Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി പി എമ്മിൽ ഗൂഢനീക്കം..പിണറായി മത്സരിക്കാൻ അവസരം നൽകാതിരുന്ന മുൻമന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തിൽ ഒരു വിഭാഗം സി പി എം നേതാക്കളാണ് പിണറായിക്കെതിരെ നീങ്ങുന്നത്..


ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട്..അനധികൃതമായി നിർമിച്ചതെന്ന് എക്സൈസ് സംഘത്തിന്റെ കണ്ടെത്തൽ..കോടികളുടെ കൊട്ടാരം ഉടനെ പൊളിക്കും..മുതലാളിയുടെ കിടപ്പാടം നഷ്ടപ്പെടും..


ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല


ചന്ദ്രസഞ്ചാരത്താൽ മഹാഭാഗ്യം ഈ രാശിക്കാർക്ക്


സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം... മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം

ഒ.സി.ഡിയ്ക്കു മുന്നില്‍ അവര്‍ തോല്‍വി സമ്മതിച്ചു മടങ്ങി!

04 APRIL 2018 03:37 PM IST
മലയാളി വാര്‍ത്ത

2015 ല്‍ ലോക മാധ്യമ ശ്രദ്ധ നേടിയ ഇരട്ട സഹോദരിമാരെ കൊളറാഡോയില്‍ വെടിവച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അമാന്‍ഡാ, സാറാ എല്‍ഡ്രിച്ച് സഹോദരിമാര്‍ അവരുടെ ഒബ്‌സസ്സീവ് കംപള്‍സീസ് ഡിസ്ഓര്‍ഡര്‍ എന്ന രോഗാവസ്ഥയ്ക്ക് ശസ്ത്രക്രിയയ്ക്ക് വിധേയരായതോടെയാണ് ലോക ശ്രദ്ധയില്‍പ്പെടുന്നത്.

33 വയസ്സുകാരായ അവര്‍ 2015-ല്‍ അവര്‍ നടത്തിയ ശസ്ത്രക്രിയയെ കുറിച്ചും അത് അവരുടെ ജീവിതത്തില്‍ വരുത്തിയ മാറ്റത്തെ കുറിച്ചും സംസാരിക്കുവാനായി ഡോക്ടേഴ്‌സ് എന്ന ടിവി ഷോയില്‍ 2017-ല്‍ എത്തിയിരുന്നു. ഒ.സി.ഡി രോഗത്തിന്റെ ശമനത്തിനായി ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ സര്‍ജറി ആദ്യമായി കൊളറാഡോയില്‍ നടത്തിയത് ഇവര്‍ക്കാണ്. രോഗിയുടെ തലച്ചോറിനുള്ളില്‍ ഇലക്ടോഡ് വയറുകള്‍ ഘടിപ്പിച്ചുള്ള ചികിത്സയാണ് ഇത്. ഈ വയറുകളെ പെക്റ്ററല്‍ പേശികളില്‍ ( വാരിയെല്ലുകളുടെ മുന്‍ഭാഗത്തുള്ള പേശികള്‍) ഘടിപ്പിച്ചിട്ടുള്ള ന്യൂറോ സ്റ്റിമുലേറ്ററുകളുമായി ഘടിപ്പിക്കും. ഇവ സ്ഥിരമായി ചെറുതോതില്‍ തലച്ചോറിലേക്ക് വൈദ്യുതി പ്രസരിപ്പിച്ചു കൊണ്ടിരിക്കും.

