Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

അലര്‍ജിയുടെ കാരണങ്ങള്‍ പലത്!

22 DECEMBER 2016 02:40 PM IST
മലയാളി വാര്‍ത്ത

ശരീരത്തില്‍ കടക്കുന്ന വിവിധ പ്രോട്ടീനുകളോട് ശരീരം തന്നെ അമിതമായി പ്രതികരിക്കുന്നതിനെ നമ്മള്‍ അലര്‍ജി എന്ന് വിളിക്കുന്നു. ഇത്തരം അലര്‍ജനുകള്‍ ത്വക്കിലൂടേയും ശ്വസനത്തിലൂടേയും മരുന്നിലൂടേയും ഭക്ഷണത്തിലൂടേയും ഒക്കെ ശരീരത്തില്‍ പ്രവേശിക്കാം.

വളര്‍ത്തുമൃഗങ്ങളുമായുള്ള സമ്പര്‍ക്കം, കടന്നല്‍, തേനീച്ച, തേള്‍, എട്ടുകാലി, വിവിധ പുഴുക്കള്‍, പോളിസ്റ്റര്‍ പോലുള്ള വസ്ത്രങ്ങള്‍, ചില ആഭരണങ്ങള്‍ എന്നിവയൊക്കെ ത്വക്കിലൂടെ അലര്‍ജി ഉണ്ടാക്കും. വീട്ടിലെ പൊടി, പൂമ്പൊടികള്‍, മൃഗരോമങ്ങള്‍, പൂപ്പലുകള്‍, അടച്ചിട്ട മുറികള്‍ എന്നിവ നാസികാ അലര്‍ജിക്ക് കാരണമാവാം.

പെന്‍സിലിന്‍, സല്‍ഫ അടങ്ങിയ ചില മരുന്നുകള്‍, ആസ്പിരിന്‍ തുടങ്ങിയ വേദനാസംഹാരികള്‍, കര്‍പ്പൂരം തുടങ്ങിയ ചില ലേപനങ്ങള്‍ എന്നിവയും പാല്‍, മുട്ട, ബീഫ്, മട്ടന്‍, പോര്‍ക്ക്, തോട് അടങ്ങിയ കടല്‍ മത്സ്യങ്ങള്‍, ടിന്‍ ഫുഡുകള്‍, ചോക്ലേറ്റുകള്‍, ഐസ്‌ക്രീമുകള്‍ എന്നിവയൊക്കെ അലര്‍ജിയുണ്ടാക്കാം.

ഒരു വ്യക്തി ഒരു പ്രാവശ്യം അലര്‍ജനുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയതുകൊണ്ട് ശരീരത്തില്‍ ചൊറിച്ചിലോ തുമ്മലോ കണ്ണ് ചൊറിച്ചിലോ വയറിളക്കമോ ഉണ്ടാവണമെന്നില്ല. തുടര്‍ച്ചയായ സമ്പര്‍ക്കം മൂലം ശരീരത്തില്‍ ചില പ്രതിപ്രവര്‍ത്തനങ്ങള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. പിന്നീട് അതേ അലര്‍ജനുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ ശരീരം പ്രതികരിക്കാന്‍ തുടങ്ങുന്നു.

സാധാരണ അലര്‍ജിയുടെ ലക്ഷണങ്ങള്‍...

അലര്‍ജനുകള്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ ചൊറിച്ചില്‍, തടിപ്പ്, കണ്ണ് ചൊറിച്ചില്‍, നീര്‍വെപ്പ്, ചിലപ്പോള്‍ ശ്വാസതടസംവരെ അനുഭവപ്പെടാം. നാസിക അലര്‍ജിക്ക് തുടക്കത്തില്‍ തുടരെതുടരെയുള്ള ജലദോഷം, തുമ്മല്‍, തൊണ്ടയടപ്പ്, തൊണ്ടവേദന, മൂക്കടപ്പ്, ശ്വാസംമുട്ടല്‍ എന്നിവയൊക്കെ അനുഭവപ്പെടാം. ഇത് കുട്ടികളില്‍ അഡിനോയ്‌സ് ഗ്രന്ഥി തടിക്കാനും ടോണ്‍സിലൈറ്റിസ്, ഫാരിഞ്ചൈറ്റിസ് തുടങ്ങിയ അസുഖങ്ങള്‍ വരാനും തുടര്‍ന്ന് നിരന്തരമായ കഫക്കെട്ട്, ചുമ, ശ്വാസംമുട്ട് എന്നിവയ്ക്കും കാരണമാകുന്നു. ഇതിനെ നമ്മള്‍ അലര്‍ജിക്ക് ബ്രോങ്കൈറ്റിസ് എന്നും അലര്‍ജിക് ആസ്തമ എന്നും വിളിക്കും.

ത്വക്കിലെ അലര്‍ജി കുട്ടികളില്‍ എക്‌സിമ (കരപ്പന്‍) ഉണ്ടാവാന്‍ പ്രധാന കാരണം ആണ്. ഇത്തരം കുട്ടികളില്‍ ഐജിഇയുടെ അളവ് പത്തോ അതില്‍ അധികമോ മടങ്ങ് കാണപ്പെടാറുണ്ട്. തുടക്കത്തിലെ പ്രതിരോധ ശക്തി വര്‍ധിപ്പിക്കാന്‍ ഹോമിയോ മരുന്നുകള്‍ ഫലപ്രദമാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ അലര്‍ജി ആസ്തമയിലേക്ക് പ്രവേശിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (7 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (7 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (8 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (8 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (8 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (8 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (9 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (10 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (10 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (10 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (13 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (13 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (13 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (14 hours ago)

Malayali Vartha Recommends