Widgets Magazine
14
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജബാലിയയിലും തെക്കൻ ഗാസയിലെ റഫയിലും ഒരേസമയം ആക്രമണം ശക്തമാക്കി ഇസ്രയേൽ സൈന്യം:- ഇസ്രയേൽ സൈന്യവുമായി രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നതായി സ്ഥിരീകരിച്ച് ഹമാസ്...


കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിട്ടു...


വിവാഹം കഴിഞ്ഞ് വധുവിന്റെ കൈപിടിച്ച് വീട്ടിലെത്തിയപ്പോൾ വരനുമായി തനിക്ക് ബന്ധമുണ്ടെന്ന അവകാശവാദവുമായി മറ്റൊരു യുവതി രംഗത്ത്:- വിവാഹ ദിവസം തന്നെ വരനും വധുവും വേർപിരിഞ്ഞു; സ്വർണ്ണം തട്ടിയെടുക്കാൻ കബളിപ്പിച്ച് വിവാഹം നടത്തിയെന്ന് ആരോപിച്ച് നെടുങ്കാട് സ്വദേശിക്കെതിരെ വധുവിന്റെ കുടുംബം പരാതി നൽകി...


അടുത്ത 3 മണിക്കൂറിൽ ഈ ജില്ലകളിൽ മഴ സാധ്യത:- 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റ്...


വീണ മോളെ രക്ഷിക്കാൻ മുകളിൽ നിന്നും ഓർഡർ...ഖജനാവിൽ നിന്നും ഇത് വരെ പൊട്ടിച്ച കണക്കുകൾ...വക്കീൽ ഫീസ് 82.5 ലക്ഷം രൂപയെന്ന് കെഎസ്ഐഡിസി...കിളി പോയി ധനമന്ത്രി കെ എൻ ബാലഗോപാൽ...

നിപ്പ വൈറസിനെ പറ്റി അറിയൂ ......................

21 MAY 2018 04:37 PM IST
മലയാളി വാര്‍ത്ത

മനുഷ്യരിലും മൃഗങ്ങളിലും ഗൗരവമേറിയ അസുഖങ്ങൾ സൃഷ്ടിക്കുന്ന നിപ്പാ വൈറസ് (Nipah Virus-NiV) മൃഗങ്ങളിൽനിന്ന് പകരുന്ന ഒരു പുതിയ രോഗബാധയാണ്. ഈ വൈറസിന്റെ സ്വാഭാവികമായ ആതിഥേയർ വവ്വാലുകളാണ്.

1998-ൽ മലേഷ്യയിലെ കാംപങ് സുംഗായ് നിപ്പാ എന്ന സ്ഥലത്താണ് ഈ വൈറസ് ബാധയാലുള്ള രോഗങ്ങൾ ആദ്യമായി കണ്ടുതുടങ്ങുന്നത്. ആ സന്ദർഭത്തിൽ, പന്നികളായിരുന്നു വൈറസിന്റെ ആതിഥേയർ. എങ്കിലും, തുടർന്നുള്ള രോഗബാധകളിൽ അത്തരത്തിൽ ഇടനിലക്കാരായ ആതിഥേയർ ഉണ്ടായിരുന്നില്ല. 2004-ൽ ബംഗ്ലാദേശിൽ, വവ്വാലുകൾ കാരണമായി മലിനമാക്കപ്പെട്ട ഈന്തപ്പന നീര് കഴിച്ച ആളുകൾ എൻ.ഐ.വി. രോഗബാധിതരായി. മനുഷ്യരിൽനിന്ന് മനുഷ്യരിലേക്കുള്ള രോഗപ്പകർച്ചയേയും ഇന്ത്യയിലുള്ള ആശുപത്രികളിൽനിന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മനുഷ്യരിൽ എൻ.ഐ.വി. രോഗബാധ ഉണ്ടാകുകയാണെങ്കിൽ വളരെയധികം രോഗലക്ഷണങ്ങൾ പ്രകടമാകും.

