Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ


സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....


സിറിയയ്‌ക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിച്ചു കൊണ്ടുള്ള ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു....


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...

ഗെയിമിങ് ഡിസോർഡർ നിലവിൽ ഒരു മാനസിക രോഗമാണോ? ഗെയിമിംഗ് ഡിസോഡറിൻ്റെ ലക്ഷണങ്ങൾ എന്തൊക്കെ ? മൊബൈൽ ഗെയിം അഡിക്ഷൻ കുട്ടികളെ രൂക്ഷമായി ബാധിക്കുന്നുവെന്ന വിഷയത്തെ കുറിച്ച് ശ്രദ്ധേയമായ കുറിപ്പ്

08 OCTOBER 2021 03:21 PM IST
മലയാളി വാര്‍ത്ത

More Stories...

കടലിലൂടെ ഒഴുകി നടക്കുന്ന കണ്ടെയ്‌നറുകള്‍ വിചാരിച്ചതിലും വലിയ അപകടം ഭാവിയിലുണ്ടാക്കിയേക്കാം; മീനും കക്കയിറച്ചിയും മറ്റും ഭക്ഷിക്കുന്നതിൽ പ്രശ്നമോ..?

ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ ജാഗ്രത പുലര്‍ത്തണം, കേസ് വര്‍ധിക്കാന്‍ സാധ്യത: മന്ത്രി വീണാ ജോര്‍ജ്

ക്ഷയരോഗത്തെ തുടച്ചു നീക്കാന്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനം അനിവാര്യം: മന്ത്രി വീണാ ജോര്‍ജ്...  ലോക ക്ഷയരോഗ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം

കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് യുവതി മരിച്ചു....

കാന്‍സറിനെതിരെ കേരളം ഒറ്റക്കെട്ടായി അണിചേരണം: മന്ത്രി വീണാ ജോര്‍ജ് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന്‍: ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

മൊബൈൽ ഗെയിം അഡിക്ഷൻ കുട്ടികളെ രൂക്ഷമായി ബാധിക്കുന്നു എന്ന വിഷയത്തെ കുറിച്ച് ഡോക്ടർ ജിതിൻ റ്റി ജോസഫ് എഴുതിയ കുറിപ്പ് വളരെയധികം ശ്രദ്ധേയമാണ്. ഇത് പങ്കു വച്ചിരിക്കുന്നത് ഇൻഫോ ക്ലിനിക്കാണ് .കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; . ചില കുട്ടികളുടെ ആത്മഹത്യക്ക് പിന്നിലും ഗെയിം അഡിക്ഷനാണെന്നു രക്ഷിതാക്കളും, പോലീസും പറയുകയുണ്ടായി.

അതേത്തുടർന്ന് പല രക്ഷിതാക്കളും തങ്ങളുടെ കുട്ടികൾക്ക് ഈ പ്രശ്നമുണ്ടെന്ന് പറഞ്ഞു മുൻപോട്ടു വരികയും, ചിലരെയെങ്കിലും മാനസികാരോഗ്യ സേവനങ്ങൾക്കായി കൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്. കോവിഡ് ലോക്ഡൗൺ തുടങ്ങിയതിനും, ക്ലാസുകൾ ഓൺലൈൻ ആയതിനും ശേഷം മൊബൈൽ ഗെയിം, ഇന്റർനെറ്റ് തുടങ്ങിയവ അമിതമായി ഉപയോഗിക്കുന്നതുമൂലം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരുടെ എണ്ണം കൂടി വരുന്നു എന്നതാണ് മാനസിക ആരോഗ്യ വിദഗ്ധരും പറയുന്നത്.

ഓരോ പുതിയ സാങ്കേതിക വിദ്യ വരുമ്പോഴും ഇത്തരം ആശങ്കകൾ ഉണ്ടാവാറുണ്ട്. മുൻ കാലങ്ങളിൽ ടെലിവിഷൻ, കമ്പ്യൂട്ടർ തുടങ്ങിയവ ഇതുപോലെ കുട്ടികളെ അഡിക്റ്റഡ് ആക്കുന്നു എന്ന് പറഞ്ഞിരുന്നു. എന്തിന് അധികം, ക്രിക്കറ്റ് കളി വളരെ വ്യാപകമായ സമയത്ത് അതും കുട്ടികളെ നശിപ്പിക്കുന്നു എന്ന അഭിപ്രായമുള്ളവർ ഉണ്ടായിരുന്നു.

