സെക്സ് ആസ്വാദ്യകരമാക്കാൻ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

നിങ്ങളുടെ ലൈംഗികാഗ്രഹത്തെ കുറയ്ക്കുന്നതും അതുവഴി ലൈംഗിക ജീവിതത്തെ പരിമിതപ്പെടുത്തുന്നതുമായ ഭക്ഷണ പദാര്‍ത്ഥങ്ങളുടെ പട്ടികയാണ് ഇവിടെ നല്‍കിയിരിക്കുന്നത്.നല്ല സെക്സിന് ഇവ ഒഴിവാക്കാം
1. കാപ്പി;
ഒരേയൊരു കപ്പ് കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനുള്ള ഊര്‍ജ്ജവും കരുത്തും വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചേക്കാം. അതേസമയം, ദിവസം അഞ്ചോ ആറോ കപ്പ് കാപ്പി അകത്താക്കുന്നത് നിങ്ങളുടെ ശരീരത്തില്‍ കോര്‍ട്ടിസോളിന്റെ നില ഉയര്‍ത്തുന്നു. ഇത് നിങ്ങളുടെ തലച്ചോറില്‍ പിരിമുറുക്കത്തിനു കാരണമാവുന്ന ഹോര്‍മോണുകളുടെ (സ്ട്രെസ് ഹോര്‍മോണുകള്‍) ബാഹുല്യത്തിനു കാരണമാവുന്നു. ഇത് ലൈംഗികാഗ്രഹം കുറയ്ക്കുകയും ലൈംഗിക പ്രകടനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
2. മദ്യം;
മദ്യത്തിന്റെ ഉപഭോഗം ഉദ്ധാരണശേഷിയെ പ്രതികൂലമായി ബാധിച്ചേക്കാം. രക്തത്തില്‍ ഉയര്‍ന്ന അളവില്‍ മദ്യത്തിന്റെ സാന്നിധ്യമുണ്ടെങ്കില്‍ ഇന്ദ്രിയങ്ങള്‍ വഴിയുള്ളതും ദൃശ്യപരവുമായ ഉത്തേജനങ്ങള്‍ തിരിച്ചറിയാനുള്ള തലച്ചോറിന്റെ ശേഷിയെ പ്രതികൂലമായി ബാധിക്കും. ഇത് പുരുഷ ഹോര്‍മോണ്‍ ആയ ടെസ്റ്റോസ്റ്റിറോണിന്റെ ഉത്പാദനത്തെ തടസ്സപ്പെടുത്തുകയും അതുവഴി ലൈംഗിക സമയം കുറയാന്‍ കാരണമാവുകയും ചെയ്യും.
3. ചീസ്;
സംസ്കരിച്ച പാല്‍ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ശരീരത്തില്‍ വിഷപദാര്‍ത്ഥങ്ങള്‍ ഉത്പാദിപ്പിക്കപ്പെടാന്‍ കാരണമാകാം. പാല്‍ക്കട്ടി അഥവാ ചീസില്‍ ധാരാളം കൊഴുപ്പ് അടങ്ങിയിരിക്കുന്നു. ഇത് കൂടുതലായി കഴിക്കുന്നത് ആന്ത്രവായുവിന് കാരണമാവുകയും ഈസ്ട്രജന്‍, പ്രൊജെസ്റ്റിറോണ്‍, ടെസ്റ്റോസ്റ്റിറോണ്‍ തുടങ്ങിയ സ്വാഭാവിക ഹോര്‍മോണുകളുടെ ഉത്പാദനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.
4. മിന്റ്;
ചുംബനത്തിനു മുമ്ബ് ഒരു മിന്റ് ചവയ്ക്കുന്നതില്‍ കുഴപ്പമില്ല എന്ന് പറയാം, മിന്റില്‍ അടങ്ങിയിരിക്കുന്ന മെന്തോള്‍ പുരുഷ ഹോര്‍മോണ്‍ ആയ ടെസ്റ്റോസ്റ്റിറോണിന്റെ നില കുറയ്ക്കാന്‍ കാരണമായേക്കാം. മെന്തോള്‍ കുറഞ്ഞ അളവില്‍ അടങ്ങിയിരിക്കുന്ന മിന്റ് ചായ കുടിക്കുന്നത് ഈ പ്രതിസന്ധിയെ മറികടക്കാന്‍ സഹായിക്കുന്ന മറ്റൊരു വഴിയാണ്.
