ദിവസവും ഒരു ഗ്ലാസ് തൈര് കുടിക്കു; ആരോഗ്യം നേടൂ

ഒരു ദിവസം ഒരു ഗ്ലാസ് പാല് നമ്മളിൽ പലരും കുടിക്കാറുണ്ട്. അത് പോലെ തന്നെ ഒരു ഗ്ലാസ് തൈരും ദിവസവും കുടിക്കുന്നത് നല്ലതാണ്. തൈരിനു നിരവധി ഗുണങ്ങളാണ് ഉള്ളത്. പല ആരോഗ്യ പ്രശ്‌നങ്ങൾക്കും പരിഹാരം വരുത്തുവാൻ തൈരിനു കഴിയും. കുട്ടികൾ തുടങ്ങി മുതിർന്നവർക്ക് വരെ ശീലിക്കാവുന്ന ഒന്നാണ് തൈര് കുടിക്കൽ. തൈര് കുടിക്കുന്നതിനു മുൻപു അതിന്റെ ഉപയോഗങ്ങൾ എന്താണ് എന്ന് നമ്മുക്ക് അറിഞ്ഞിരിക്കാം.
അമിത വണ്ണം എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ്. തടി കുറക്കാൻ എന്തൊക്കെയാണ് നാം കാട്ടി കൂട്ടുന്നത്. വണ്ണം കുറക്കാൻ എന്തും ചെയ്യാൻ തയ്യാറായി നിൽക്കുന്നവർ ഇത് ഒന്ന് കേൾക്കുക. ദിവസവും ഒരു ഗ്ലാസ്സ് തൈര് കഴിക്കുന്നത് തടിയെന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സഹായകമാണ്. ഇത് ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കി അമിതവണ്ണമെന്ന പ്രതിസന്ധിയെ അകറ്റുന്നു.
നമ്മുടെ ചര്‍മ്മത്തിലുണ്ടാവുന്ന അണുബാധയെ തുരത്താനും യീസ്റ്റ് ഇന്‍ഫെക്ഷന് പരിഹാരം കാണുന്നതിനും തൈര് മികച്ചതാണ്. തൈര് സ്ഥിരമായി കഴിച്ചാൽ വളരെ പെട്ടെന്ന് തന്നെ മാറ്റങ്ങള്‍ വരുന്നത് അറിയാൻ സാധിക്കും.
രോഗങ്ങൾ നമ്മുടെ ശരീരത്തെ ആക്രമിക്കാൻ തയാറായി കറങ്ങി നടക്കുന്നുണ്ട്. രോഗ പ്രതിരോധ ശേഷിയെ വര്‍ദ്ധിപ്പിക്കാൻ തൈരിനു നന്നായി കഴിയും. തൈരിൽ അടങ്ങിയിട്ടുള്ള നല്ല ബാക്ടീരിയകൾ ശ്വേതരക്താണുക്കളുടെ അണുബാധ തടയുന്നതിന് സഹായിക്കുന്നു. ഇതിലൂടെ രോഗങ്ങളെ ചെറുക്കാൻ കഴിയും.
പൊട്ടാസ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ ബി 5, സിങ്ക് തുടങ്ങി നിരവധി വിറ്റാമിനുകൾ അടങ്ങിയിട്ടുള്ള തൈരു കുടിച്ചാൽ ആരോഗ്യം വർധിക്കുന്നതാണ്. ശരീരത്തിന് ആരോഗ്യം നൽകുന്ന ഈ വിറ്റാമിനകളുടെ ഒരു പാക്ക് തന്നെയാണ് തൈര്.
പലരും നേരിടുന്ന ഒരു പ്രശ്നമാണ് രക്തസമ്മര്‍ദ്ദം. രക്തസമ്മര്‍ദ്ദത്തിന് വലിയൊരു പരിഹാരം വരുത്തുവാൻ ഉണക്ക മുന്തിരിക്കും ബീറ്റ് റൂട്ടിനും മാത്രമല്ല തൈരിനും കഴിയും.
സദ്യ കഴിഞ്ഞയുടൻ തൈര് കുടിക്കാറുണ്ടല്ലോ. അതിനു നമ്മുടെ ദഹന പ്രക്രിയകളെ വേഗത്തിൽ പ്രവർത്തിപ്പി ക്കാൻ കഴിയും. ആഹാരത്തിനൊപ്പവും ശേഷവും തൈര് കുടിച്ചാൽ ദഹന സംബന്ധമായ പല പ്രശ്നങ്ങളെയും പരിഹരിക്കാം.
എല്ലുകളുടെ ആരോഗ്യത്തിനു വളരെ അധികം പ്രയോജന പ്രദമാണ് തൈര്. ഇതിൽ ഉള്ള കാൽസ്യവും വിറ്റാമിന്‍ ഡിയും എല്ലുകളുടെ ശക്തിയെ കൂട്ടുന്നു. എല്ലു തേയ്മാനം പോലുള്ള പ്രശ്നങ്ങളെ അകറ്റാൻ തൈര് സേവ ചെയ്യാവുന്നതാണ്.
https://www.facebook.com/Malayalivartha