ചില മാതാപിതാക്കളുടെയും അധ്യാപകരുടെയും അഭിപ്രായത്തിൽ കേരളത്തിലുള്ള മുഴുവൻ കുട്ടികൾക്കും ഗെയിം അഡിക്ഷനാണ് എന്ന ധ്വനിയുണ്ട്. ഏതായാലും മലയാളികളുടെ കണ്ണിലെ അടുത്ത "ഭീകര ജീവിയായി" മൊബൈൽ ഗെയിമുകൾ മാറി കഴിഞ്ഞു. ഈ വിഷയത്തെ നമ്മൾക്ക് ഒന്ന് പരിശോധിക്കാംഎന്താണ് ഡിജിറ്റൽ ഗെയിമുകൾ?

# കുട്ടിക്കാലത്ത് കളികളിൽ പങ്കെടുക്കാത്ത ആളുകൾ നന്നേ കുറവായിരിക്കും. ഓരോ കാലഘട്ടത്തിലും വ്യത്യസ്തമായ കളികൾ നിലനിന്നിരുന്നു. പുറത്ത് ഗ്രൗണ്ടുകളിലും മറ്റുമുള്ള കളികൾ, ചെസ്സ് പോലെയുള്ള കളികൾ, ബോർഡ് ഗെയിംസ് അങ്ങനെ പലതരത്തിലുള്ള കളികളിൽ നമ്മളിൽ പലരും ഏർപ്പെട്ടിരുന്നു.

#ടിവിയുടെ ഉപയോഗം കൂടിയ സമയത്താണ് പുതിയ തരത്തിലുള്ള വീഡിയോ ഗെയിമുകൾ ആദ്യമായി വ്യാപകമാകുന്നത്. അതിനു ശേഷം കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള കളികൾ, പിന്നീട് പ്ലേ സ്റ്റേഷൻ പോലെയുള്ള സംവിധാനങ്ങൾ ഒക്കെ വന്നു. ഇത്തരത്തിൽ ഡിജിറ്റൽ മീഡിയം ഉപയോഗിച്ച് കളിക്കുന്ന കളികളെയാണ് ഡിജിറ്റൽ ഗെയിമുകൾ എന്ന് പറയുന്നത്.

#കഴിഞ്ഞ പതിറ്റാണ്ടിൽ ഉണ്ടായ സ്മാർട്ട്ഫോൺ വിപ്ലവമാണ് ഡിജിറ്റൽ ഗെയിമുകൾക്ക് ഇത്രയധികം പ്രചാരം നൽകിയത്. സ്മാർട്ട്ഫോണുകളുടെ ഉപയോഗം കൂടുതൽ വ്യാപകമായതോടെ എല്ലാവർക്കും ഡിജിറ്റൽ ഗെയിമുകളിൽ ഏർപ്പെടാൻ സാധിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.

എന്താണ് ഗെയിം അഡിക്ഷൻ?

#സ്ഥിരമായി ഡിജിറ്റൽ ഗെയിമുകളിൽ ഏർപ്പെടുന്ന ആളുകളിൽ ചെറിയൊരു ശതമാനം നേരിടുന്ന ഒരു സവിശേഷ സാഹചര്യമാണ് ഗെയിം അഡിക്ഷൻ. കൂടുതലായി മാധ്യമങ്ങളിലാണ് ഗെയിം അഡിക്ഷൻ എന്ന പ്രയോഗം കാണുക.

#മാനസികരോഗ നിർണ്ണയത്തിൽ സഹായിക്കുന്ന DSM 5, പോലെയുളള മാർഗ്ഗരേഖകൾ അഡിക്ഷൻ എന്നൊരു വാക്ക് നിലവിൽ ഉപയോഗിക്കുന്നില്ല. അഡിക്ഷൻ എന്ന പ്രയോഗം, കൂടുതൽ വേർതിരിവ് ഉണ്ടാക്കുന്നതാണ് എന്നുള്ളത് കൊണ്ടാണ് ഇത് ഒഴിവാക്കിയത്. ഗെയിം അഡിക്ഷൻ DSM 5ൽ Internet Gaming Disorder ( IGD) എന്നും, 2022ൽ നിലവിൽ വരാൻ പോകുന്ന ICD-11 ൽ Gaming Disorder (GD) എന്നുമാണ് അറിയപ്പെടുന്നത്. ഗെയിമിങ് ഡിസോർഡർ നിലവിൽ ഒരു മാനസിക രോഗമാണോ?