പന്നികളിലും മറ്റ് വളർത്തുമൃഗങ്ങളിലും അസുഖത്തിന് കാരണമാകുവാൻ എൻ.ഐ.വി. യ്ക്ക് കഴിയും. തീവ്രപരിചരണമാണ് മനുഷ്യരുടെ കാര്യത്തിൽ കൈക്കൊള്ളുന്ന പ്രാഥമികചികിത്സ. രോഗബാധയുള്ള വവ്വാലുകളുമായോ, പന്നികളുമായോ, രോഗംബാധിച്ച മറ്റ് വ്യക്തികളുമായോ നേരിട്ട് സമ്പർക്കമുണ്ടാകുന്നതിലൂടെ മനുഷ്യരിൽ നിപ്പാ വൈറസ് പകരുന്നു. ഈ രോഗപ്പകർച്ചയിൽ കാണപ്പെട്ട ഇനം വൈറസ് പ്രാഥമികമായും വവ്വാലുകളിൽനിന്ന് പന്നികളിലേക്ക് പകർന്ന് അവയുടെ ഇടയിൽ വ്യാപിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. അത്തരത്തിൽ രോഗംബാധിച്ച പന്നികൾക്ക് വെളിപ്പെട്ടതിലൂടെ ആകസ്മികമായി മനുഷ്യരിക്കേ് പകരുന്നതിന് കാരണമായി.

നിപ്പാ വൈറസ് ബാധിച്ച രോഗികളുടെ കുടുംബങ്ങളിലും അവരുടെ പരിചരണക്കാരിലുമാണ് ഈ രോഗബാധ കാണപ്പെടുന്നത്. രോഗബാധയുള്ള വവ്വാലുകളുമായി നേരിട്ട് സമ്പർക്കമുണ്ടാകുന്നതിലൂടെയും രോഗപ്പകർച്ചയുള്ള വവ്വാലിന്റെ വിസർജ്ജ്യംകൊണ്ട് മലിനമാക്കപ്പെട്ട സംസ്‌കരിക്കാത്ത ഈന്തപ്പന നീര് ഉപയോഗിക്കുന്നതിലൂടെയും രോഗം പകരുന്നത് ഒരു പൊതു കാരണമാണ്.

മനുഷ്യരെയും പന്നികളെയും ബാധിക്കുന്ന നിപ്പാ വൈറസ് കാരണമായി ഉണ്ടാകുന്നതാണ് എൻസെഫലൈറ്റിസ്, നിപ്പാ വൈറസ്ഃ മസ്തിഷ്‌കത്തിലെ നീർവീക്കം (മസ്തിഷ്‌കവീക്കം). വൈറസ് ആദ്യമായി പൊട്ടിപ്പുറപ്പെട്ട മലേഷ്യയിലെ കോലാലംപൂരിലുള്ള ആദ്യത്തെ ഗ്രാമമാണ് നിപ്പാ. (1994-ൽ ഓസ്‌ട്രേലിയയിൽ കണ്ടെത്തിയ ഹെൻഡ്രാ വൈറസിന് സമമാണ് നിപ്പാ വൈറസ്). 1998-1999 കാലയളവിൽ മലേഷ്യയിൽ വൈറസ് ബാധയാലുണ്ടാകുന്ന മസ്തിഷ്‌കവീക്കത്തിന്റെ ഗുരുതരമായ പകർച്ചവ്യാധിക്ക് നിപ്പാ വൈറസ് കാരണമായി. നിപ്പാ വൈറസിനാൽ ഉണ്ടാകുന്ന മസ്തിഷ്‌കവീക്കത്തിന്റെ മുഖ്യ ആശങ്കാഘടകം പന്നികളുമായി അടുത്തകാലത്തുണ്ടായ സമ്പർക്കമാണ്. ഭൂരിഭാഗം ആളുകൾക്കും രോഗം തുടങ്ങുന്നതിനും രണ്ടാഴ്ച മുമ്പുവരെ പന്നികളുമായി നേരിട്ട് സമ്പർക്കമുണ്ടായിരുന്നു. പന്നികളുടെ മലം, ഉമിനീര് തുടങ്ങിയ വിസർജ്യങ്ങളുമായോ രോഗബാധയുള്ള നായകളുമായോ സമ്പർക്കമുണ്ടാകുന്നതിലൂടെ ഈ രോഗബാധ ആളുകളിലേക്ക് പകരാം.

