Widgets Magazine
20
Aug / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോഴിക്കോട് വീണ്ടും നിപ!, 12 വയസുകാരന്‍ മരിച്ചു; രോഗത്തെ കുറിച്ച് അറിയേണ്ടതെല്ലാം.., ഈ ലക്ഷണങ്ങള്‍ സൂക്ഷിക്കുക

05 SEPTEMBER 2021 09:39 AM IST
മലയാളി വാര്‍ത്ത

More Stories...

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 498 പേര്‍... സെപ്റ്റംബര്‍ വരെ നിപ കലണ്ടര്‍ പ്രകാരമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരണം

കടലിലൂടെ ഒഴുകി നടക്കുന്ന കണ്ടെയ്‌നറുകള്‍ വിചാരിച്ചതിലും വലിയ അപകടം ഭാവിയിലുണ്ടാക്കിയേക്കാം; മീനും കക്കയിറച്ചിയും മറ്റും ഭക്ഷിക്കുന്നതിൽ പ്രശ്നമോ..?

ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ ജാഗ്രത പുലര്‍ത്തണം, കേസ് വര്‍ധിക്കാന്‍ സാധ്യത: മന്ത്രി വീണാ ജോര്‍ജ്

ക്ഷയരോഗത്തെ തുടച്ചു നീക്കാന്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനം അനിവാര്യം: മന്ത്രി വീണാ ജോര്‍ജ്...  ലോക ക്ഷയരോഗ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം

കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് യുവതി മരിച്ചു....

കോഴിക്കോട് 12 വയസുകാരന്‍ മരിച്ചത് നിപ വൈറസ് ബാധ മൂലമാണെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് സ്ഥിരീകരിച്ചതിനു പിന്നാലെ ആശങ്കയിലായിരിക്കുകയാണ് ആരോഗ്യപ്രവര്‍ത്തകര്‍. പനി കുറയാത്തതിനെ തുടര്‍ന്ന് നാല് ദിവസങ്ങള്‍ക്ക് മുമ്പാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ സ്ഥിതി വഷളായതിനെ തുടര്‍ന്ന് പുലര്‍ച്ചെ 4.45 ഓടെ മരണപ്പെടുകയായിരുന്നു.

കുട്ടിക്ക് ഛര്‍ദിയും മസ്തിഷ്‌ക ജ്വരവുമുണ്ടായിരുന്നു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കോഴിക്കോട്ടേക്ക് തിരിച്ചിട്ടുണ്ട്. മന്ത്രി കോഴിക്കോടെത്തിയാല്‍ ഉടന്‍ ഉന്നതതല യോഗം ചേരും. കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും അയല്‍വാസികളും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. വൈറസ് ബാധ റിപ്പോര്‍ട്ടുചെയ്ത പ്രദേശത്തേക്കുള്ള റോഡുകള്‍ പോലീസ് അടച്ചു.

2018 മേയിലാണ് കേരളത്തില്‍ ആദ്യമായി നിപ വൈറസ് സ്ഥിരീകരിച്ചത്. 2019 ല്‍ കൊച്ചിയിയിലും സ്ഥിരീകരിച്ചിരുന്നു എങ്കിലും നിയന്ത്രണ വിധേയമായിരുന്നു. നിപ സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇതിന്റെ ലക്ഷണങ്ങള്‍ എങ്ങനെയാണെന്നും ഇതെങ്ങനെ പകരുമെന്നും നോക്കാം.

1998 ല്‍ മലേഷ്യയിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തുന്നത്. 2001 മുതല്‍ 2008 വരെയുള്ള കാലയളവില്‍ ബംഗ്ലാദേശിലും ഇന്ത്യയില്‍ ബംഗാളിലും ഈ പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിനു ശേഷം കഴിഞ്ഞ ജൂണില്‍ കേരളത്തിലാണ് ഈ പനി വീണ്ടും സ്ഥിരീകരിക്കുന്നത്. 2018ല്‍ കേരളത്തില്‍ 18 പേര്‍ നിപ ബാധിച്ച് മരിച്ചിരുന്നു. 2019ല്‍ കൊച്ചിയില്‍ വീണ്ടും രോഗബാധ സ്ഥിരീകരിച്ചെങ്കിലും ഉടനെ നിയന്ത്രിക്കാനായി.

