Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തൈറോയ്ഡ് കാന്‍സര്‍..സാധ്യത കൂടുതൽ സ്ത്രീകൾക്ക് ..തൊണ്ടയിലെ ഈ മാറ്റങ്ങൾ ശ്രദ്ധിക്കൂ

06 FEBRUARY 2021 06:00 PM IST
മലയാളി വാര്‍ത്ത

തൈറോയ്ഡ് ഇന്നത്തെ കാലത്ത് സാധാരണയെങ്കിലും തൈറോയ്ഡ് ക്യാന്‍സറിനെക്കുറിച്ചു നാമധികം ചിന്തിയ്ക്കാറില്ലെന്നതാണ് സത്യം. തൈറോയ്ഡ് ക്യാന്‍സര്‍ അത്ര അധികം കണ്ടു വരുന്നതല്ലെങ്കിലും ഇന്നത്തെ കാലത്ത് ഇത് വര്‍ദ്ധിച്ചു വരുന്നുമുണ്ട്.

കഴുത്തിന്റെ അടിഭാഗത്തുള്ള ചെറിയ ഗ്രന്ഥിയായ തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന അപൂര്‍വ തരം അര്‍ബുദമാണ് തൈറോയ്ഡ് കാന്‍സര്‍. കഴുത്തില്‍ ചിത്രശലഭത്തിന്റെ ആകൃതിയില്‍ കാണുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. കഴുത്തിലെ മുഴ അഥവാ ആദംസ് ആപ്പിള്‍ എന്നറയിപ്പെടുന്ന ഭാഗത്തിനു തൊട്ടു താഴെയായി കാണപ്പെടുന്ന ഒന്നാണ് തൈറോയ്ഡ് ഗ്രന്ഥി. തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്‍പാദനം കുറയുമ്പോള്‍ ടിസിഎച്ച് അഥവാ തൈറോയ്ഡ് സ്റ്റിമുലേറ്റിംഗ് ഹോര്‍മോണ്‍ ഉല്‍പാദനം വര്‍ദ്ധിയ്ക്കും. ഇതാണ് ഹൈപ്പോ തൈറോയ്ഡിനു വഴിയൊരുക്കുന്നത്

ഒട്ടും ശ്രദ്ധിക്കപ്പെടാത്ത ലക്ഷങ്ങളാണ് ഈ രോഗത്തിന് പൊതുവെ കണ്ടു വരുന്നത്.. തൊണ്ടയിൽ കാണുന്ന വേദനയില്ലാത്ത വീക്കം ആണ് ഈ കാൻസറിന്റെ പ്രധാന ലക്ഷണം . വേദന ഇല്ലാത്തതിനാൽ പെട്ടെന്ന് തന്നെ ഈ വീക്കം കണ്ടെത്താൻ ആവില്ലെന്നതാണ് പ്രധാന വെല്ലുവിളി . പലപ്പോഴും ഗോയിറ്റർ, ഹൈപ്പർ തൈറോയ്ഡിസം, ഹൈപ്പോ തൈറോയഡിസം എന്നിവയുടെ ലക്ഷണങ്ങളായി ഇവ തെറ്റിദ്ധരിക്കപ്പെടാറുമുണ്ട്

തൊണ്ടവേദന, വിഴുങ്ങാന്‍ ബുദ്ധിമുട്ട് ,, പരുക്കന്‍ ശബ്ദം , ശ്വസിക്കുന്നതിനുള്ള ബുദ്ധിമുട്ട് , കഴുത്തില്‍ വേദന ജലദോഷം ഇല്ലെങ്കിലും വിട്ടുമാറാത്ത ചുമ എന്നിവയും തൈറോയ്ഡ് രോഗികളിൽ കണ്ടുവരുന്നു..

