Widgets Magazine
02
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.പി. ജയരാജൻ - ജാവഡേക്കർ കൂടിക്കാഴ്ച്ചയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ...ബി.ജെ.പി. നേതാവ് ശോഭാ സുരേന്ദ്രൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരേ, എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി...


മുഖ്യമന്ത്രി പിണറായി വിജയന് കഷ്ടകാലം തുടങ്ങിയോ? ലാവ്ലിൻ കേസ് തുടരെ തുടരെ പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനിച്ചിരിക്കുന്നു... മുമ്പില്ലാത്ത ഒരു മാറ്റമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്....


വാക്സീൻ ഉപയോഗിച്ചത് മൂലം ആരെങ്കിലും മരിച്ചതായി കണ്ടെത്തിയാൽ നഷ്ടപരിഹാരം നൽകണം; കൊവീഷീൽഡ് വാക്സീന്‍റെ പാർശ്വഫലങ്ങൾ വിദഗ്ധ സംഘത്തെ നിയോഗിച്ച് പഠിക്കണമെന്നാവശ്യപ്പെട്ട് ഹർജി...


ഓൺലൈനിൽ വിഷ വസ്തുക്കൾ വരുത്തി, സ്വയം വിഷം നിർമ്മിച്ച് അച്ഛനെ കൊലപ്പെടുത്തിയ യുവഡോക്ടർ നേപ്പാളില്‍ മരിച്ച നിലയില്‍...


തിരുവനന്തപുരം മേയറായ ആര്യ രാജേന്ദ്രനെതിരെ ആസൂത്രിതവും സംഘടിതവുമായ സൈബർ ആക്രമണം:- പ്രതികരണവുമായി ചിന്താ ജെറോം...

ശാസ്ത്രലോകം നിര്‍ണായക വഴിത്തിരിവിലേക്ക്

21 MARCH 2017 09:52 AM IST
മലയാളി വാര്‍ത്ത

മനുഷ്യരാശിയെ അത്യധികം ഭയാനകപ്പെടുത്തിയിരുന്ന എയ്ഡ്‌സ് രോഗത്തെ പ്രതിരോധിക്കാനുള്ള നിര്‍ണായക വഴിത്തിരിവ് സൃഷ്ട്ച്ചുകൊണ്ട് ശാസ്ത്രലോകത്തിന്റെ പുതിയ കണ്ടെത്തല്‍. എയ്ഡ്‌സിന് കാരണമാകുന്ന ഹ്യൂമന്‍ ഇമ്മ്യുണോ ഡിഫിഷ്യന്‍സി വൈറസ് ഒളിച്ചിരിക്കുന്ന കേന്ദ്രങ്ങള്‍ കണ്ടെത്താനായി എന്നതാണ് ശാസ്ത്രലോകത്തെ ആഹ്ലാദിപ്പിക്കുന്നത്. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ തകര്‍ക്കുകയാണ് എച്ച്‌ഐവി ചെയ്യുന്നത്. അങ്ങനെ മറ്റു രോഗങ്ങള്‍ ബാധിച്ചായിരിക്കും മരണം സംഭവിക്കുക. എന്നാല്‍ നിലവില്‍ എച്ച്‌ഐവിയെ പ്രതിരോധിച്ചു നിര്‍ത്താനുള്ള മരുന്നുകള്‍ വിപണിയിലുണ്ട്. അവ തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ ശരീരത്തിലെ ഈ വൈറസുകളുടെ വളര്‍ച്ച തടയാനുമാകും. പക്ഷേ വില കൂടിയ മരുന്നുകള്‍ തുടര്‍ച്ചയായി ഉപയോഗിക്കേണ്ടി വരും. എപ്പോഴെങ്കിലും മരുന്ന് തടസ്സപ്പെട്ടാല്‍ ആഴ്ചകള്‍ക്കകം എയ്ഡ്‌സ് വൈറസ് വീണ്ടും തലപൊക്കും.

