Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വൈറസിന് ജനിതകമാറ്റം സംഭവിച്ചപ്പോൾ പുതിയ ലക്ഷണങ്ങൾ.. കൂടുതല്‍ മാരകവും മരണങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുന്നതുമായ പുതിയ കോവിഡ് വകഭേദത്തിന്റെ ലക്ഷണങ്ങള്‍ ഇവയാണ്

13 FEBRUARY 2021 05:30 PM IST
മലയാളി വാര്‍ത്ത

ജനിതക പരിവര്‍ത്തനം നടത്തിയെത്തിയ പുതിയ കോവിഡ് വകഭേദങ്ങളാണ് ഇന്ന് ലോകജനതയെ  ഭയപ്പെടുത്തുന്നത്. യഥാര്‍ത്ഥ കോവിഡ് വകഭേദത്തെ അപേക്ഷിച്ച് രോഗലക്ഷണങ്ങളില്‍ ചില ഏറ്റക്കുറച്ചിലുകള്‍ യുകെയിലും ദക്ഷിണാഫ്രിക്കയിലും  റിപ്പോര്‍ട്ട് ചെയ്ത പുതിയ വകഭേദങ്ങള്‍ക്കുണ്ട്.

യുകെയിലെ ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ്  നടത്തിയ പഠനം അനുസരിച്ച് പുതിയ വകഭേദം മൂലം കോവിഡ് ബാധിച്ചവര്‍ക്ക് യഥാര്‍ഥ വകഭേദത്തെ അപേക്ഷിച്ച് ലക്ഷണങ്ങള്‍ വളരെ വേഗം പ്രത്യക്ഷമാകുന്നുണ്ട്

എന്നാൽ ജനിതകമാറ്റം വന്ന കോവിഡ് വൈറസിന്റെ രോഗ വ്യാപന ശേഷി കൂടുതലാണ് . മാത്രമല്ല മാരകവും കൂടുതല്‍ മരണങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുന്നതുമായ പുതിയ കോവിഡ് വകഭേദത്തിന്റെ ലക്ഷണങ്ങള്‍ ഇവയാണ്

കൊറോണ വൈറസ് ബാധയ്ക്ക് നിരവധി ലക്ഷണങ്ങളുണ്ട്. എന്നാൽ ചിലരിൽ ഒരു ലക്ഷണവും പ്രകടമാവണമെന്നില്ല. മറ്റു ചിലരിലാകട്ടെ ലക്ഷണങ്ങൾ ഗുരുതരവുമാകാം. ആഗോള ആരോഗ്യ ഏജൻസികൾ കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളെ തരംതിരിച്ചിട്ടുണ്ട്.

ലണ്ടനിലെ ഇംപീരിയൽ കോളജിലെ ഗവേഷകർ നടത്തിയ പുതിയ പഠനം അനുസരിച്ച് തലവേദന, വിശപ്പില്ലായ്‌മ, പേശീവേദന, കുളിരും വിറയലും എന്നിവ കോവിഡ് ലക്ഷണങ്ങളിൽ പെടുന്നു...പഠനത്തിൽ 60 ശതമാനത്തിലധികം പേർക്കും ലക്ഷണങ്ങളൊന്നും പ്രകടമായില്ല എന്നു കണ്ടു. രുചിയും ഗന്ധവും നഷ്ടപ്പെടുക, പനി തുടങ്ങിയ സാധാരണ ലക്ഷണങ്ങൾ പോലും കോവിഡ് പോസിറ്റീവായവരിൽ പ്രകടമായിരുന്നില്ല.

കൊറോണ വൈറസിന്റെ പഴയ വകഭേദം മൂലം കോവിഡ് ബാധിതരായവരില്‍ 60 ശതമാനത്തിലേറെ കേസുകളില്‍ മണവും രുചിയും നഷ്ടമായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു..എന്നാല്‍ പുതിയ വകഭേദം മൂലമുണ്ടാകുന്ന  കോവിഡ് വന്നവരില്‍ 17 ശതമാനത്തിനേ ഈ ലക്ഷണം ഉണ്ടായിരുന്നുള്ളൂ