#മാനസിക രോഗങ്ങളുടെ നിർണ്ണയത്തിന് പൊതുവിൽ ഉപയോഗിക്കുന്നത് രണ്ടു മാർഗ്ഗരേഖകൾ ആണ്. അമേരിക്കൻ സൈക്യാട്രിക് അസോസിയേഷൻ പുറത്തിറക്കുന്ന DSM, ലോകാരോഗ്യ സംഘടന പുറത്തിറക്കുന്ന ICD. 2013ൽ പുറത്ത് ഇറങ്ങിയ DSM 5 ആണ് നിലവിൽ ഉപയോഗിക്കുന്നത്. ഗെയിമിങ് ഡിസോർഡർ അതിൽ ഉൾപ്പെടുത്താൻ ശ്രമിച്ചു എങ്കിലും അന്ന് അതിനെ പിന്തുണയ്ക്കുന്ന പഠനങ്ങൾ കുറവായത് കൊണ്ട് "കൂടുതൽ പഠനം ആവശ്യമായ അവസ്ഥകൾ" എന്ന ഭാഗത്താണ് ഇൻ്റർനെറ്റ് ഗെയിമിങ് ഡിസോർഡർ ഉൾപ്പെടുത്തിയത്.

#നിലവിൽ പ്രാബല്യത്തിലുള്ള ICD 10 ൽ ഇങ്ങനെ ഒരു അവസ്ഥയില്ല. എന്നാലും പുതിയതായി പുറത്ത് വന്ന ICD 11ൽ ലഹരി അനുബന്ധ രോഗങ്ങളുടെ ഗണത്തിൽ ഗെയിമിങ് ഡിസോർഡർ ഉൾപ്പെടുത്തിയിട്ടുണ്ട്. ലഹരി ആശ്രയത്വം ഉള്ള വ്യക്തികളിൽ കാണുന്ന തരത്തിലുള്ള ലക്ഷണങ്ങളും, തലച്ചോറിലെ മാറ്റങ്ങളും ഗെയിമിങ് ഡിസോർഡർ ഉള്ള വ്യക്തികളിലും പഠനങ്ങളിൽ കണ്ടത് കൊണ്ടാണ് ഈ അവസ്ഥയെ ഉൾപ്പെടുത്താൻ തീരുമാനം എടുത്തത്. കേവലം രോഗ ചികിത്സക്ക് അപ്പുറം ഈ അവസ്ഥയെ കുറിച്ച് കൂടുതൽ ശാസ്ത്രീയ പഠനങ്ങൾ നടക്കാൻ ഇത്തരം ഒരു കാര്യം ആവശ്യമാണ് എന്നാണ് WHO വിലയിരുത്തിയത്. പക്ഷേ 2022ൽ മാത്രമേ ICD 11 പ്രാബല്യത്തിൽ വരു. അതുകൊണ്ട് നിലവിൽ ഇതൊരു മാനസിക രോഗമാണോ എന്ന് ചോദിച്ചാൽ അല്ല എന്ന് വേണം പറയാൻ.

എന്തൊക്കെയാണ് ഗെയിമിംഗ് ഡിസോഡറിൻ്റെ ലക്ഷണങ്ങൾ?

#12 മാസ കാലയളവിൽ താഴെ പറയുന്നതിൽ 5 ലക്ഷണങ്ങൾ എങ്കിലും ഉണ്ടാവണം. രോഗ ലക്ഷണങ്ങൾ ഗുരുതരമാണെങ്കിൽ 12 മാസം ഇല്ലെങ്കിലും ഈ രോഗാവസ്ഥ സ്ഥിരീകരിക്കാം.

#ഗെയിം കളിക്കുന്നതിനും, അതിനുള്ള മുന്നൊരുക്കത്തിനുമായി വളരെയധികം സമയം ചെലവഴിക്കുക. കൂടുതൽ സമയവും ഗെയിം കളിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരിക്കുക.

#മുൻപത്തേക്കാൾ കൂടുതൽ സമയം ഗെയിംസിനായി ചെലവഴിക്കേണ്ടി വരിക.

#ഗെയിംസിനായി ചെലവഴിക്കുന്ന സമയം പലപ്പോഴും നിയന്ത്രിക്കാൻ സാധിക്കാതെ വരുക.

#പെട്ടെന്ന് കളിനിർത്തുമ്പോൾ ദേഷ്യം, ഉത്കണ്ഠ, ഉറക്കക്കുറവ്, വിഷമം തുടങ്ങിയ വിടുതൽ ലക്ഷണങ്ങൾ ഉണ്ടാവുക.

