വേനൽക്കാല ഭക്ഷണം : ഉൾപ്പെടുത്തേണ്ടതും ഒഴിവാക്കേണ്ടതും

വേനൽക്കാലത്തെ ഭക്ഷണ ക്രമത്തിൽ ഏതൊക്കെ വിഭവങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും ഒഴിവാക്കണമെന്നും ശ്രദ്ധിക്കുന്നത് ഒരുപരിധി വരെ ചൂടിനെ ചെറുക്കാന്‍ നമ്മുടെ ശരീരത്തെ പ്രാപ്തമാക്കും.
വേനൽക്കാലത്ത് ധാരാളം വെള്ളം കുടിക്കണം .എന്നാൽ വെയിലത്തുനിന്നും കയറിവന്നയുടൻ ഫ്രിഡ്ജിലെ തണുത്ത വെള്ളം കുടിക്കുന്നത് അത്ര നല്ലതല്ല. തിളപ്പിച്ചാറിയ വെള്ളം വേണം കുടിക്കേണ്ടത്. സംഭാരം കുടിക്കുന്നത് ഏറെ നല്ലതാണ്. മോരും തൈരും ശരീരത്തിന് തണുപ്പ് നൽകുന്ന ഭക്ഷണങ്ങളാണ്. അതിനാൽ ഇവ രണ്ടും ധാരാളം കഴിക്കണം.
പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണങ്ങളാണ് വേനൽക്കാലത്ത് നല്ലത്.വേവ് കുറഞ്ഞ അരിയുടെ ചോറും കഞ്ഞിയും കുടിക്കുന്നതാണ് ഏറെ ഉത്തമം.
ജലാംശം കൂടുതലുള്ള പച്ചക്കറികളും ഇലക്കറികളും ശീലമാക്കാം. വെള്ളരി, കുമ്പളം, പടവലം, മത്തന്‍, തക്കാളി എന്നിവ കൂടുതല്‍ നല്ലത്. അതോടൊപ്പം തന്നെ രാവിലെയും ഉച്ചയ്ക്കും രാത്രിയുമുള്ള ഭക്ഷണത്തിന്റെ ഇടവേളകളില്‍ പഴവര്‍ഗങ്ങളും ധാരാളമായി കഴിക്കുന്നതും ചൂടിനെ ചെറുക്കാന്‍ സഹായിക്കും. ഞാലി പൂവൻ , കദളിപ്പഴം ,തണ്ണിമത്തൻ, മാങ്ങാ, ചക്ക, ഓറഞ്ച ,എന്നിവയെല്ലാം നല്ലതാണ്.
കറികളിൽ വറ്റൽ മുളകിന് പകരം പച്ചമുളക് ഉപയോഗിക്കാം. എരിവ് പരമാവധി കുറയ്ക്കുന്നതാണ് നല്ലത്.
വേനൽക്കാല മെനുവിൽ നിന്ന് മാംസാഹാരം ഒഴിവാക്കിയാൽ നന്ന്. നിർബന്ധമുള്ളവർ ആട്ടിറച്ചി കഴിക്കുന്നതാണ് ഭേദം. നത്തോലി,മത്തിപോലുള്ള ചെറിയ മീനുകളും കഴിക്കാം.
https://www.facebook.com/Malayalivartha