ശാസ്തമംഗലം അജിത്തിന്റെ വാദങ്ങള്‍ പ്രോസിക്യൂഷന് വിയർത്തൊലിച്ചു..T G-ക്ക് ജാമ്യം..! കോടതിയിൽ സംഭവിച്ചത് ഇത്

ഡല്‍ഹി ജന്തര്‍മന്ദറിലെ സമരവുമായി ബന്ധപ്പെട്ട യൂട്യൂബ് വീഡിയോയില്‍ വിമര്‍ശനാത്മക പരാമര്‍ശം നടത്തിയ കേസില്‍ സൈബര്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രമുഖ ആര് എസ് എസ് ചിന്തകനും സംഘപരിവാര്‍ സഹയാത്രികനുമായ ടി.ജി. മോഹന്‍ദാസിന് വഞ്ചിയൂര്‍ കോടതി ജാമ്യം അനുവദിച്ചു. പ്രോസിക്യൂഷന്റെ വാദങ്ങളെ കൃത്യമായ നിയമ വശങ്ങള് ചൂണ്ടിക്കാട്ടി പ്രതിരോധിച്ച ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകന് ശാസ്തമംഗലം അജിത്തിന്റെ ഇടപെടലാണ് കേസില്‍ നിര്‍ണ്ണായകമായത്. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ശാസ്തമംഗലം അജിത് വാദങ്ങള്‍ അവതരിപ്പിച്ചത്.
ടി.ജി. മോഹന്‍ദാസിനെ ജയിലിലടച്ച് മുന്‍തൂക്കം നേടാന്‍ കാത്തിരുന്ന പോലീസിനും പ്രോസിക്യൂഷനും കോടതി തീരുമാനം വന്‍ തിരിച്ചടിയായി. റിമാന്‍ഡ് ചെയ്യാനും കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനുമുള്ള ഗുരുതര കുറ്റങ്ങളൊന്നും ടിജി ചെയ്തിട്ടില്ലെന്ന് അജിത് വാദിച്ചു. അന്വേഷണവുമായി സഹകരിക്കുമെന്നും അറിയിച്ചു. ഇത് കോടതിയും അംഗീകരിച്ചു.
കൊച്ചിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരത്ത് എത്തിച്ച ടി.ജി. മോഹന്‍ദാസിനെ റിമാന്‍ഡ് ചെയ്യിക്കാനായിരുന്നു പോലീസ് ശക്തമായി ശ്രമിച്ചത്. എന്നാല്‍ ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ശാസ്തമംഗലം അജിത്ത് തന്നെ നേരിട്ട് ഹാജരായി വാദിച്ചത് പോലീസിന്റെ കണക്കുകൂട്ടലുകള്‍ പൂര്‍ണ്ണമായും തെറ്റിച്ചു. വീഡിയോയിലെ പരാമര്‍ശങ്ങള്‍ രാഷ്ട്രീയ വിമര്‍ശനവും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നതുമാണെന്നും, അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയ പ്രതികാരബുദ്ധി മാത്രമാണെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദങ്ങള്‍ക്ക് മുന്നില്‍ പ്രോസിക്യൂഷന് വ്യക്തമായ ഉത്തരം നല്‍കാനായില്ല. ഉപാധികളോടെയാണ് ജാമ്യം. പോലീസുമായി അന്വേഷണത്തില്‍ സഹകരിക്കണം.
സാമന കുറ്റകൃത്യത്തില്‍ ഏര്‍പ്പെടരുതെന്നും വ്യവസ്ഥയുണ്ട്. മൂന്ന് ദിവസം പോലീസിനോട് ചോദ്യം ചെയ്യലിന് സഹകരിക്കണമെന്നതാണ് ആവശ്യം. അതിനിടെ, മോഹന്‍ദാസിനെ റിമാന്‍ഡ് ചെയ്യുമെന്ന പ്രതീക്ഷയില്‍ വഞ്ചിയൂര്‍ കോടതി വളപ്പില്‍ കരിങ്കൊടിയും പ്ലക്കാഡുകളുമായി എസ്.എഫ്.ഐ-ഇടതുപക്ഷ സംഘടനകള്‍ വന്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. എന്നാല്‍ കോടതി ജാമ്യം അനുവദിച്ച വാര്‍ത്ത പുറത്തുവന്നതോടെ പ്രതിഷേധവുമായെത്തിയവര്‍ കടുത്ത നിരാശയിലായി. കേസില്‍ പോലീസിന്റെ ധൃതിപിടിച്ചുള്ള അറസ്റ്റ് നടപടിയെയും വീഴ്ചകളെയും പ്രതിഭാഗം അഭിഭാഷകന് കോടതിയില്‍ ചോദ്യം ചെയ്തു.
11 ദിവസമായി അന്വേഷണം നടന്നിട്ടും മുന്‍കൂര്‍ നോട്ടീസ് നല്കുകപോലും ചെയ്യാതെ നടത്തിയ അറസ്റ്റ് നിയമവിരുദ്ധമാണെന്ന വാദമാണ് ടിജി മോഹന്‍ദാസിന് വേണ്ടി ഉയര്‍ത്തിയത്. ഉപാധികളോടെയാണെങ്കിലും അറസ്റ്റ് രേഖപ്പെടുത്തി മണിക്കൂറുകള്‍ക്കകം തന്നെ മോഹന്‍ദാസിന് ജാമ്യം ലഭിച്ചത് പോലീസിന്റെയും ഭരണകൂടത്തിന്റെയും രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ലഭിച്ച തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. ബിജെപി നേതാക്കള്‍ ടിജിയ്ക്ക് പിന്തുണയുമായി രംഗത്തു വന്നിരുന്നു.
https://www.facebook.com/Malayalivartha

























