Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...


നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...


മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി പ്രതികരണത്തിനായി ചുറ്റുംകൂടുന്ന രീതിക്ക് തടയിടാന്‍ ഒരുങ്ങി..കർശന നിയന്ത്രണം വരും.. വാര്‍ത്താസമ്മേളനം മനഃപൂർവം കുളമാക്കാൻ വരുന്നു..


വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്

ജീവന് ഭീഷണിയായേക്കാവുന്ന ഭക്ഷണ അലർജി: 16കാരിയുടെ മരണത്തിൽ നടുങ്ങി നാട്.....

11 FEBRUARY 2023 10:00 AM IST
മലയാളി വാര്‍ത്ത

ഇടുക്കിയിൽ ഭക്ഷണ അലർജിയെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. സിജു ഗബ്രിയേലിന്റെ മകൾ നയൻമരിയ (16) ആണ് മരിച്ചത്. പൊറോട്ട കഴിച്ചതിനെ തുടർന്നാണ് അലർജിയുണ്ടായത് . മൈദ, ഗോതമ്പ് എന്നിവ കുട്ടിക്ക് അലർജിക്ക് കാരണമാകാറുണ്ടെന്നു ബന്ധുക്കൾ പറഞ്ഞു. മൈദ, ഗോതമ്പ് എന്നിവ അടങ്ങിയ ഭക്ഷണ വസ്തുക്കൾ കഴിച്ച് മുൻപ് കുട്ടി രോഗബാധിതയാവുകയും ചികിത്സ തേടുകയും ചെയ്തിരുന്നു. അടുത്തിടെ രോഗം ഭേദപ്പെട്ടെന്ന് തോന്നിയതോടെയാണ് ചെറിയ തോതിൽ ഇത്തരം ഭക്ഷണങ്ങൾ കഴിച്ചു തുടങ്ങിയതെന്നാണ് വിവരം.

കഴിഞ്ഞ ദിവസം വൈകിട്ട് പൊറോട്ട കഴിച്ച കുട്ടിക്ക് അസ്വസ്ഥതയുണ്ടായി. തുടർന്ന് ഇടുക്കി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റി. ഉച്ചയോടെ മരണം സംഭവിച്ചു. വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനിയാണ്. ഭക്ഷണ അലർജികൾ ചില സമയങ്ങളിൽ ജീവന് തന്നെ ഭീഷണി വരുത്തിയേക്കാവുന്ന ഗുരുതരമായ പ്രശ്നമാണ്.

ഭക്ഷണത്തിലെ പ്രോട്ടീൻ ഒരു ഭീഷണിയായി തെറ്റിദ്ധരിച്ച് ശരീരം അതിനെതിരെ പ്രതികരിക്കുമ്പോഴാണ് അലർജി ഉണ്ടാകുന്നത്. ഇത് ചർമ്മത്തിൽ ചൊറിച്ചിൽ, ചെരങ്ങ്, ചുണ്ടുകൾ, നാവ് അല്ലെങ്കിൽ തൊണ്ട എന്നിവിടങ്ങളിൽ വീക്കം, ശ്വാസംമുട്ടൽ, വയറുവേദന, വയറിളക്കം, ഛർദ്ദി, തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഇത്തരത്തിലുള്ള ഭക്ഷണ അലർജിയിൽ, ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം ഇമ്യൂണോഗ്ലോബുലിൻ 'ഇ' ആന്റിബോഡികൾ നിർമ്മിക്കുന്നതിന്റെ ഫലമായിട്ടാണ് രോഗലക്ഷണങ്ങൾ കാണിക്കുന്നത്.

 

ഏറ്റവും സാധാരണമായി അലർജിക്ക് കാരണമാകുന്ന ഭക്ഷ്യ പദാർത്ഥങ്ങൾ പശുവിൻ പാൽ, നട്ട്സ്, മുട്ട, ​സോയ, ഗോതമ്പ്, എന്നിങ്ങനെ പോകുന്നു. ദഹന സംബന്ധമായ ലക്ഷണങ്ങളാൽ പലപ്പോഴും സീലിയാക് രോഗം അല്ലെങ്കിൽ നോൺ-സീലിയാക് ഗ്ലൂറ്റൻ സംവേദനക്ഷമത എന്നിവയാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്ന തരം അലർജിയാണ് ഗോതമ്പ് അലർജി. ഇത് ജീവൻ തന്നെ അപകടത്തിലാക്കുന്ന പ്രശ്നമാണ്. ഗോതമ്പിലെ നൂറുകണക്കിന് പ്രോട്ടീനുകളിൽ ഏതെങ്കിലും ഒന്നിനോട് രോഗപ്രതിരോധ സംവിധാനം നടത്തുന്ന പ്രതികരണമാണ് ഗോതമ്പ് അലർജി ഉണ്ടാക്കുന്നത്. മറുവശത്ത്, സീലിയാക് രോഗവും നോൺ-സീലിയാക് ഗ്ലൂറ്റൻ സംവേദനക്ഷമതയും ഗ്ലൂറ്റൻ എന്ന നിർദ്ദിഷ്ട പ്രോട്ടീനിന്റെ രോഗപ്രതിരോധ പ്രതികരണമാണ്.