ശസ്ത്രക്രിയക്കു മുമ്പ് അവര്‍ക്ക് സാധാരണ ജീവിതം നയിക്കാനേ ആവുമായിരുന്നില്ലെന്ന് അവര്‍ പറഞ്ഞു. ഒരു ദിവസം 10 മണിക്കൂറുകളോളം ഷവറിനു കീഴില്‍ ചിലവഴിക്കും. ഹൈഡ്രജന്‍ പെറോക്‌സൈഡ് മുഖത്ത് തേച്ചു കൊണ്ടിരിക്കും. അങ്ങനെ അവരുടെ പുരികം ഓറഞ്ചു നിറമായി.  ഒരു സോപ്പ് ബാര്‍ തീരുന്നതു വരെ ഒരു പ്രാവശ്യത്തെ കൈ കഴുകല്‍ നീളും. അഞ്ചു കുപ്പി ആല്‍ക്കഹോള്‍ വീതം ഓരോ ദിവസവും ചര്‍മ്മത്തില്‍ തേച്ചു പിടിപ്പിച്ചു കൊണ്ടിരിക്കും. പിന്നീട് ബാക്കിയുള്ള സമയം മുഴുവന്‍ ബാത്ത് റൂം ഉരച്ചു കഴുകുന്നതിനാണ് ഉപയോഗിക്കുന്നത്.

മരുന്നുകളും പാരമ്പര്യവൈദ്യവും , ഹിപ്‌നോ തെറാപ്പിയുമെല്ലാം പരീക്ഷിച്ച് അവര്‍ പരാജയപ്പെട്ടു. അവരുടെ ജീവിതരീതി മാറ്റുവാന്‍ അവര്‍ക്ക് കഴിയുന്നുണ്ടായിരുന്നില്ല. അവര്‍ക്ക് സുഹൃത്തുക്കളില്ലാതായി, ഒരു ജീവിതകാലം മുഴുവന്‍ ഇങ്ങനെയാണ് ജീവിക്കേണ്ടതെങ്കില്‍ ജീവിച്ചിരിക്കുന്നതില്‍ വലിയ അര്‍ത്ഥമൊന്നുമില്ലെന്ന് അവര്‍ ഇരുവരും അമ്മയോട് പറഞ്ഞിരുന്നു.

ശസ്ത്രക്രിയയ്ക്കുശേഷം അവരുടെ ആശങ്കകളില്‍ ചിലതിനൊക്കെ മാറ്റം വന്നെന്ന് ഇവര്‍ പറഞ്ഞിരുന്നു. അപ്പോഴേക്കും സുഹൃത്തുക്കളെ കിട്ടിയെന്നും പുറത്തൊക്കെ പോകാറുണ്ടെന്നും അവര്‍ പറഞ്ഞു. എങ്കിലും പൊതു ശുചി മുറികളെ കുറിച്ചുള്ള അവരുടെ ഉത്കണ്ഠ മാറിയിരുന്നില്ല.

തങ്ങളുടെ 13-ാം വയസ്സു മുതല്‍ ആത്മഹത്യയെ കുറിച്ച് തങ്ങള്‍ ചിന്തിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയ അവര്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച അത് നടപ്പാക്കി. വെടിയുണ്ടകളേറ്റ അവരുടെ മൃതദേഹം വഴിയിരികില്‍ പാര്‍ക്കു ചെയ്തിരുന്ന ഒരു വാഹനത്തില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നു. ഒ.സി.ഡി എന്ന ചികിത്സയില്ലാത്ത രോഗം സമ്മാനിച്ച ദുരിതങ്ങളുടെ പിടിയില്‍ നിന്ന് അവര്‍ സ്വയം മോചിതരായി, ദുഖങ്ങളും ദുരിതങ്ങളുമില്ലാത്ത ലോകത്തിലേക്ക് യാത്രയായി.

ഒബ്‌സസ്സീവ് കംപള്‍സീവ് ഡിസ്ഓര്‍ഡര്‍ എന്നത് ഒരു മാനസിക വൈകല്യം ആണ്. ചില കാര്യങ്ങള്‍ ആവര്‍ത്തിച്ചു ചെയ്തു കൊണ്ടിരിക്കാന്‍ തോന്നുക, ചിലവ ആവര്‍ത്തിച്ച് പരിശോധിച്ച് ഉറപ്പിക്കുക, ചില ചിന്തകള്‍ ആവര്‍ത്തിച്ച് വന്നു കൊണ്ടിരിക്കുക എന്നിവയൊക്കെയാണ് ഒ.സി.ഡി എന്ന ഈ രോഗമുള്ളവര്‍ക്ക് സംഭവിക്കുന്നത്. ഇത്തരം ആളുകള്‍ക്ക് ഈ വക ചിന്തകളിന്‍മേലും പ്രവര്‍ത്തനങ്ങളില്‍ മേലും യാതൊരു നിയന്ത്രണവും സാധ്യമല്ല. കൈ കഴുകുക, സാധനങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തുക, വാതില്‍ അടച്ചിട്ടുണ്ടോ എന്നുറപ്പു വരുത്തുക എന്നിങ്ങനെയുള്ള സാധാരണ കാര്യങ്ങള്‍ നിര്‍ത്താതെ ചെയ്തു കൊണ്ടിരിക്കും.