നിപ്പാ വൈറസ് രോഗബാധ മസ്തിഷ്‌കവീക്കവുമായി (മസ്തിഷ്‌കത്തെ ബാധിക്കുന്ന നീർവീക്കം) ബന്ധപ്പെട്ടിരിക്കുന്നു. പിടിപെട്ടുകഴിഞ്ഞാൽ, 5 മുതൽ 14 ദിവസംവരെയുള്ള അതിന്റെ അടയിരിപ്പുകാലത്തിനുശേഷം മയക്കം, ലക്ഷ്യബോധമില്ലായ്മ, മാനസ്സികമായ ആശയക്കുഴപ്പം എന്നിവയോടുകൂടിയ പനിയും തലവേദനയും 3-14 ദിവസങ്ങൾക്കുള്ളിൽ പ്രത്യക്ഷപ്പെടുന്നു. തുടർന്ന് 24 മുതൽ 48 മണിക്കൂറിനുള്ളിൽ ഈ രോഗലക്ഷണങ്ങൾ മോഹാലസ്യത്തിയേക്ക് നീങ്ങുന്നു. രോഗപ്പകർച്ചയുടെ ആരംഭഘട്ടത്തിൽ ചിലരിൽ ശ്വാസസംബന്ധമായ അസുഖങ്ങൾ പ്രത്യക്ഷപ്പെടുന്നു. നാഡീസംബന്ധമായ ഗൗരവമേറിയ ലക്ഷണങ്ങൾ കാണിക്കുന്ന പകുതിയോളം രോഗികളും ശ്വാസസംബന്ധ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നു.

നിപ്പാ വൈറസ് ബാധിച്ച് വളരെക്കാലംകഴിഞ്ഞ് അസുഖങ്ങൾ തലപൊക്കുന്നതിനുപുറമെ സ്ഥിരമായ സംക്ഷോഭങ്ങളും വ്യക്തിത്വമാറ്റങ്ങളും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. നിപ്പാ വൈറസിന്റെ ഗുപ്തമായിരിക്കുന്ന രോഗബാധയും തുടർന്നുള്ള പുനരുജ്ജീവനവും കാരണമായി മാസങ്ങൾക്കോ ചിലപ്പോൾ വർഷങ്ങൾക്ക് ശേഷമോ മരണമുണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

നിപ്പാ വൈറസ് ബാധിച്ച പന്നികളുമായി നേരിട്ട് സമ്പർക്കമുണ്ടായതിനാലാണ് മലേഷ്യയിലും സിംഗപ്പൂരിലും ഉടലെടുത്ത പകർച്ചവ്യാധി ഉണ്ടായത്. നിപ്പാ വൈറസ് അടുത്ത കാലത്തായി കാണപ്പെട്ട ബംഗ്ലാദേശിലും ഇന്ത്യയിലും സംസ്‌കരിക്കാത്ത ഈന്തപ്പന നീരിന്റെ ഉപയോഗവും വവ്വാലുകളുമായുള്ള സമ്പർക്കവുമാണ് നിപ്പാ വൈറസ് പകരുന്നതിന് കാരണമാകുന്നത്. പ്രധാനമായും മനുഷ്യരിൽനിന്ന് മനുഷ്യരിലേക്കുള്ള രോഗപ്പകർച്ച റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതുകൊണ്ട്, നിപ്പാ വൈറസ് ബാധിച്ച മറ്റുള്ളവരുമായി സമ്പർക്കമുണ്ടാകുന്നതും രോഗം പിടിപെടുന്നതിന് കാരണമാണ്.

 പ്രാദേശിക മേഖലകളിലെ പന്നികളുമായും വവ്വാലുകളുമായും സമ്പർക്കമുണ്ടാകാതെ സൂക്ഷിക്കുന്നതിലുടെയും സംസ്‌കരിക്കാത്ത ഈന്തപ്പന നീര് ഉപയോഗിക്കാതെയും നിപ്പാ വൈറസ് മൂലമുണ്ടാകുന്ന രോഗബാധയെ തടയാം. നിരീക്ഷണത്തിനും ബോധവൽക്കരണത്തിനും അവലംബിക്കുന്ന മറ്റ് പ്രയത്‌നങ്ങൾ ഭാവിയിൽ കൂടുതൽ രോഗബാധ ഉണ്ടാകുന്നതിനെ തടയുവാൻ സഹായിക്കും. വവ്വാലുകളുടെയും നിപ്പാ വൈറസിന്റെയും പരിതഃസ്ഥിതിയെ കൂടുതൽ മനസ്സിലാക്കുവാനും, വവ്വാലുകളുടെ പ്രത്യുല്പാദനാവർത്തനങ്ങളിലുള്ള അസുഖത്തിന്റെ കാലികത പോലെയുള്ള ചോദ്യങ്ങളെ അന്വേഷിക്കുന്നതിനും ഗവേഷണങ്ങൾ ആവശ്യമാണ്. ആളുകൾക്കിടയിലും കന്നുകാലികൾക്കിടയിലും അസുഖത്തിന്റെ ആദ്യമേയുള്ള പരശോധനയ്ക്കുവേണ്ടി വിശ്വസനീയമായ പരീക്ഷണശാലാ വിലയിരുത്തലുകളും നിരീക്ഷണ ഉപകരണങ്ങളായി ഉണ്ടാകണം.