ആഹാരത്തിന്റെ നിറവും മണവും വര്‍ധിപ്പിക്കാനുപയോഗിക്കുന്ന രാസവസ്തുക്കള്‍ മൂലവും ഫുഡ് അലര്‍ജിയുണ്ടാകാന്‍ സാധ്യത ഏറെയാണ്. അലർജിക്ക് കാരണമാകുന്ന ഭക്ഷ്യവസ്തുക്കളെ ക്യത്യമായി തിരിച്ചറിഞ്ഞ് ഒഴിവാക്കുകയാണ് വേണ്ടത്. ഭക്ഷണത്തിലൂടെയുള്ള അലർജി ചെറിയതോതിലുള്ള ചൊറിച്ചിൽ മുതൽ വളരെ ​ഗുരുതരമായ പ്രശ്നങ്ങൾ വരെ ഉണ്ടാക്കാം. അലർജിയുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക എന്നതാണ് ഫുഡ് അലർജി ഒഴിവാക്കാനുള്ള ഏകമാർ​ഗം. ചെമ്മീൻ, ഞണ്ട്, കണവ, കക്ക ഇവയെല്ലാം അലർജി ഉണ്ടാക്കുന്ന ഭക്ഷണളാണ്. ഇവ വളരെ ​ഗുരുതരമായ റിയാക്ഷൻ ഉണ്ടാക്കാറുണ്ട്.

ചിലരിൽ ഇത്തരം ഭക്ഷണം പാകം ചെയ്യുമ്പോഴുണ്ടാകുന്ന ആവി ശ്വസിക്കുന്നതു പോലും അലർജി ഉണ്ടാക്കാം. അലര്‍ജി ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. ഭക്ഷണം കഴിച്ച ഉടന്‍ മുതല്‍ രണ്ടോ മൂന്നോ മണിക്കൂറിനുശേഷം വരെ അലര്‍ജിയുണ്ടാകാം. ചിലപ്പോള്‍ ദഹനം പൂര്‍ത്തിയായ ശേഷവുമാകാം. ഭക്ഷണ അലര്‍ജിയുടെ ഏറ്റവും ഭീകരമായ അവസ്ഥയാണ് അനഫൈലാറ്റിക് ഷോക്ക്. രക്തസമ്മര്‍ദം കുറയുന്നതും കടുത്ത ശ്വാസതടസ്സവുമാണ് പ്രധാന ലക്ഷണങ്ങള്‍.

 

മരണംവരെ സംഭവിക്കാവുന്ന ഈ അവസ്ഥ ഭക്ഷണം കഴിച്ച് രണ്ടു മിനിറ്റുമുതല്‍ രണ്ടു മണിക്കൂര്‍വരെ സമയത്തിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകും. ഭക്ഷണത്തിലെ വിഷാംശമാണെങ്കില്‍ പെട്ടെന്നുള്ള മരണത്തിന് സാധ്യതയില്ല. അലര്‍ജിയുള്ള ഭക്ഷണം തിരിച്ചറിഞ്ഞ് ഒഴിവാക്കുകയാണ് വേണ്ടത്. ജങ്ക് ഫുഡുകളും ഫാസ്റ്റ് ഫുഡുകളും ഒഴിവാക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (14 minutes ago)

കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...  (25 minutes ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും....  (49 minutes ago)

സങ്കടക്കാഴ്ചയായി... ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (1 hour ago)

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (1 hour ago)

V D SATHEESHAN പത്രസമ്മേളനം കുളമാക്കുന്ന ചാനലുകൾ പുറത്ത്  (1 hour ago)

കേരളത്തിൽ നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (1 hour ago)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്ത്... യുഡിഎഫ് മുന്നേറ്റം  (1 hour ago)

ഓഹരി വിപണി... തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്... സെന്‍സെക്‌സ് 500ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (2 hours ago)

സിവിൽ പൊലീസ് ഓഫീസർ നിയമന നടപടികളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ..  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു... പവന് 200 രൂപയുടെ കുറവ്  (2 hours ago)

പവർകട്ടിന് പിന്നാലെ... കേരളത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു  (3 hours ago)

വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (3 hours ago)

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി  (3 hours ago)

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു!!!  (3 hours ago)

Malayali Vartha Recommends