5. സോഡയും കോളയും;
സോഡകളും കോളകളും പതിവായി കുടിക്കുന്നത് നിര്‍ജലീകരണത്തിനും ദന്തക്ഷയത്തിനും അമിതവണ്ണത്തിനും കാരണമായേക്കാം. ഇവ കുടിക്കുന്നതു മൂലം ശരീരത്തിന് പോഷകഗുണമൊന്നും ലഭിക്കാത്തതിനാല്‍ ഉപഭോഗം പരിമിതപ്പെടുത്തുന്നതാണ് നല്ലത്.
6. പയര്‍;
നിങ്ങള്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഭക്ഷണക്രമത്തില്‍ പയറുവര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. എന്നാല്‍, ഇവ ആന്ത്രവായുവിന് കാരണമാകുമെന്നതിനാല്‍ പങ്കാളിയുടെ ലൈംഗികാവേശത്തെ കെടുത്തിക്കളഞ്ഞേക്കാം. ഇവയില്‍ എളുപ്പം ദഹിക്കാത്ത തരത്തിലുള്ള പഞ്ചസാര അടങ്ങിയിരിക്കുന്നതിനാല്‍ നിങ്ങള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കിയേക്കാം.
7. മത്സ്യം;
ചെമ്മീന്‍, മുത്തുചിപ്പി തുടങ്ങിയ കടല്‍ ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് ഒരാളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം. പോളിക്ളോറിനേറ്റഡ് ബൈഫിനൈലുകള്‍ (പിസിബി) പോലെ കടല്‍ ഭക്ഷണത്തില്‍ കാണപ്പെടുന്ന കൃത്രിമ രാസമലിനീകാരികള്‍ സ്ത്രീകളുടെ ലൈംഗികാഗ്രഹത്തെ അപ്പാടെ ഇല്ലാതാക്കിയേക്കാം. വ്യാവസായ ശാലകളില്‍ നിന്ന് കടലിലേക്ക് പുറന്തള്ളുന്ന മാലിന്യങ്ങളില്‍ പിസിബിയും ഉള്‍പ്പെടുന്നു. ഇത് മനുഷ്യരില്‍ ക്യാന്‍സറിനും കാരണമാകുന്നു.
8. സംസ്കരിച്ച ഭക്ഷണങ്ങള്‍;
സംസ്കരിച്ച ഭക്ഷണങ്ങള്‍ (പ്രോസസ്ഡ് ഫൂഡ്) നിങ്ങളുടെ കിടപ്പറയിലെ പ്രകടനത്തിന് ഒരു ഭീഷണിയാണ്. ഇവ കേടുവരാതിരിക്കാന്‍ ചേര്‍ക്കുന്ന വസ്തുക്കളില്‍ (പ്രിസര്‍വേറ്റീവുകള്‍) സോഡിയവും മറ്റ് ദോഷകാരികളായ ചേരുവകളും കൂടിയ തോതില്‍ അടങ്ങിയിരിക്കുന്നു.
9. മൈക്രോവേവബിള്‍ പോപ്കോണ്‍:
സിനിമയ്ക്ക്പോകുമ്പോൾ നാം കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു സ്നാക്ക് ആണ് പോപ്കോണ്‍. എന്നാല്‍, പേപ്പര്‍ പേപ്പര്‍ ബാഗില്‍ വിപണനം നടത്തുന്ന എളുപ്പം ഉപയോഗിക്കാവുന്ന തരത്തിലുള്ള മൈക്രോവേവബിള്‍ പോപ്കോണ്‍ അപകടകാരിയാണ്. പേപ്പര്‍ ബാഗിനുള്ളിലെ ആവരണത്തില്‍ അടങ്ങിയിരിക്കുന്ന പിഎഫ്‌ഒഎ (പെര്‍ഫ്ളൂറോഒക്ടാനോയിക് ആസിഡ്) അല്ലെങ്കില്‍ പിഎഫ്‌ഒഎസ് (പെര്‍ഫ്ളൂറോഒക്ടനിസള്‍ഫോണിക് ആസിഡ്) ബീജത്തിന്റെ എണ്ണം കുറയാന്‍ കാരണമാവാം.
https://www.facebook.com/Malayalivartha