ആരോഗ്യത്തിന് വേണ്ടതെല്ലാം ബദാമിലുണ്ട്

ബദാം വളരെ ആരോഗ്യദായകമാണെും അതില്‍ വളരെയധികം വിറ്റാമിനുകള്‍ അടങ്ങിയിരിക്കുന്നുവെന്നും എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ബദാമിന്റെ യഥാര്‍ത്ഥ പ്രയോജനങ്ങള്‍ ആരും അറിയുന്നില്ല.
തലച്ചോറിന്റെ ശക്തി വര്‍ധിപ്പിക്കാന്‍ ബദാമിന് കഴിയുന്നു. ഇത് കഴിക്കുന്നതിലൂടെ ഒരാളുടെ ചിന്താശേഷി വര്‍ദ്ധിക്കുന്നു.
ചര്‍മ്മ സൗന്ദര്യത്തിന് ഒന്നാന്തരമാണ് ബദാം എണ്ണയും ,ബദാം മില്‍ക്കും. ഇതിന്റെ ഉപയോഗം ചര്‍മ്മം മൃദുലമാക്കാന്‍ വളരെ സഹായകരമാണ്.കൂടാതെ ബദാമില്‍ വളരെയധികം ധാതുക്കള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഹൃദയ സംബന്ധിയായ ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്ന് സംരക്ഷിക്കും.
ഉന്‍മേഷത്തിനായി ചായയോ കാപ്പിയോ കുടിക്കുക എന്നത് നമ്മുടെ ശീലമാണ്. എന്നാല്‍ അവ എത്ര അപകടകാരികളാണെന്നത് നാം ചിന്തിക്കാറില്ല. ഇനിമുതല്‍ ഇത്തരം പാനീയങ്ങള്‍ ഒഴിവാക്കി ബദാം ശീലമാക്കൂ. കാരണം അത് ഊര്‍ജ്ജം പ്രധാനം ചെയ്യുന്ന ഒന്നുകൂടിയാണ്.
അമിത ഭാരം നിങ്ങളെ അലട്ടുന്നുവെങ്കിലും നിങ്ങള്‍ കഴിക്കേണ്ടത് ബദാം തന്നെയാണ്. കാരണം മറ്റേതൊരു ഉപായത്തേക്കാളും ഭാരം കുറക്കാന്‍ സഹായിക്കുന്ന ഒന്നാണ് ബദാം.
പൊട്ടാസ്യം ഉയര്‍ന്നതോതില്‍ ഉള്ളതുകൊണ്ടും, സോഡിയത്തിന്റെ അളവ് കുറവായതു കൊണ്ടും രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കാനും ബദാം ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ കഴിയുന്നു. കൂടാതെ കൊളസ്‌ട്രാള്‍ നിയന്ത്രിക്കുന്നതിനും ഇത് ഉത്തമമാണ്.
https://www.facebook.com/Malayalivartha