പുതിയ വകഭേദം മൂലം കോവിഡ് ബാധിച്ചവരില്‍ 22 ശതമാനം പേര്‍ക്കും പനി റിപ്പോര്‍ട്ട് ചെയ്തു. യഥാര്‍ഥ കോവിഡ് വകഭേദം മൂലം പനി വന്നത് 19 ശതമാനത്തിനാണ്. ഉയര്‍ന്ന, തുടര്‍ച്ചയായ പനി കാണിക്കുന്ന കോവിഡ് രോഗികള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടാനുള്ള സാധ്യതയും കൂടുതലാണ്..യഥാര്‍ഥ കോവിഡ് വകഭേദം മൂലമുള്ള രോഗത്തില്‍ തൊണ്ട വേദനയായിരുന്നു പൊതുവായി കാണപ്പെട്ടതെങ്കില്‍ പുതിയ വകഭേദത്തില്‍ അത് ചുമയാണ്. ഇതിലെ 35 ശതമാനം കേസുകളും യുകെ വകഭേദം മൂലമാണ്

 കോവിഡ് ലക്ഷണങ്ങൾ അനുഭവപ്പെടുന്നതിൽ പ്രായവും ഒരു ഘടകമാണ്. ഉദാഹരണത്തിന് കോവിഡ് പോസിറ്റീവായ എല്ലാ പ്രായത്തിലുള്ളവർക്കും വിറയലും കുളിരും അനുഭവപ്പെടുന്നതായി കാണുന്നുണ്ട് ..
അതേ സമയം 5 നും 17 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കും ടീനേജുകാർക്കും തലവേദന അനുഭവപ്പെട്ടിരുന്നു. 18 നും 55 നും ഇടയിൽ പ്രായമുള്ളവർക്ക് വിശപ്പില്ലായ്‌മയും ഉണ്ടായി.

പേശിവേദന മുതിർന്നവരിൽ കോവിഡിന്റെ ലക്ഷണം ആയിരുന്നു. കുട്ടികളിൽ ചുമ, പനി, വിശപ്പില്ലായ്‌മ എന്നിവ അനുഭവപ്പെട്ടിരുന്നു. ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ കോവിഡിന്റെ ഇരു വകഭേദത്തിലമുണ്ട്. ശ്വാസമെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അതിനാല്‍ തന്നെ അവഗണിക്കരുത്.

തുടര്‍ച്ചയായ ചുമ, പനി, ക്ഷീണം, മണവും രുചിയും നഷ്ടമാകൽ തുടങ്ങിയ പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഒട്ടും വൈകാതെ ആശുപത്രിയിലെത്തി കോവിഡ് പരിശോധന നടത്താം. മറ്റുളളവരില്‍ നിന്ന് മാറി ഐസൊലേഷനില്‍ ഇരിക്കുകയും സ്പര്‍ശിച്ച പ്രതലങ്ങളെല്ലാം അണുവിമുക്തമാക്കുകയും വേണം..  കോവിഡ് ബാധിച്ചവരിൽ മിക്കവരും പരിശോധന നടത്താത്തതും സെൽഫ് ഐസൊലേറ്റ് ചെയ്യാത്തതും  പലപ്പോഴും കോവിഡിന്റെ ലക്ഷണങ്ങൾ തിരിച്ചറിയാൻ  കഴിയാതെ പോകുന്നതും രോഗ വ്യാപനം കൂട്ടുന്നുണ്ട് 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (55 minutes ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (1 hour ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (1 hour ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (1 hour ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (1 hour ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (2 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (2 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സ‍ർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ  (2 hours ago)

രാജ്യത്തുയർന്നുവന്ന വിദ്യാർത്ഥി മുന്നേറ്റങ്ങളിൽ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങൾക്കു പിന്നിൽ; വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവ്വകലാശാലയുടെ നീക്കം അങ്ങേയറ്റം അപലപനീയമെ  (2 hours ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല; തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത  (2 hours ago)

അടുത്ത 3 മണിക്കൂറിൽ 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

വ്യാജ എ.പി.കെ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കാൻ പോലീസ് മുന്നറിയിപ്പ്  (2 hours ago)

കാലാവസ്ഥാ വ്യതിയാനം കേരളത്തെ കാര്യമായി ബാധിക്കുന്നു; രാത്രികാലങ്ങളില്‍ 20 ഡിഗ്രിക്കും പകല്‍സമയത്ത് 36 ഡിഗ്രിക്കും മുകളിലാണ് താപനില അനുഭവപ്പെടുന്നത്; ഇത് കാര്‍ഷിക മേഖലയെ സംബന്ധിച്ച് ആശങ്കാജനകമാണെന്ന് മ  (3 hours ago)

Malayali Vartha Recommends