ചിലര്‍ക്ക് വേണ്ടാത്തവ പുറത്തേക്ക് എറിഞ്ഞു കളയാന്‍ കഴിയുകയേ ഇല്ല. ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നതിന്റെ അളവ്, അവരുടെ സാധാരണ ജീവിതത്തിലെ മറ്റു പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ സമയമില്ലാത്ത വിധത്തില്‍ അമിതമായിരിക്കും. ആവര്‍ത്തിച്ചു ചെയ്യുന്ന കാര്യങ്ങള്‍ ഒരു മണിക്കൂറിലധികം നേരം ചെയ്തു കൊണ്ടേയിരിക്കും. പ്രായപൂര്‍ത്തി എത്തിയ ഇത്തരം രോഗികള്‍ക്ക് നന്നായറിയാം ഇങ്ങനെയൊന്നും ചെയ്യേണ്ടതില്ലെന്ന്! പക്ഷെ അവര്‍ക്ക് അത് നിര്‍ത്താനാവില്ല. റ്റിക്‌സ്, ആങ്‌സൈറ്റി ഡിസ്ഓര്‍ഡര്‍ എന്നീ രോഗങ്ങളിലും ഇതാണ് അവസ്ഥ. ഈ രോഗികള്‍ക്കെല്ലാം ആത്മഹത്യാ പ്രവണത വളരെ കൂടുതലാണ്.

ഒഡിസിയുടെ കാരണങ്ങള്‍ ഇനിയും പൂര്‍ണ്ണമായി കണ്ടെത്തിയിട്ടില്ല. എങ്കിലും ചില ജനിതക ഘടകങ്ങളാണ് ഇതിനിടയാക്കുന്നതെന്ന് കരുതുന്നു. സജാതീയ ഇരട്ടകളിലാണ് , വിജാതീയ ഇരട്ടകളേക്കാള്‍ ഇത് കൂടുതലായി കാണപ്പെടുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (1 hour ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (1 hour ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (3 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (3 hours ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (4 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (4 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (4 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (5 hours ago)

18ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയില്ല കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  (5 hours ago)

ശബരിമല തീർഥാടനകാലത്തെ റോഡ് ഗതാഗതം സുരക്ഷിതമാക്കാൻ 13.88 കോടി രൂപയുടെ പ്രത്യേക പദ്ധതികൾക്ക് കേരള റോഡ് സുരക്ഷ അതോറിറ്റി അംഗീകാരം...  (5 hours ago)

മുഖ്യമന്ത്രി വി.ഡി. സതീശൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി....  (5 hours ago)

തൊഴിൽ മുന്നേറ്റവും അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളും; ഈ ആഴ്ചയിലെ വാരഫലം!  (6 hours ago)

സൂര്യാനുഗ്രഹത്താൽ സാമ്പത്തിക നേട്ടവും പദവിയും ആർക്കൊക്കെ? സ  (6 hours ago)

  സബ്‌സിഡി നിരക്കിലുള്ള എൽ.പി.ജി സിലിണ്ടർ ലഭിക്കാൻ ഒക്‌ടോബർ ഒന്നുമുതൽ ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെ.വൈ.സി (ബയോമെട്രിക് ലിങ്കിംഗ്) കർശനമാക്കി  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം...  (7 hours ago)

Malayali Vartha Recommends