്‍സ് കോടീശ്വരനായ മുകേഷ് അംബാനിയുടെ വീട്ടിലെത്തിയപ്പോള്‍...  (10 hours ago)

വിദ്യാര്‍ത്ഥിനികളുമായി സ്വവര്‍ഗ രതിയില്‍ ഏര്‍പ്പെട്ട അധ്യാപികയ്ക്ക് 20 വര്‍ഷം തടവ്  (10 hours ago)

മുന്നറിയിപ്പുമായി മാവോയിസ്റ്റുകള്‍; പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് സി പി ജലീലിന്റെ ചോരയ്ക്ക് പകരം വീട്ടുമെന്ന മുന്നറിയിപ്പുമായി മാവോയിസ്റ്റുകള്‍  (11 hours ago)

രാ​ഹു​ലി​ന്റേത് വെ​റും വാ​ഗ്ദാ​ന​ങ്ങ​ള്‍ മാത്രം; കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി മു​ന്നോ​ട്ട് വ​ച്ച മി​നി​മം വ​രു​മാ​നം വാ​ഗ്ദാ​ന​ത്തെ പ​രി​ഹ​സി​ച്ച്‌ കേ​ന്ദ്ര​മ​ന്ത്രി ര​വി​ശ​ങ്ക​ര്‍ പ്  (11 hours ago)

കോഴിക്കോട് ലോ കോളേജിൽ എസ്‌എഫ്‌ഐ-എഐഎസ്‌എഫ് സംഘർഷം; രണ്ട് പേര്‍ക്ക് പരിക്ക്  (11 hours ago)

ഈ തിരഞ്ഞെടുപ്പില്‍ ഒരു ദേശീയ പാര്‍ട്ടിയ്ക്കും ഭൂരിപക്ഷം ലഭിക്കില്ലെന്ന് നവീന്‍ പട്‌നായിക്  (12 hours ago)

വിജയ സാധ്യതയുള്ള മണ്ഡലങ്ങളിൽ ബി.ജെപിക്ക് വോട്ട് ചെയ്യണമെന്ന് സുകുമാരൻ നായരുടെ രഹസ്യ നിർദ്ദേശം; താലൂക്ക് യൂണിയൻ പ്രസിഡന്റിന്റെ പുറത്താക്കലിൽ ചുരുളഴിയുന്നത് സമദൂരത്തിലെ കള്ളക്കളികൾ  (12 hours ago)

ഐഎസിന്റെ അടുത്ത ലക്ഷ്യം ഇന്ത്യ; ഇന്ത്യയിലെ ജൂതകേന്ദ്രങ്ങൾ ഭീകര സംഘടനകൾ ലക്ഷ്യമിടുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്  (13 hours ago)

എൽഡിഎഫ് സ്ഥാനാർത്ഥിയെ സ്വീകരിച്ചതിന് എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡൻറിനെ പുറത്താക്കി; സുകുമാരൻ നായർ ഏകാധിപതിയെന്ന് യൂണിയൻ പ്രസിഡന്റ് അഡ്വ. പി.കെ പ്രസാദ്  (13 hours ago)

ചിത്രത്തിന് വേണ്ടത്ര മികവില്ലെങ്കിൽ ആദ്യ മണിക്കൂറിൽ തന്നെ ജനം തള്ളികളയും; ജനം തള്ളിയാൽ പിന്നെ സിനിമയുടെ കാര്യം പറയുകയേ വേണ്ട; ലൂസിഫർ വരാനിരിക്കെ ടെൻഷന്റെ കൊടുമുടിയിൽ മോഹൻലാലും പൃഥ്വിരാജും  (13 hours ago)

Malayali Vartha Recommends