മുലപ്പാൽ വർധിക്കാൻ ഈ ആഹാരങ്ങൾ കഴിക്കൂ

കുഞ്ഞിന്റെ ആരോഗ്യത്തിന് മുലപ്പാലാണ് ഏറ്റവും ഉചിതം. ഒരു സമീകൃതാഹാരമെന്നു വേണമെങ്കില്‍ ഇതിനെ വിളിയ്ക്കാം. കുഞ്ഞിന്റെ ആരോഗ്യത്തിനു മാത്രമല്ല, പ്രതിരോധശേഷിക്കും അസുഖങ്ങള്‍ അകറ്റാനുമുള്ള നല്ലൊരു വഴിയാണ് മുലപ്പാല്‍.
പ്രസവത്തോടെ സ്ത്രീകളില്‍ സ്വാഭാവികമായും മുലപ്പാല്‍ ഉല്‍പാദിപ്പിക്കപ്പെടും. എന്നാല്‍ മുലപ്പാല്‍ കുറയുന്നത് പല സ്ത്രീകളുടേയും പ്രശ്നമാണ്. മുലപ്പാല്‍ ഉല്‍പാദനം കുറയുന്നതിന് പല കാരണങ്ങളുമുണ്ടാകും. പ്രത്യേകിച്ചും സിസേറിയന്‍ നടത്തിയവരില്‍. സ്‌ട്രെസ്, ഡിപ്രഷന്‍, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങളും മുലപ്പാല്‍ കുറയാൻ കാരണമാകും.
മുലപ്പാല്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ധാരാളം ഭക്ഷണങ്ങളുണ്ട്. പ്രസവത്തിനു മുന്‍പും പ്രസവശേഷവും ഇത്തരം ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരവുമാണ്.അവ ഏതൊക്കെയാണെന്ന് നോക്കാം.
ഉലുവ ലേഹരൂപത്തിലോ ഭക്ഷണങ്ങളില്‍ ചേര്‍ത്തോ കഴിയ്ക്കാം. ഉലുവ തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതും ഗുണകരമാണ്. എന്നാല്‍ ഇത് അധികം കഴിയ്ക്കുന്നത് ശരീരത്തില്‍ നിന്നും ജലനഷ്ടമുണ്ടാകാന്‍ ഇട വരുത്തും
തുളസിയും മുലപ്പാലുണ്ടാകാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതില്‍ വൈറ്റമിന്‍ കെ ധാരാളമുണ്ട്. ഇത് സൂപ്പിലിട്ടോ അല്ലെങ്കില്‍ പച്ചയ്ക്ക് കടിച്ചോ കഴിയ്ക്കാവുന്നതേയുള്ളൂ. പാലുണ്ടാകാന്‍ സഹായിക്കുക മാത്രമല്ല, അസുഖങ്ങള്‍ മാറ്റാനും സഹായിക്കുന്ന ഒന്നാണ് തുളസി.
പാവയ്ക്ക, ചുരയ്ക്ക തുടങ്ങിയ ഭക്ഷണസാധനങ്ങളും മുലപ്പാലുണ്ടാകാന്‍ സഹായിക്കുന്നവ തന്നെയാണ്. ഇതില്‍ വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുമുണ്ട്. ഇവ മസാലകള്‍ ചേര്‍ത്ത് കഴിയ്ക്കാതിരിക്കുകയാണ് കൂടുതല്‍ നല്ലത്.
നെയ്യ്, വെണ്ണ ,ബദാം, കശുവണ്ടിപ്പരിപ്പ് എന്നിവ മുലപ്പാലുണ്ടാകാന്‍ സഹായിക്കുന്ന ഭക്ഷണമാണ്. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും
ഇലകള്‍ പ്രത്യേകിച്ച് മുരിങ്ങയില മുലപ്പാലുണ്ടാക്കാൻ വളരെ ഫലപ്രദമാണ്.
https://www.facebook.com/Malayalivartha