എച്ച്.ഇ.എൻ.വി. യ്ക്കും (HENV) എൻ.ഐ.പി.വി. യ്ക്കും (NIPV) എതിരായി ക്രോസ്-പ്രൊട്ടക്ടീവ് ആന്റീബോഡികൾ ഉല്പാദിപ്പിക്കുന്ന ഹൈഡ്രാ ജി. പ്രോട്ടീൻ ഉപയോഗിച്ചുള്ള ഒരു സബ്‌യൂണിറ്റ് വാക്‌സിൻ ഹൈഡ്രാ വൈറസിന് എതിരായി കുതിരകൾക്ക് സംരക്ഷണം നൽകുന്നതിനുവേണ്ടി അടുത്ത കാലത്തായി ഓസ്‌ട്രേലിയയിൽ ഉപയോഗിച്ചു. മനുഷ്യരിലെ ഹെനിപാവൈറസിനെതിരായും വളരെ വലിയ ക്ഷമതയാണ് ഈ വാക്‌സിൻ നൽകുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകന്റെ മര്‍ദ്ദനമേറ്റ് അബോധാവസ്ഥയിലായ 63കാരന്‍ മരിച്ചു  (1 hour ago)

മഞ്ഞപ്പിത്ത ജാഗ്രത, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ: മന്ത്രി വീണാ ജോര്‍ജ്  (1 hour ago)

ലയങ്ങളുടെ സുരക്ഷിതത്വവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കും ; മാർഗനിർദ്ദേശങ്ങളിറക്കി തൊഴിൽ വകുപ്പ്  (1 hour ago)

പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസില്‍ പൊലീസ് നിസംഗരായി പെരുമാറി; പൊലീസ് ഇരയ്‌ക്കൊപ്പമോ വേട്ടക്കാര്‍ക്കൊപ്പമോ?  (1 hour ago)

ബി.ജെ.പിയുടെ ലോക്സഭാ സ്ഥാനാര്‍ത്ഥി കങ്കണ റണാവത്തിന്റെ ആസ്ഥി 90 കോടി  (1 hour ago)

ഡോ ശശി തരൂര്‍ മികച്ച വിജയം നേടുമെന്ന് യുഡിഎഫ്  (1 hour ago)

രാജ്യസുരക്ഷയ്ക്ക് ഭീഷണി... പ്രധാനമന്ത്രിയുടെ ജീവൻ എടുത്ത കൊടും ഭീകരർ!  (1 hour ago)

നരേന്ദ്ര മോദി ചൊവ്വാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു....  (1 hour ago)

മഞ്ഞപ്പിത്തം പടരുന്നു... അതീവ ജാഗ്രത; തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക; ലക്ഷണം കണ്ടാൽ ഉടൻ ചികിത്സ  (1 hour ago)

കേരളത്തെ പിടിച്ചു കുലുക്കി ഭീകര മഴ... അടുത്ത 3 മണിക്കൂർ ഏറെ നിർണായകം! സംസ്ഥാനത്ത് കനത്തമഴയ്ക്ക് സാധ്യത  (1 hour ago)

മോദിയെ മത്സരിപ്പിക്കില്ല! 6 വർഷത്തേക്ക് വിലക്ക്? സുപ്രീംകോടതി വാളെടുത്തു.... നിർണായക നീക്കവുമായി സുപ്രീംകോടതി  (1 hour ago)

'കുർക്കുറേ' വാങ്ങാൻ ഭർത്താവ് മറന്ന് പോയി... വിവാഹമോചനം ആവശ്യപ്പെട്ട് യുവതി...  (1 hour ago)

സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ കോപ്പിയടിച്ച 112 വിദ്യാര്‍ത്ഥികളുടെ പരീക്ഷ റദ്ദാക്കി  (1 hour ago)

​ഗണേഷിനെ കൂവി തോല്പിക്കും! വിദേശത്ത് നിന്നും പറന്നെത്തി... മുട്ടുമടക്കുമെന്ന് യൂണിയൻകാർ... ​ഗണേഷിനെ വിരട്ടി മുഖ്യമന്ത്രിയും  (1 hour ago)

എൽടിടിഇയെ വീണ്ടും നിരോധിച്ച് കേന്ദ്രം! 5 കൊല്ലത്തേക്ക് നീട്ടി  (1 hour ago)

Malayali Vartha Recommends