സംസ്ഥാനത്ത് 25,000 ലേറെ എച്ച്.ഐ.വി ബാധിതര്‍; തലസ്ഥാനം മുന്നില്‍

സംസ്ഥാനത്ത് ഏറ്റവുമധികം എച്ച്.ഐ.വി ബാധിതരുള്ളത് തിരുവനന്തപുരം ജില്ലയില്‍. ലോക എയ്ഡ്‌സ് ദിനം ആചരിക്കുമ്പോള്‍ സംസ്ഥാന ആരോഗ്യവകുപ്പ് പുറത്ത് വിട്ടിട്ടുള്ള കണക്ക് ഞെട്ടിക്കുന്നതാണ്. ജനസംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്ന തിരുവനന്തപുരം ജില്ലയില്‍ 4772 പേരിലാണ് എച്ച്.ഐ.വി ബാധ സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഇതുവരെ 22 ലക്ഷം പേരെ പരിശോധനാ വിധേയമാക്കിയതില്‍ 25,090 പേര്‍ക്കാണ് എച്ച്.ഐ.വി ബാധ സ്ഥിരീകരിച്ചത്. 2005 മുതല്‍ 2013 സപ്തംബര്‍ വരെയുള്ള കണക്കാണിത്. രണ്ടാം സ്ഥാനത്ത് തൃശൂര്‍ ജില്ലയാണ്. 4027 പേര്‍. ഇടുക്കിയിലാണ് ഏറ്റവും കുറവ്, 327 പേര്‍. ജനസംഖ്യ കുറഞ്ഞ ജില്ലകളായ ആലപ്പുഴ, വയനാട്, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലാണ് ഇവരുടെ എണ്ണം ഏറ്റവും കുറവ്. 300 നും 500 നും ഇടയിലാണ് ഇവിടെ എച്ച്.ഐ.വി ബാധിതരുടെ എണ്ണം.
ജനംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്ന ജില്ലയായ മലപ്പുറത്ത് എച്ച്.ഐ.വി ബാധിതരുടെ എണ്ണം 500 ല്‍ താഴെ മാത്രമാണെന്നത് ആശ്വാസം നല്‍കുന്നു. 1987 ല്‍ തിരുവല്ലയിലാണ് സംസ്ഥാനത്തെ ആദ്യത്തെ എച്ച്.ഐ.വി ബാധ റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് പ്രതിവര്‍ഷം ശരാശരി 1200 നും 2500 നും ഇടയിലാണ് എച്ച്.ഐ.വി ബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നൂതന മരുന്നുകളുടെ ആവിര്‍ഭാവത്തോടെ എയ്ഡ്‌സ് ബാധിച്ചുള്ള മരണം കുറയുന്നുണ്ട്. 2013 ഒക്‌ടോബറിലെ കണക്ക് അനുസരിച്ച് 17,423 എച്ച്.ഐ.വി ബാധിതരാണ് സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴിലുള്ള എ.ആര്‍.ടി ചികിത്സാകേന്ദ്രമായ ഉഷസ് കേന്ദ്രങ്ങളില്‍ റജിസ്റ്റര്‍ ചെയ്തത്. ഇവരില്‍ 2100 പേര്‍ എയ്ഡ്‌സ് രോഗബാധ മൂര്‍ഛിച്ച് മരണത്തിന് കീഴടങ്ങി. സംസ്ഥാനത്ത് 2005 ല്‍ 2627 എച്ച്.ഐ വി ബാധിതരാണുണ്ടായിരുന്നതെങ്കില്‍ 2007 ആയപ്പോഴേക്കും അത് 3972 ആയി വര്‍ധിച്ചു. എന്നാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ എച്ച്.ഐ.വി ബാധിതരുടെ എണ്ണം കുറയുകയാണെന്നത് ആശ്വാസകരമായ വസ്തുതയാണ്. 2008 ല്‍ 2748, 2009 ല്‍ 2592, 2010 ല്‍ 2342, 2011 ല്‍ 2160, 2012 ല്‍ 1909, 2013 സപ്തംബര്‍ വരെ-1917 എന്നിങ്ങനെയാണ് എച്ച്.ഐ.വി ബാധ പുതുതായി സ്ഥിരീകരിച്ചവരുടെ എണ്ണം. ഈ വര്‍ഷം 3,52,199 പേരാണ് എച്ച്.ഐ.വി സ്ഥിരീകരണ പരിശോധനക്ക് വിധേയമായത്. ഇതില്‍ കൂടുതലും സ്ത്രീകളാണ് -2,18,985 പേര്‍. മുന്‍ കാലങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പേര്‍ ഈ പരിശോധനക്ക് തയാറായി മുന്നോട്ടു വരുന്നുണ്ട്.
ആഗോളതലത്തില്‍ 5.53 കോടി എച്ച്.ഐ.വി ബാധിതരാണുള്ളത്. ഇതില്‍ 33 ലക്ഷം കുട്ടികളുമുണ്ട്. 2012 ല്‍ മാത്രം 23 ലക്ഷം പേരില്‍ കൂടി എച്ച്.ഐ.വി ബാധ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 3.3 ലക്ഷം കുട്ടികളാണ്. 2001 നെ അപേക്ഷിച്ച് 2012 ല്‍ എച്ച്.ഐ.വി ബാധ 33 ശതമാനമായി കുറഞ്ഞിട്ടുണ്ട്. 2005 ല്‍ എയ്ഡ്‌സ് ബാധിച്ചുള്ള മരണം 22.4 ലക്ഷം ആയിരുന്നത് 2013 ല്‍ 16 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. ദേശീയ എയ്ഡ്‌സ് നിയന്ത്രണ ഓര്‍ഗൈനൈസേഷന്റെ കണക്ക് അനുസരിച്ച് ഇന്ത്യയില്‍ 20.9 ലക്ഷം എച്ച്.ഐ.വി ബാധിതരുണ്ട്. ഇവരില്‍ 83 ശതമാനവും 15 നും 49 നും ഇടയില്‍ പ്രായമുള്ളവരാണ്. രാജ്യത്തെ എച്ച്.ഐ.വി ബാധിതരില്‍ 39 ശതമാനം സ്ത്രീകളാണ്. 7 ശതമാനം കുട്ടികളും
https://www.facebook.com/Malayalivartha