നിപ വൈറസ് എന്ന ഒരു വൈറസ് ആണ് രോഗമുണ്ടാക്കുന്നത്. പഴങ്ങള്‍ കഴിച്ചു ജീവിക്കുന്ന ചില ഇനം വവ്വാലുകളിലാണ് ഈ വൈറസ് കാണപ്പെടുന്നത്. ഇത്തരം വവ്വാലുകള്‍ നിപ വൈറസിന്റെ പ്രകൃതിദത്ത വാഹകരാണ്. അതുകൊണ്ടു തന്നെ വവ്വാലുകള്‍ക്ക് ഈ രോഗം ബാധിക്കില്ല. എന്നാല്‍ വവ്വാലുകളുടെ കാഷ്ഠം, മൂത്രം, ഉമിനീര് എന്നിങ്ങനെയുള്ള ശരീര സ്രവങ്ങളിലൂടെ വൈറസുകള്‍ പുറത്തേക്കു വ്യാപിക്കും.

ഇങ്ങനെ പുറത്തു വരുന്ന വൈറസുകള്‍ പന്നി, പട്ടി, പൂച്ച, കുതിര, ആട് തുടങ്ങിയ മൃഗങ്ങള്‍ക്കു രോഗം വരന്‍ ഇടയാക്കും. ഈ മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കും രോഗം വ്യാപിക്കാം. 1998 ല്‍ മലേഷ്യയില്‍ മനുഷ്യരിലേക്ക് അസുഖം ബാധിച്ചത് പന്നികളില്‍ നിന്നായിരുന്നു. വവ്വാലുകളുടെ ശരീര സ്രവങ്ങളും വിസര്‍ജ്യവും കലര്‍ന്ന കള്ള് ഉപയോഗിച്ചതില്‍ നിന്നാണ് ബംഗ്ലാദേശില്‍ പ്രധാനമായും രോഗം ഉണ്ടായത്.

വവ്വാലുകളില്‍ നിന്ന് നേരിട്ടും മറ്റു വളര്‍ത്തു മൃഗങ്ങളെ ബാധിക്കുന്നതിന്റെ ഭാഗമായും മനുഷ്യര്‍ക്ക് രോഗബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.വവ്വാലുകളും മറ്റും ഭക്ഷിച്ചതിന്റെ ബാക്കി പഴങ്ങള്‍ ഭക്ഷിക്കുന്നതിലൂടെയാണ് രോഗബാധ ഉണ്ടാകുന്നത്. വവ്വാലുകളുടെ ശരീര സ്രവങ്ങളുമായുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം മനുഷ്യരിലേക്ക് പകരാം. രോഗം ബാധിച്ച ഒരാളില്‍ നിന്നും മറ്റു വ്യക്തികളിലേക്കാണ് കൂടുതലായി പകരുക.

അതേസമയം, ജലദോഷമോ പനിയോ പടരുന്നത് പോലെ അതിവേഗം വായുവിലൂടെ മറ്റുള്ളവരിലേക്ക് പകരുന്ന ഒരു രോഗമല്ല ഇത്. രോഗിയുടെ അടുത്ത് വളരെ നേരം ചെലവഴിക്കുകയും ശരീര സ്രവങ്ങളുമായി സമ്പര്‍ക്കമുണ്ടാവുകയും ചെയ്യുമ്പാള്‍ മാത്രമേ രോഗം മറ്റൊരാളിലേയ്ക്ക് പകരുകയുള്ളു.

രോഗാണു ശരീരത്തില്‍ പ്രവേശിച്ച് നാലു മുതല്‍ പതിനെട്ട് ദിവസം വരെ കഴിഞ്ഞായിരിക്കും ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുക. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ച മങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. രോഗലക്ഷണങ്ങള്‍ ആരംഭിച്ച് ഒന്നുരണ്ടു ദിവസങ്ങള്‍ക്കകം രോഗം ഗുരുതരമാകാന്‍ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ്, ശ്വാസകോശങ്ങളെ ഗുരുതരമായി ബാധിക്കുന്ന ചില പ്രശ്ങ്ങള്‍ എന്നിവയുണ്ടാകാനും സാധ്യതയുണ്ട്