മരുന്നിന്റെ നിരന്തരമായ ഉപോയോഗത്തെതുടര്‍ന്ന് എച്ച്‌ഐവി ഒളിച്ചിരിക്കുന്നത് എവിടെയാണെന്ന് നേരത്തെതന്നെ കണ്ടെത്തിയിരുന്നു. എന്നാല്‍ ഏതെല്ലാം ടി കോശങ്ങളെയാണ് എച്ച്‌ഐവി ബാധിച്ചിരിക്കുന്നത് എന്നറിയാന്‍ യാതൊരു വഴിയുമുണ്ടായിരുന്നില്ല. ടി കോശങ്ങളെ 'ഹൈജാക്ക്' ചെയ്ത് രോഗിയുടെ ഡിഎന്‍എയിലേക്ക് വൈറസിന്റെ ജീനുകളെ ചേര്‍ക്കുകയാണ് പതിവ്. അതോടെ ടി കോശങ്ങള്‍ എച്ച്‌ഐവിയുടെ 'രഹസ്യത്താവള'വും ആയി മാറും. ഇവയെ തിരഞ്ഞു കണ്ടുപിടിക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്. കഴിഞ്ഞ 20 വര്‍ഷമായി ഗവേഷകര്‍ ഇതിനുള്ള വഴി തേടുന്നു. ഈ പ്രശ്‌നത്തിനൊരു പരിഹാരമാണ് ഒരുകൂട്ടം ഫ്രഞ്ച് ഗവേഷകര്‍ കണ്ടെത്തിയത്. എച്ച്‌ഐവി ബാധിച്ച ടി കോശങ്ങളുടെ പുറത്ത് ഒരു പ്രത്യേകതരം പ്രോട്ടീന്‍ തന്മാത്രയുടെ സാന്നിധ്യമാണ് അവര്‍ തിരിച്ചറിഞ്ഞത്. പക്ഷേ എച്ച്‌ഐവി ഒളിച്ചിരിക്കുന്ന ടി കോശങ്ങളില്‍ പകുതിയോളം എണ്ണത്തില്‍ മാത്രമേ സിഡി32എ പ്രോട്ടീന്‍ കാണപ്പെടുന്നുള്ളൂവെന്ന വെല്ലുവിളിയുമുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ എയ്ഡ്‌സ് രോഗികളില്‍ നിന്ന് രക്തസാംപിളുകള്‍ ശേഖരിച്ച് പരിശോധനയ്‌ക്കൊരുങ്ങുകയാണ് ഗവേഷകര്‍.

സിഡി32എ എന്നറിയിപ്പെടുന്ന ഈ പ്രോട്ടീന്‍ എച്ച്‌ഐവി ബാധിക്കാത്ത ടി കോശങ്ങളിലോ എച്ച്‌ഐവി സജീവമായി കാണപ്പെടുന്ന ടി കോശങ്ങളിലോ ഉണ്ടാകില്ല എന്ന പ്രത്യേകതയുമുണ്ട്. അതായത് എച്ച്‌ഐവി ഒളിച്ചിരിക്കുന്ന ടി കോശങ്ങളെ കൃത്യമായി ഈ 'ബയോമാര്‍ക്കറി'ലൂടെ 'സ്‌പോട്ട്' ചെയ്യാം. എയ്ഡ്‌സ് രോഗികളുടെ രക്തത്തില്‍ എച്ച്‌ഐവി ഒളിച്ചിരിക്കുന്ന ടി കോശങ്ങളെ ആദ്യമേ കണ്ടെത്തിയാല്‍ അത് ചികിത്സയിലും ഏറെ ഗുണം ചെയ്യുന്നതാണ്. ചികിത്സയുടെ ചെലവ് കുറയുമെന്ന ആശ്വാസവുമുണ്ട്. എയ്ഡ്‌സ് ബാധിച്ച 12 പേരുടെ രക്തസാംപിളെടുത്ത് അവയില്‍ ഈ 'ബയോമാര്‍ക്കറി'ന്റെ സാന്നിധ്യം തിരിച്ചറിയുകയും ചെയ്തു. നിലവില്‍ ലോകത്തില്‍ 3.67 കോടിയോളം പേര്‍ക്ക് എച്ച്‌ഐവി ബാധിച്ചിട്ടുണ്ടെന്നാണു കണക്ക്. അവരില്‍ 1.7 കോടി പേര്‍ക്കുമാത്രമേ എയ്ഡ്‌സിനെ പ്രതിരോധിക്കാനുള്ള ആന്റിറെട്രോവിയല്‍ തെറപ്പി ലഭിക്കുന്നുള്ളൂ.





അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡിജിപിക്ക് പരാതി നൽകി ഇ.പി.ജയരാജൻ  (3 minutes ago)

സൂര്യകാന്തിൽ ലാവ്ലിൻ തീരും  (6 minutes ago)

കൊയിലാണ്ടി പാലക്കുളത്ത് നിര്‍ത്തിയിട്ട കാറിന് പിന്നില്‍ ലോറി ഇടിച്ച് രണ്ടുവയസുകാരന് ദാരുണാന്ത്യം  (22 minutes ago)

വാക്സീൻ ഉപയോഗിച്ചത് മൂലം ആരെങ്കിലും മരിച്ചതായി കണ്ടെത്തിയാൽ നഷ്ടപരിഹാരം നൽകണം; കൊവീഷീൽഡ് വാക്സീന്‍റെ പാർശ്വഫലങ്ങൾ വിദഗ്ധ സംഘത്തെ നിയോഗിച്ച് പഠിക്കണമെന്നാവശ്യപ്പെട്ട് ഹർജി...  (47 minutes ago)

സംസ്ഥാനത്ത് വീണ്ടും സൂര്യാതപമേറ്റ് മരണം... മലപ്പുറം സ്വദേശി സൂര്യാതപമേറ്റ് കുഴഞ്ഞു വീണ് ചികിത്സയിലിരിക്കെ മരിച്ചു  (1 hour ago)

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം... സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനവും എയ്ഡഡ് സ്‌കൂളുകളില്‍ 20 ശതമാനവും സീറ്റുകള്‍ കൂട്ടാന്‍ തീരുമാനം  (1 hour ago)

കെ.എസ്.ആർ.ടി.സി ബസിലുണ്ടായിരുന്ന കണ്ടക്ടർ എ.എ റഹീം എം.പിയുമായി ബന്ധമുള്ള ആളെന്ന് എം.വിൻസന്റ് എം.എൽ.എ; പൊലീസും കെ.എസ്.ആർ.ടി.സി അധികൃതരും പ്രതികളെ രക്ഷിക്കാൻ ഒരുപോലെ കുറ്റം ചെയ്തു...  (1 hour ago)

ഓൺലൈനിൽ വിഷ വസ്തുക്കൾ വരുത്തി, സ്വയം വിഷം നിർമ്മിച്ച് അച്ഛനെ കോൾപ്പെടുത്തിയ യുവഡോക്ടർ നേപ്പാളില്‍ മരിച്ച നിലയില്‍...  (1 hour ago)

നാട്ടില്‍ വന്ന് പോയിട്ട് വെറും മൂന്നു മാസം മാത്രം..... സൗദി അറേബ്യയിലെ ദമ്മാമില്‍ നമസ്‌കാരത്തിന് പോകുന്നതിനിടെ മലപ്പുറം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു...  (1 hour ago)

മെമ്മറി കാർഡ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് താൻ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.ഇനി ബസ് തന്നെ കാണാതാകും: യദു.  (1 hour ago)

മനുഷ്യ ജീവനാണ് വലുത്, മിന്നല്‍ വേഗത്തിലുള്ള ടെസ്റ്റ് ആളെ കൊല്ലാനുള്ള ലൈസന്‍സ് നല്കല്‍: മന്ത്രി ഗണേഷ് കുമാര്‍.  (1 hour ago)

മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായതിന് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചന; ബസ് തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ട മേയര്‍ക്കും സംഘത്തിനുമെതിരെ കേസെടുക്കണം; വി ഡി സതീശൻ.  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ദ്ധനവ്.... പവന് 560 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

ജില്ലകളിൽ യെലോ അലർട്ട്! ഉഷ്ണതരംഗ മുന്നറിയിപ്പ്.. സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു?  (2 hours ago)

തിരുവനന്തപുരം മേയറായ ആര്യ രാജേന്ദ്രനെതിരെ ആസൂത്രിതവും സംഘടിതവുമായ സൈബർ ആക്രമണം:- പ്രതികരണവുമായി ചിന്താ ജെറോം...  (2 hours ago)

Malayali Vartha Recommends