#ഗെയിം കളിക്കുന്നതിനായി കൂടുതൽ പ്രാധാന്യം നൽകുന്നതുകൊണ്ട് മുൻപ് താല്പര്യമുള്ള കാര്യങ്ങളൊക്കെ ചെയ്യാത്ത അവസ്ഥ.

#ഗെയിം കളിക്കുന്നത് മൂലം മാനസിക- സാമൂഹിക പ്രശ്നങ്ങൾ ഉണ്ടാകുന്നു എന്ന് തിരിച്ചറിഞ്ഞിട്ടും അതേ രീതി തുടരുക.

#എത്ര സമയം കളിക്കുന്നു എന്നതിനെക്കുറിച്ച് പലപ്പോഴും കള്ളം പറയുക.

#മാനസിക സംഘർഷങ്ങളെ നേരിടാനുള്ള ഒരു മാർഗമായി ഗെയിമിനെ ഉപയോഗിക്കുക.

#ഗെയിം കളിക്കുന്നത് മൂലം ജോലി, വിദ്യാഭ്യാസം, ബന്ധങ്ങൾ തുടങ്ങിയവ അവതാളത്തിൽ ആവുക.

എന്താണ് ഗെയിമിംഗ് ഡിസോഡറിൻ്റെ കാരണങ്ങൾ ?

# ജൈവപരമായ കാരണങ്ങൾ: ഒരു സ്വഭാവം ആശ്രയത്വമായി മാറുന്നത് നിർണയിക്കുന്ന ജൈവപരമായ ഘടകങ്ങളുണ്ട്. ജനിതകമായ വ്യതിയാനങ്ങൾ മൂലം തലച്ചോറിലെ വളർച്ചയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, നാഡീ രസങ്ങളുടെ ഏറ്റക്കുറച്ചിലുകൾ ഇവയൊക്കെ ആശ്രയത്വം വരാനുള്ള സാധ്യത കൂട്ടുന്ന ഘടകങ്ങളാണ്. ഗെയിമിംഗ് ഡിസോർഡർ ഉള്ളവരിലും ഈ മാറ്റങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

#ചില മാനസിക രോഗങ്ങൾ: ഗെയിമിംഗ് ഡിസോഡർ ഉള്ള വ്യക്തികളെ കൂടുതൽ വിശദമായി പരിശോധിച്ച് കഴിയുമ്പോൾ ഇതിൽ പലർക്കും പലതരത്തിലുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം മാനസികാരോഗ്യ പ്രശ്നങ്ങൾ ഒരു വ്യക്തിക്ക് ഗെയിമിംഗ് ഡിസോഡർ വരാനുള്ള സാധ്യത കൂട്ടുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്. കുട്ടികളിലും മുതിർന്നവരിലും കാണുന്ന ADHD, പെരുമാറ്റ പ്രശ്നങ്ങൾ, വിഷാദ രോഗം, ഉത്കണ്ഠ രോഗം ഇവയൊക്കെ ആശ്രയത്വ സാധ്യത പല മടങ്ങ് കൂട്ടും. പലരും ഇത്തരം അവസ്ഥയെ നേരിടാനുള്ള ഒരു മാർഗ്ഗമായി ഗെയിമുകൾ കളിക്കാറുണ്ട്.

#വ്യക്തിത്വ പ്രത്യേകതകൾ: എടുത്ത് ചാട്ടം കൂടുതലുള്ള വ്യക്തികൾ, വികാര നിയന്ത്രണം കുറവുള്ളവർ, വീണ്ടു വിചാരം കുറഞ്ഞവർ, തീരുമാനം എടുക്കാൻ കഴിവ് കുറഞ്ഞവർ, സ്വത്വ ബോധം കുറഞ്ഞവർ ഇവർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്.

#കുടുംബ - സാമൂഹിക അന്തരീക്ഷം: കുട്ടികളെ നോക്കുന്നതിൽ രക്ഷിതാക്കളുടെ പങ്ക് കുറയുന്നത്, കുടുബ പ്രശ്നങ്ങൾ, ഏകാന്തത, വേർതിരിവ് അനുഭവിക്കുന്നവർ, ബുള്ളിയിങ് അനുഭവിക്കുന്ന കുട്ടികൾ, സാമൂഹികമായി ഒറ്റപ്പെട്ടവർ തുടങ്ങിയവരിലും ഗെയിമിംഗ് ഡിസോഡർ കൂടുതലാണ്.