പാരമ്പര്യമായി വരുന്ന ജീനുകള്‍ കാരണം തൈറോയ്ഡ് ക്യാന്‍സറുണ്ടാകാം. ഇതല്ലാതെ റേഡിയേഷന്‍ അഥവാ അണുപ്രസരണവും ഇതിനുള്ള പ്രധാനപ്പെട്ട കാരണമാണ്. സ്ത്രീകളില്‍ 30-40കളില്‍ ഈ ക്യാന്‍സര്‍ സാധ്യത കാണുമ്പോൾ പുരുഷന്മാരില്‍ 60-70 കളിലാണ് ഇതിന്റെ സാധ്യത ഏറുന്നത് .ആര്‍ത്തവവിരാമം എത്തുമ്പോള്‍ സ്ത്രീകള്‍ തൈറോയ്ഡ് പ്രവര്‍ത്തന പരിശോധനകൾ നടത്തേണ്ടതാണ്

തൈറോയ്ഡ് ക്യാന്‍സര്‍ പല തരത്തിലുണ്ട്. പാപ്പിലറി തൈറോയ്ഡ് ക്യാന്‍സര്‍, ഫോളിക്യുലാര്‍ തൈറോയ്ഡ് ക്യാന്‍സര്‍, മെഡുല്ലറി തൈറോയ്ഡ് ക്യാന്‍സര്‍, അനാപ്ലാസ്റ്റിക് തൈറോയ്ഡ് ക്യാന്‍സര്‍ എന്നിവയാണ് ഇവ. ഇതില്‍ ഏറ്റവും കൂടുതല്‍ കണ്ടു വരുന്ന തൈറോയഡ് ക്യാന്‍സര്‍ പാപ്പിലറി തൈറോയ്ഡ് ക്യാന്‍സര്‍ ആണ്..

നീഡില്‍ ബയോപ്‌സി, സിടി സ്‌കാന്‍, എംആര്‍ഐ സ്‌കാന്‍, റേഡിയോ ആക്ടീവ് അയൊഡിന്‍ അപ്‌ടേക്ക് എന്നിവയെല്ലാം തന്നെ തൈറോയ്ഡ് ക്യാന്‍സര്‍ തിരിച്ചറിയാനുള്ള വഴികളാണ്.. തൈറോയ്ഡ് കാൻസറുകളുടെ ചികിത്സാമാർഗങ്ങളിൽ ശസ്ത്രക്രിയ തന്നെയാണ് പ്രധാനം. മുഴയുടെ വലുപ്പവും എണ്ണവും അനുസരിച്ചാണു തൈറോയ്ഡ് ഗ്രന്ഥി പകുതിയായോ മുഴുവനായോ നീക്കണമെന്നു തീരുമാനിക്കുന്നത്...

ശബ്ദത്തിന്റെ ഞരമ്പായ റെക്കറന്റ് ലാരിഞ്ചൽ നെർവും ശരീരത്തിലെ കാൽസ്യത്തിന്റെ പ്ര‍വർത്തനം നിയന്ത്രിക്കുന്ന പാരാ തൈറോയ്ഡ് ഗ്രന്ഥിയും തൈറോയ്ഡ് ഗ്രന്ഥിയോടു വളരെ അടുത്തു സ്ഥിതി ചെയ്യുന്നവയാണ്. ...അതുകൊണ്ടുതന്നെ ശസ്ത്രക്രിയ്ക്കുശേഷം ശബ്ദം നഷ്ടപ്പെടുമോ എന്ന ഭയം മിക്കവാറും എല്ലാ രോഗികളിലും കാണാം. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാകാമെങ്കിലും പൊതുവെ പ്രശ്നങ്ങൾ ഉണ്ടാകാറില്ല.

പാപ്പില്ലറി, ഫോളിക്ക്യുലാർ എന്നീ തൈറോയ്ഡ് കാൻസറുകൾക്ക് സർജറി കഴിഞ്ഞ വ്യക്തികളെ സംബന്ധിച്ചിടത്തോളം രോഗം ആവർത്തിക്കാതിരിക്കാനാണ് 90 ശതമാനത്തോളം സാധ്യത.... എന്നാൽ ചില ഘട്ടങ്ങളില്‍ തൈറോയ്ഡ് നീക്കം ചെയ്താല്‍ പോലും തൈറോയ്ഡ് ക്യാന്‍സറുകള്‍ തിരിച്ചു വരുന്നതായും കാണാറുണ്ട്. കഴുത്തിലെ ലിംഫ് നോഡുകളും സര്‍ജറിയില്‍ നീക്കം ചെയ്യാനാവാതെ അവശേഷിച്ച കോശവുമെല്ലാം ഇതു വീണ്ടും വരുവാന്‍ കാരണമാകാറുണ്ട് .

മെഡുല്ലറി തൈറോയ്ഡ് കാൻസറിന്റെ സർജിക്കൽ ചികിത്സയും ഫലപ്രദമാണ്. എന്നാൽ അസുഖം ആവർത്തിക്കുന്ന പക്ഷം തുടർ ചികിത്സ ഫലപ്രദമായി കാണാറില്ല

തൈറോയ്ഡ് ഗ്രന്ഥി കഴിയുന്നതും ഒട്ടും മിച്ചം വയ്ക്കാതെയും ആർ. എൽ.എൻ. പ‍ാരാ തൈറോയ്ഡ് ഗ്രന്ഥികൾ സംരക്ഷിച്ചു കൊണ്ടും ചെയ്യ‍േണ്ട തൈറോയ്ഡ് കാൻസർ ചികിത്സയിൽ ഇക്കാരണങ്ങൾ കൊണ്ടുതന്നെ പലപ്പോഴും എൻഡോസ്കോപ്പിക് സർജറി തിരഞ്ഞെടുക്കാറില്ല...

ശസ്ത്രക്രിയ, റേഡിയോ അയോഡിൻ ചികിത്സ (റേഡിയേഷൻ) എന്നിവയോടൊപ്പം അഞ്ചു വർഷത്തോളമുള്ള തുടർപരിശോധനയും തൈറോയ്ഡ് കാൻസറിന്റെ കാര്യത്തിൽ ആവശ്യമായി വരും ...
തൈറോയ്ഡ് ഗ്രന്ഥി പൂർണമായും നീക്കം ചെയ്ത വ്യക്തിക്ക് ഈ ഗ്രന്ഥിയുടെ ധർമം ശരീരത്തിനു തുടർന്നും ലഭിക്കുന്നതിനായി തൈറോയ്ഡ് ഹോർമോണായ തൈറോക്സിൻ അടങ്ങിയ മരുന്നു ജീവിതകാലം മുഴുവനും കഴിക്കേണ്ടിവരും

മറ്റേതു ക്യാന്‍സറും പോലെ വേണ്ട രീതിയില്‍ തുടക്കത്തില്‍ തന്നെ ചികിത്സിച്ചില്ലെങ്കില്‍ ശരീരത്തിലെ മറ്റു ഭാഗങ്ങളിലേയ്ക്ക് ഇതു പടരുകയും ചെയ്യും. ഇത് അപകടമുണ്ടാക്കും..ജനിതകപരിശോധനകൾ നടത്തി മക്കളിലും മറ്റും അസുഖം വരാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കുന്നതും രോഗപ്രതിരോധത്തിന്റെ ഭാഗമാണ്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (14 minutes ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (49 minutes ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (51 minutes ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (1 hour ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (1 hour ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (1 hour ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സ‍ർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ  (1 hour ago)

രാജ്യത്തുയർന്നുവന്ന വിദ്യാർത്ഥി മുന്നേറ്റങ്ങളിൽ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങൾക്കു പിന്നിൽ; വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവ്വകലാശാലയുടെ നീക്കം അങ്ങേയറ്റം അപലപനീയമെ  (1 hour ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല; തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത  (1 hour ago)

അടുത്ത 3 മണിക്കൂറിൽ 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

വ്യാജ എ.പി.കെ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കാൻ പോലീസ് മുന്നറിയിപ്പ്  (1 hour ago)

കാലാവസ്ഥാ വ്യതിയാനം കേരളത്തെ കാര്യമായി ബാധിക്കുന്നു; രാത്രികാലങ്ങളില്‍ 20 ഡിഗ്രിക്കും പകല്‍സമയത്ത് 36 ഡിഗ്രിക്കും മുകളിലാണ് താപനില അനുഭവപ്പെടുന്നത്; ഇത് കാര്‍ഷിക മേഖലയെ സംബന്ധിച്ച് ആശങ്കാജനകമാണെന്ന് മ  (2 hours ago)

നാലാമത്തെ ശനിയാഴ്ച “അഭിനന്ദന ദിന” മായി (അപ്രീസിയേഷൻ ഡേ) ആചരിക്കാൻ ക്രമസമാധാന വിഭാഗം എഡിജിപി പി. വിജയന്റെ നിർദേശം; പോലീസ് ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും മികച്ച പ്രവർത്തനങ്ങളെ അഭിനന്ദിക്കും  (2 hours ago)

Malayali Vartha Recommends