ഹൃദയാഘാതം യുവാക്കളിൽ......കാരണവും പ്രതിരോധമാർഗ്ഗങ്ങളും

ഹൃദയാഘാതം ഗുരുതരമായ രോഗം തന്നെയാണ്. ഹൃദ്രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നു..
ഹാർട്ട് അറ്റാക്ക് മൂലമുള്ള മരണം ഇപ്പോൾ യുവാക്കളിലും സാധാരണമായി തീർന്നിരിക്കുന്നു . ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിന്തുടരുക എന്നുള്ളതാണ് പരിഹാരമാർഗം. നിർഭാഗ്യവശാൽ ഇന്നത്തെ യുവത്വത്തിന് ഒഴിച്ചുകൂടാനാവാത്ത ശീലം ഫാസ്റ്റ് ഫുഡും ഒഴിവാക്കുന്നത് വ്യായാമവും ആണ്. സാദാ സമയവും മൊബൈലിൽ ജീവിക്കുന്നവറായി തീർന്നിരിക്കുന്നു ഇന്നത്തെ തലമുറ. അതുകൊണ്ടുതന്നെ ഹൃദ്രോഗം ഉൾപ്പടെയുള്ളവ മാരകരോഗങ്ങൾ എപ്പോൽ വേണമെങ്കിലും ഇവരെ പിടികൂടാം .
രക്തക്കുഴലുകൾ അടഞ്ഞ് ഹൃദയത്തിലേക്കുള്ള ഓക്സിജൻ പ്രവാഹം നിലച്ച് ഹൃദയ പേശികൾ നിർജ്ജീവമാകുന്ന അവസ്ഥയാണ് ഹൃദയാഘാതം അഥവാ മയോ കാർഡിയൽ ഇൻഫ്രാക്ഷൻ ... നെഞ്ചുവേദന മാനസികസമ്മർദ്ദം, അമിത വിയർപ്പ് ,ശ്വാസംമുട്ടൽ, ഓക്കാനം,എന്നിവയാണ് സാധാരണ കാണാറുള്ള ലക്ഷണങ്ങൾ . ഹൃദയത്തിൽ നിന്ന് ഇടത് തോളിലേക്ക് പടർന്ന് താടിയെല്ലിൽ വരെ ചെന്നെത്തുന്ന വേദനയാണ് ഇത് . ഹൃദയത്തിന് വേണ്ടത്ര ഓക്സിജൻ ലഭിക്കാതെ വരുമ്പോഴാണ് ആൻജിന ഉണ്ടാകുന്നത്. എന്നാൽ എല്ലാവരിലും കടുത്ത ആൻജിന അനുഭവപ്പെടാറില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്.
ചെറുപ്പക്കാരിലും പ്രായമായവരിലും ലക്ഷണങ്ങൾ പലവിധമാണ് കാണപ്പെടുന്നത്. പലപ്പോഴും ചെറുപ്പക്കാരിൽ ആൻജിന തിരിച്ചറിയാൻ വൈകുന്നതാണ് മരണകാരണമായ മാറുന്നത് . നെഞ്ചിൽ ഉണ്ടാകുന്ന അസ്വസ്ഥതകൾ , നെഞ്ചിൽ നിന്ന് തുടങ്ങി കൈകളിലേക്ക് എത്തുന്ന വേദന, കിതപ്പോടു കൂടിയ കൂർക്കം വലി അമിത വിയർപ്പ് , ക്ഷീണം , കൈകാലുകളിൽ നീര് , തലകറക്കം, ഹൃദയ സ്പന്ദനത്തിലെ വ്യത്യാസം, ഇവയെല്ലാം ഗൗരവമായി തന്നെ കാണണം . പ്രത്യേകിച്ച് ഫാസ്റ്റ് ഫുഡ് ശീലം ,വ്യായാമക്കുറവ്, സ്ട്രെസ് എന്നിവ ഉള്ളവർ ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ അടിയന്തിര വൈദ്യസഹായം തേടണം
സ്ത്രീകളിൽ ശ്വാസതടസ്സം, ശരീരവേദന , മനംപുരട്ടൽ, ഛർദ്ദി ,ദഹനക്കേട് ,തളർച്ചയും ഉറക്കമില്ലായ്മയും ,പനി ,കുളിരും വിയർപ്പും, നെഞ്ച് വേദനയും സമ്മർദവും ,തലചുറ്റലും തലവേദനയും , താടിയെല്ലിന് വേദന ,പുറത്തും നെഞ്ചിലും എരിച്ചിൽ, എന്നീ ലക്ഷണങ്ങൾ ചിലപ്പോൾ ആൻജെയ്ന ആകാൻ സാധ്യതയുണ്ട് .
പുകവലി ഉപേക്ഷിക്കുക, ഉപ്പും മധുരവും കുറയ്‌ക്കുക, മദ്യപാനം നിയന്ത്രിക്കുക, ഫാസ്റ്റ് ഫുഡ് ശീലം ഒഴിവാക്കുക എന്നിവയാണ് ഹൃദ്രോഗം പ്രതിരോധിക്കുന്നതിന് എടുക്കേണ്ട നടപടികൾ .അതുപോലെ തന്നെ മതിയായ അളവിൽ ഉറക്കം കിട്ടുന്നുണ്ടെന്നു ഉറപ്പ് വരുത്തുന്നതും അത്യാവശ്യമാണ്. രാത്രി ഏറെ വൈകിയും ഫേസ്‌ബുക്കും യു ട്യൂബും വാട്സ് ആപ്പിലും ആയി ഉറക്കം കളയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം . ആപ്പിള്‍, മാതളം, കാരറ്റ്, തക്കാളി, മുരിങ്ങയ്‌ക്ക, ചീര, ബീറ്റ്‌റൂട്ട്, പയര്‍ തുടങ്ങിയ പച്ചക്കറികളും പഴങ്ങളും കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ്
ദിവസവും കുറഞ്ഞത് 30 മിനിട്ടെങ്കിലും ശരീരം നന്നായി വിയര്‍ക്കുന്നവിധംനടക്കുകയോ, ഓടുകയോ, വ്യായാമം ചെയ്യുകയോ വേണം. ഓഫീസിലെയും വീട്ടിലെയും പടവുകള്‍ പലപ്രാവശ്യം വേഗത്തിൽ കയറി ഇറങ്ങുന്നത് ഗുണം ചെയ്യും. അതുമല്ലെങ്കില്‍ പതിവായി ജിംനേഷ്യത്തില്‍ പോകാം. നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യവും സൗകര്യപ്രദവുമായ വ്യായാമമുറകളാണ് തെരഞ്ഞെടുക്കേണ്ടത്. പ്രായമായവര്‍ നന്നായി നടക്കുന്നതാണ് ഉത്തമം.
സ്വസ്ഥമായ മനസ്സും ഉറക്കവും ആരോഗ്യത്തിനു അത്യാവശ്യമാണ്. സ്ഥിരമായി ആറുമണിക്കൂറില്‍ കുറച്ച് ഉറങ്ങുന്നവരില്‍ ഹൃദയാഘാതം, ഹൃദയധമനിയില്‍ ബ്ലോക്ക് എന്നീ പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
https://www.facebook.com/Malayalivartha