ഗെയിമിംഗ് ഡിസോഡറിൻ്റെ പരിണിത ഫലങ്ങൾ എന്തൊക്കെയാണ്?

#ഗെയിമിംഗ് ഡിസോഡർ പലതരത്തിലുള്ള മാനസിക -ശാരീരിക പ്രശ്നങ്ങൾ ഉണ്ടാക്കാം.

#ഉറക്കക്കുറവ്, പിരിമുറുക്കം, ഉത്കണ്ഠാ രോഗം, വിഷാദം, മാനസിക സമ്മർദ്ദം, ആത്മഹത്യാപ്രവണത ഇവയൊക്കെ കൂട്ടാൻ കാരണമാകും.

#അമിതവണ്ണം, കാഴ്ച പ്രശ്നങ്ങൾ, തലവേദന ഇവയും ഉണ്ടാക്കാം.

#കുട്ടികൾ പഠനത്തിൽ പിന്നോട്ട് പോകാനും, അമിതദേഷ്യം, ഉത്കണ്ഠ, വിഷാദം തുടങ്ങിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കാനും സാധ്യതയുണ്ട്. എപ്പോഴാണ് സഹായം തേടേണ്ടത്?

#ഗെയിം കളിക്കുന്ന സമയം ക്രമാതീതമായി കൂടുക, ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ പറ്റാതെ വരിക, ഉറക്കം, ഭക്ഷണം ഇവയൊക്കെ മാറ്റിവയ്ക്കുന്ന സാഹചര്യം ഉണ്ടാവുക, പഠനത്തിലും ജോലിയിലും പിന്നോട്ട് പോവുക, ബന്ധങ്ങൾ മോശമാക്കുന്ന സാഹചര്യം ഉണ്ടാവുക ഇവയൊക്കെ ഗെയിം കളിക്കുന്നത് പ്രശ്‌നമാകുന്നതിൻ്റെ ലക്ഷണങ്ങളാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെഡിക്കല്‍ കോളേജ് ആശുപത്രി സര്‍ക്കാരിന്റെ അപമാനകരമായ കാര്യക്ഷമത ഇല്ലായ്മമൂലം സ്തംഭനാവസ്ഥയിലാണ്; ആരോഗ്യവകുപ്പ് കുത്തഴിഞ്ഞ് ചിതറി ജീര്‍ണ്ണിചിരിക്കുകയാണെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരന്‍  (6 minutes ago)

കേരളം പണ്ട് നിർമാർജ്ജനം ചെയ്ത രോഗങ്ങൾ തിരിച്ചു വന്നിരിക്കുന്നതാണോ നമ്പർ വൺ മാതൃക ? കേന്ദ്ര ഫണ്ട് വക മാറ്റിയും, പാഴാക്കിയും കേരളത്തിലെ സർക്കാർ ആശുപത്രികളെ പിണറായി വിജയൻ സർക്കാർ അസ്ഥി കൂടമാക്കി മാറ്റിയെ  (21 minutes ago)

കോട്ടയം കോടിമതയിൽ ബൊളോറോ ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; രണ്ടു പേർ മരിച്ചു  (28 minutes ago)

മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു..  (1 hour ago)

ആഴ്ചകളായി പ്രദേശത്ത് ഭീതി വിതച്ചിരുന്ന പുലി കൂട്ടില്‍ കുടുങ്ങി....  (1 hour ago)

പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം...  (2 hours ago)

സങ്കടമടക്കാനാവാതെ നിലവിളിച്ച് വീട്ടുകാര്‍... യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു  (2 hours ago)

മലയാളി സൗദിയിലെ ജിദ്ദക്ക് സമീപം  (3 hours ago)

വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം  (3 hours ago)

മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ  (3 hours ago)

ഓഹരി വിപണിയും ഇന്ന് തിരിച്ചുകയറി...  (3 hours ago)

ജീവനക്കാര്‍ക്കൊപ്പമാണ് എന്നും എപ്പോഴുമെന്നും മന്ത്രി  (3 hours ago)

പവന് 840 രൂപയുടെ വര്‍ദ്ധനവ്  (4 hours ago)

കാറിടിച്ച് യുവാവ് മരിച്ചു.  (4 hours ago)

ബൈക്കിടിച്ച് കാല്‍നടയാത്രക്കാരന്  (4 hours ago)

Malayali Vartha Recommends