മാരക ബാക്‌ടീരിയയെ നശിപ്പിക്കുന്ന പുതിയ മരുന്ന്

മരുന്നുകള്‍ക്കെതിരെ പ്രതിരേധശേഷി നേടിയ മാരക ബാക്‌ടീരിയകളെ നശിപ്പിക്കാന്‍ കഴിവുളള ആന്റിബയോട്ടിക്‌സ് കണ്ടെത്തിയതായി ഗവേഷകര്‍. ഓക്‌സാഡയാസോളസ് വിഭാഗത്തില്‍പ്പെട്ട പുതിയയിനം ആന്റിബയോട്ടിക് മരുന്നാണ് അമേരിക്കയിലെ നോര്‍ട്ടെ ഡാം സര്‍വകലാശാലയിലെ ഗവേഷകരായ മെയ്‌ലാന്‍ഡ് ചാങ്ങിന്റെയും ഷഹരിയാന്‍ മൊബാഷറിയുടെയും നേതൃത്വത്തില്‍ വികസിപ്പിച്ചത്. ബാക്‌ടീരിയകള്‍ മരുന്നുകളെ അതിജീവിക്കാന്‍ ശേഷിനേടുന്നതെങ്ങനെയെന്ന് മനസ്സിലാക്കിയാണ് പുതിയ മരുന്ന് വികസിപ്പിച്ചിട്ടുളളതെന്ന് ചാങ്ങ് വെളിപ്പെടുത്തി. അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റി ജേണലില്‍ ഗവേഷണഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha