Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

കേരളത്തില്‍ അര്‍ബുദബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്... അര്‍ബുദബാധിതര്‍ക്ക് രോഗനിര്‍ണയം മുതല്‍ വിവിധ ചികിത്സകള്‍ വരെ ലഭ്യമാക്കാനൊരുങ്ങി സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍

07 JANUARY 2019 09:41 AM IST
മലയാളി വാര്‍ത്ത

അര്‍ബുദബാധിതര്‍ക്ക് രോഗനിര്‍ണയം മുതല്‍ വിവിധ ചികിത്സകള്‍ വരെ ലഭ്യമാക്കാനൊരുങ്ങി സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍. സംസ്ഥാന സര്‍ക്കാറിന്റെ പുതിയ അര്‍ബുദ നയത്തിന്റെ ഭാഗമായി ആശുപത്രികളെ നാല് വിഭാഗമായി തിരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കേരളത്തില്‍ അര്‍ബുദബാധിതരുടെ എണ്ണം ഓരോ വര്‍ഷവും കൂടിവരുന്ന സാഹചര്യത്തിലാണ് സമഗ്ര പ്രതിരോധപദ്ധതിക്ക് രൂപം നല്‍കിയത്. ഓരോ വര്‍ഷവും 58,000 പേര്‍ പുതുതായി അര്‍ബുദത്തിന് ചികിത്സ തേടുന്നെന്നാണ് കണക്ക്.

ഘട്ടംഘട്ടമായി എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും അര്‍ബുദബാധിതര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം. നിലവില്‍ ഭൂരിഭാഗം പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും അര്‍ബുദനിര്‍ണയത്തിന് സംവിധാനമില്ല. രോഗം സ്ഥിരീകരിച്ചാല്‍തന്നെ ചികിത്സ സംവിധാനങ്ങളും പരിമിതം. പുതിയ പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ ആശുപത്രികളെ എല്‍ ഒന്ന്, എല്‍ രണ്ട്, എല്‍ മൂന്ന്, എല്‍ നാല് എന്നിങ്ങനെ നാലായി തിരിക്കും. റീജനല്‍ കാന്‍സര്‍ സെന്റര്‍, മലബാര്‍ കാന്‍സര്‍ സന്റെര്‍ തുടങ്ങി ഉന്നത നിലവാരത്തിലുള്ള ചികിത്സ കേന്ദ്രങ്ങളാണ് ആദ്യവിഭാഗത്തില്‍.
രണ്ടാമത്തേതില്‍ മെഡിക്കല്‍ കോളജുകളും മൂന്നാമത്തേതില്‍ ജില്ല ആശുപത്രികളും നാലാമത്തേതില്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങളും ഉള്‍പ്പെടുന്നു. ഓരോ വിഭാഗത്തിലെയും ആശുപത്രികളില്‍ നിശ്ചിത ചികിത്സ സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഉണ്ടായിരിക്കണമെന്നാണ് നയത്തില്‍ നിഷ്‌കര്‍ഷിക്കുന്നത്. ഉദാഹരണത്തിന് ജില്ല ആശുപത്രികളില്‍ കീമോതെറപ്പി സൗകര്യം നിര്‍ബന്ധമാണ്. ആശുപത്രികളില്‍ നിലവിലുള്ളതും പുതുതായി ഏര്‍പ്പെടുത്തേണ്ടതുമായ സൗകര്യങ്ങളെക്കുറിച്ച് പഠിക്കാനും ആവശ്യമായ സംവിധാനങ്ങള്‍ സജ്ജീകരിക്കാനും ടാറ്റ ട്രസ്റ്റുമായി സര്‍ക്കാര്‍ ധാരണയിലെത്തിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ സഹായത്തോടെയും ആരോഗ്യവകുപ്പിന്റെ പങ്കാളിത്തത്തോടെയും ആവിഷ്‌കരിച്ച പദ്ധതി തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സന്റെറും കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച് സന്റെറും ചേര്‍ന്നാണ് നടപ്പാക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (1 hour ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (1 hour ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (3 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (3 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (4 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (4 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (5 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (5 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (5 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (8 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (8 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (8 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (9 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (9 hours ago)

Malayali Vartha Recommends