പനിക്കൊപ്പം പെരുമാറ്റ വ്യത്യാസം, സ്ഥല കാല ബോധമില്ലാത്ത അവസ്ഥ, ബോധക്ഷയം, അപസ്മാരം, എന്നിവ കാണുകയാണെങ്കില്‍ രോഗ ബാധയുള്ള വ്യക്തിയുമായി ഏതെങ്കിലും തരത്തില്‍ സമ്ബര്‍ക്കം പുലര്‍ത്തിയ ഒരാള്‍ക്ക് പനി ബാധിച്ചാല്‍ (പ്രതേകിച്ചും ചുമ പോലുള്ള ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങളോടെ) പനി വന്നാല്‍ ചെയ്യേണ്ട ഏറ്റവും അടുത്ത മുന്‍കരുതല്‍ തൊട്ടടുത്തുള്ള ആശുപത്രിയില്‍ സമീപിക്കുക. ഡോക്ടറുടെ നിര്‍ദേശപ്രകാരം ചികിത്സ തുടരുക. ഗുരുതരമല്ലാത്ത പനിയാണെങ്കില്‍ യാത്രകള്‍ ഒഴിവാക്കി വീട്ടില്‍ വിശ്രമിക്കുക. ചികിത്സാ പൂര്‍ത്തിയാക്കുക.

രോഗം നേരത്തെ കണ്ടെത്തി അത് ഗുരുതരമായി മാറാതെ നോക്കാനുള്ള സപ്പോര്‍ട്ടീവ് ചികിത്സകളാണ് വേണ്ടത്. പനി കുറക്കാനുള്ള മരുന്ന്, ശ്വാസതടസ്സം ഒഴിവാക്കാനുള്ള വെന്റിലേഷന്‍ പോലുള്ള സംവിധാനങ്ങള്‍, എന്‍സഫലൈറ്റിസ് മൂലമുള്ള പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാനാവശ്യമായ മരുന്നുകള്‍ എന്നിങ്ങനെ രോഗത്തെ നേരിടാനുള്ള സംവിധാനങ്ങള്‍ ഇപ്പോള്‍ സജ്ജമാണ്. വവ്വാലുകള്‍ കടിച്ചുപേക്ഷിച്ച പഴങ്ങളില്‍ നിന്ന് മാത്രമേ രോഗാണു ബാധയ്ക്കു സാധ്യതയുള്ളു. കഴിവതും പരിക്ക് പറ്റിയ പഴങ്ങള്‍ കഴിക്കാതിരിക്കുകയും വെള്ളം കഴിവതും തിളപ്പിച്ചാറ്റി കുടിക്കുകയും ചെയ്യുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലുദിവസം കൂടി മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (7 minutes ago)

എല്‍ പി വിഭാഗം ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം...  (19 minutes ago)

പ്രാഥമിക റിപ്പോർട്ടുകൾ  (23 minutes ago)

വാഴയില മുതല്‍ രണ്ടുകൂട്ടം പായസം വരെ.... ഓണത്തിനു സദ്യയുമായി കുടുംബശ്രീയും....  (31 minutes ago)

ഇടപെടാൻ തയ്യാർ  (40 minutes ago)

'മില്‍മ കൗ മില്‍ക്ക്' ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിച്ചു  (51 minutes ago)

BYE....BYE...വിമാനത്തിന്റെ എഞ്ചിൻ പൊട്ടിത്തെറിച്ച് തീ ആളിക്കത്തി..!കുടുംബത്തിന് അവസാന സന്ദേശം അയച്ച് യാത്രക്കാർ  (1 hour ago)

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തുടക്കമാകും  (1 hour ago)

യുവാവ് വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍.  (1 hour ago)

സർജറി കഴിഞ്ഞ മമ്മൂട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ ഇത്..! ഇച്ചാക്ക അനുഭവിച്ചത് ചില്ലറയ്ക്കല്ല നീ ആരാ പടച്ചോനാ..?! മമ്മൂക്ക പറയുന്നു  (1 hour ago)

മലയാളി ഹോംനേഴ്‌സിന് ദാരുണാന്ത്യം  (1 hour ago)

. പാചകവാതക ടാങ്കര്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ....  (2 hours ago)

സങ്കടക്കാഴ്ചയായി... അപകടത്തില്‍ സൈനികന്‍ മരിച്ചു. ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു.  (2 hours ago)

. റിക്ടര്‍ സ്‌കെയിലില്‍ 3.3 തീവ്രത രേഖപ്പെടുത്തി  (3 hours ago)

ഹൈക്കോടതി വിധിയില്‍ ഇടപെടാനില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി  (3 hours ago)

Malayali Vartha Recommends